കവി വിഷ്ണു നാരായണന് നമ്പൂതിരിയുടെ വേര്‍പാട് മലയാള കാവ്യലോകത്തിന് തീരാനഷ്ടമാണെന്നും കവിയും ഗാന രചയിതാവുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി പറഞ്ഞു.
ഭാരതീയ ദര്‍ശനങ്ങളും വൈദിക പാരമ്പര്യവുമായിരുന്നു എഴുത്തിന്റെ അടിസ്ഥാനമെങ്കിലും ആധുനികതയുടെ ഭാവുകത്വം കവിതയില്‍ സന്നിവേശിപ്പിച്ച കവിയുടെ വേര്‍പാട് കേരളത്തിന്റെ സാമൂഹ്യ- സാംസ്ക്കാരിക ആദ്ധ്യാത്മിക മേഖലയ്ക്ക് നികത്താനാകാത്ത വിടവാണ് ഉണ്ടാക്കിയിരിക്കുന്നത്.
സാമൂഹ്യ നീതിയും സമഭാവനയും ഭാരതീയ പാരമ്പര്യവും കവിതയില്‍ ആവാഹിച്ച അദ്ദേഹത്തിന്റെ കവിതകള്‍ കേരളീയ ജന മനസ്സുകളില്‍ എക്കാലവും നിലനില്‍ക്കുമെന്നും അനുശോചന സന്ദേശത്തില്‍ കൈതപ്രം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: