തിരുവനന്തപുരം : ആഴക്കടല്‍ മത്സ്യ ബന്ധന കരാര്‍ സംബന്ധിച്ച വിവാദങ്ങള്‍ പുകയുന്നതിനിടെ മന്ത്രി മേഴ്സിക്കുട്ടിയമ്മയെ പ്രതിരോധത്തിലാക്കി റിപ്പോര്‍ട്ടുകള്‍ പുറത്ത്. മത്സ്യ ബന്ധനത്തിനായി യുഎസ് കമ്പനി രണ്ട് തവണ മന്ത്രിക്ക് മുമ്പാകെ അപേക്ഷ സമര്‍പ്പിച്ചതായാണ് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. ഫിഷറീസ് വകുപ്പിലെ ഫയലുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ന്യൂയോര്‍ക്കില്‍ വച്ച് മന്ത്രി മേഴ്സികുട്ടിയുമായി നടത്തിയ ചര്‍ച്ചയുടെ ഭാഗമായാണ് പദ്ധതി സമര്‍പ്പിച്ചതെന്നാണ് ഇഎംസിസി അധികൃതര്‍ പറയുന്നത്. ഇ- ഫയല്‍ രേഖകള്‍ പ്രകാരം 2019 ഓഗസ്റ്റ് 9നാണ് ഫിഷറീസ് വകുപ്പിന്റെ അപേക്ഷയില്‍ നടപടികള്‍ തുടങ്ങുന്നത്. 2019 ഒക്ടോബര്‍ 19നാണ് ഫിഷറീസ് സെക്രട്ടറിയായിരുന്ന കെ.ആര്. ജ്യോതിലാല്‍ മേഴ്സികുട്ടിക്ക് ഫയല്‍ ആദ്യം കൈമാറി. അതേമാസം 21ന് മന്ത്രി ഫയല്‍ സെക്രട്ടറിക്ക് തിരികെ നല്കി. മന്ത്രിക്ക് ഫയല്‍ കൈമാറുന്നതിന് മുമ്പ് അതായത് ഒക്ടോബര്‍ മൂന്നിനാണ് കേന്ദ്ര സര്‍ക്കാരിന് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് അമേരിക്കന്‍ കമ്പനിയെ കുറിച്ചുള്ള വിവരങ്ങള്‍ തേടി കത്തയയ്ക്കുന്നത്.
എന്നാല്‍ മന്ത്രി എന്താണ് ഫയലില്‍ എഴുതിയതെന്ന് വ്യക്തമല്ലെങ്കിലും ഇതിന് ശേഷമാണ് ഫയല്‍ നിക്ഷേപ സംഗമത്തിന് അയയ്ക്കുന്നത്. മന്ത്രിക്ക് ഫയല്‍ കൈമാറുന്നത് മുമ്പ് ഒക്ടോബര്‍ മൂന്നിനാണ് കേന്ദ്ര സര്‍ക്കാരിന് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് അമേരിക്കന്‍ കമ്പനിയെ കുറിച്ചുള്ള വിവരങ്ങള്‍ തേടി കത്തയക്കുന്നത്.
അടുത്ത മാസം ഒന്നിന് പ്രിന്‍സിപ്പല്‍ സെക്രട്ടറി വീണ്ടും മന്ത്രിക്ക് ഫയല്‍ കൈമാറുന്നു. 18ന് മന്ത്രി പ്രിന്‍സിപ്പല്‍ സെക്രട്ടറി ഫയല്‍ തിരികെ നല്കി. രണ്ടു പ്രാവശ്യം അഭിപ്രായം രേഖപ്പെടുത്തി മന്ത്രി ഫയല്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കൈമാറിയിട്ടുണ്ട്. ഇഎംസിസി തട്ടിപ്പ് കമ്പനിയാണെന്ന് മന്ത്രി ഇപ്പോള്‍ പറയുന്നത്. കേന്ദ്രത്തില്‍ നിന്നും വന്ന മറുപടി പ്രിന്‍സിപ്പല്‍ സെക്രട്ടറി മന്ത്രിയെ അറിയിച്ചിരുന്നോ, വിശ്വസ്യതയില്ലാത്ത സ്ഥാപനമെന്ന കേന്ദ്രത്തിന്റെ മറുപടിയില്‍ മന്ത്രി എന്ത് അഭിപ്രായം രേഖപ്പെടുത്തി.
ഇതെല്ലാം ഇനി പുറത്തുവരേണ്ട വിവരങ്ങള്‍. പക്ഷെ മന്ത്രി ഫയല്‍ കണ്ടതിന് ശേഷമാണ് വ്യവസായവകുപ്പ് സംഘടിപ്പിച്ച നിക്ഷേപക സംഗമമായ അസന്റില്‍ ഇഎംസിസിയുമായി കെഎസ്ഐഡിസി ധാരണ പത്രം ഒപ്പുവയ്ക്കുന്നത്. കഴിഞ്ഞ മാസം ഡിസംബര്‍ രണ്ടുവരെ ഫയല്‍ ഫിഷറീസ് വകുപ്പില്‍ സജീവമായിരുന്നുവെന്ന് ഇ-ഫയലിങ് രേഖകള്‍ വ്യക്തമാക്കുന്നു. ഇപ്പോള്‍ പദ്ധതി അവസാനിപ്പിച്ചതായും രേഖകള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: