ആലപ്പുഴ: ആലപ്പുഴയിലെ ചേർത്തലയിൽ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ അഴിഞ്ഞാട്ടം വീണ്ടും. ഇവിടെ ആര്‍എസ്എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയതിന്റെ ചൂടാറുമുന്‍പാണ് വ്യാഴാഴ്ച രാത്രി വീണ്ടും അക്രമമുണ്ടാത്.
ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി ചേർത്തല സ്വദേശി അഡ്വ: പി. രാജേഷിന്റെ വീടാണ് പോപ്പുലർ ഫ്രണ്ടിന്റെ ഗുണ്ടകള്‍ അടിച്ചു തകർത്തത് . വീടിനു മുന്നിൽ സൂക്ഷിച്ചിരുന്ന കാറും ബൈക്കും അക്രമികൾ അടിച്ചു തകർത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം നാഗംകുളങ്ങരയിൽ കൊല്ലപ്പെട്ട ആർഎസ്എസ് ഗഡനായക് നന്ദുവിന്റെ സംസ്കാരചടങ്ങുകൾ പൂർത്തിയാകുന്നതിന് മുൻപാണ് വീണ്ടും പ്രദേശത്ത് ഇസ്ലാമിക ഭീകരരുടെ ആക്രമണം ഉണ്ടായത്. വണ്ടാനം മെഡിക്കൽ കോളേജിൽ നിന്നും പോസ്റ്റുമോർട്ടത്തിന് ശേഷം വിലാപയാത്രയായാണ് ഭൗതിക ദേഹം വീട്ടിലെത്തിച്ചത്. ആയിരക്കണക്കിന് ആർ എസ് എസ് പ്രവർത്തകരാണ് നന്ദുവിന് അന്ത്യാഞ്ജലി അർപ്പിക്കാനായി വയലാറിലെ വീട്ടിലെത്തിചേർന്നത് . തൊട്ടുപിന്നാലെ തന്നെ പോപ്പുലർ ഫ്രണ്ട് മത ഭീകരർ വീണ്ടും സംഘർഷത്തിനിറങ്ങുകയായിരുന്നു.
സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ചേര്‍ത്തല, അമ്പലപ്പുഴ താലൂക്കുകളില്‍ ജില്ല മജിസ്ട്രേറ്റ് കൂടിയായ ജില്ല കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. വ്യാഴാഴ്ച മുതല്‍ മൂന്നുദിവസത്തേക്കാണ് നടപടി. 1973 ലെ ക്രിമിനല്‍ നടപടി നിയമസംഹിതയിലെ 144 പ്രകാരമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. അടിയന്തിര നടപടികള്‍ സ്വീകരിക്കുന്നതിന് പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ ഗൂഡാലോചനയുടെ ഭാഗമായാണ് നന്ദുവിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പ്രഥമവിവര റിപ്പോര്‍ട്ടില്‍ പറയുന്നു. എട്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: