കല്ലുവാതുക്കല്‍: സുസ്ഥിരവികസനം ലക്ഷ്യമിട്ട് ബിജെപി ഭരിക്കുന്ന കല്ലുവാതുക്കല്‍ പഞ്ചായത്തിന്റെ പ്രഥമ ബജറ്റ്. സേവന മേഖലയ്ക്ക് പ്രാതിനിധ്യം നല്‍കിയാണ് 2021-22 സാമ്പത്തികവര്‍ഷത്തെ ബജറ്റ് വൈസ് പ്രസിഡന്റ് എസ്. സത്യപാലന് ഇന്നലെ അവതരിപ്പിച്ചത്.
പാര്‍പ്പിടം, കുടിവെള്ളം, വൈദ്യുതി, ആരോഗ്യപരിപാലനം, വിദ്യാഭ്യാസം, സാമൂഹികസുരക്ഷ, വയോജനക്ഷേമം, ഗ്രാമീണ റോഡുകളുടെ നവീകരണം, ദാരിദ്ര്യ ലഘൂകരണപരിപാടികള്, പൊതുശ്മശാനങ്ങളും അനുബന്ധ സ്ഥാപനങ്ങളും, പാരിപ്പള്ളി ഷോപ്പിംഗ് കോംപ്ലക്സ് നിര്‍മ്മാണം, കംഫര്‍ട്ട് സ്റ്റേഷന് നിര്‍മാണം, പട്ടികജാതി ക്ഷേമം എന്നിവയുമായി ബന്ധപ്പെട്ട പദ്ധതികള്‍ നടപ്പാക്കാന്‍ ബജറ്റ് ലക്ഷ്യമിടുന്നു. 59,86,82,271 കോടി വരവും 51,71,46,812 കോടി ചെലവും 8,15,35,459 കോടി മിച്ചവും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്.
പഞ്ചായത്തിനെ സ്വയംപര്യപ്തമാക്കാന്‍ വിവിധ പദ്ധതികള്‍ ബജറ്റ് ആസൂത്രണം ചെയ്യുന്നു. പട്ടികജാതി വിഭാഗങ്ങളുടെ ഉന്നമനത്തിനും പദ്ധതികളുണ്ട്. മൃഗസംരക്ഷണത്തിനും, ശുദ്ധജല വിതരണത്തിനും അങ്കണവാടി കെട്ടിടങ്ങളുടെ നവീകരണത്തിനും ബജറ്റില്‍ തുകയുണ്ട്.
പഞ്ചായത്ത് പ്രസിഡന്റ് എസ്. സുദീപയുടെ അധ്യക്ഷയായ യോഗത്തില്‍ ഭരണപ്രതിപക്ഷ അംഗങ്ങളെല്ലാം പങ്കെടുത്തു. ചര്‍ച്ചയില്‍ മറ്റ് മുന്നണികളുടെ അംഗങ്ങളെല്ലാം ഒരേ പോലെ ബജറ്റിനെ സ്വാഗതം ചെയ്തു കൊണ്ട് ബജറ്റ് അംഗീകരിച്ചു. കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കാനും തുക വകയിരുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: