Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘ഇഎംസിസി വിശ്വാസ്യതയില്ലാത്ത സ്ഥാപനം; ധാരണാപത്രം ഒപ്പിട്ടത് ഇക്കാര്യം അറിഞ്ഞുകൊണ്ട്’, കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് കേന്ദ്രമന്ത്രി വി മുരളീധരന്‍

കമ്പനിയെക്കുറിച്ച് വിശദാംശങ്ങള്‍ തേടിയ ശേഷം കരാര്‍ ഒപ്പിട്ടത് ആസുത്രിതമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2021, 01:24 pm IST
in Kerala

തിരുവനന്തപുരം: ഇഎംസിസി വിശ്വാസ്യതയില്ലാത്ത സ്ഥാപനമെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. ഇവരുടെ മേല്‍വിലാസം വെര്‍ച്വല്‍ അഡ്രസ് മാത്രമാണ്. ധാരണാപത്രം ഒപ്പിടുമ്പോള്‍ ഈസ്ഥാപനം വ്യാജമെന്ന് സര്‍ക്കാരിന് അറിയാമായിരുന്നു. കരാറില്‍ ഏര്‍പ്പെടാനുള്ള അധികാരം സംസ്ഥാനസര്‍ക്കാരിന് ആര് നല്‍കിയെന്നും അദ്ദേഹം ചോദിച്ചു. എന്‍ഡിഎ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

2019 ഒക്ടോബര്‍ മൂന്നിനാണ് കേന്ദ്രവിദേശകാര്യ ജോയിന്റ് സെക്രട്ടറിക്ക് കെ ആര്‍ ജ്യോതിലാല്‍ ഐഎഎസ് കരാറില്‍ ഒപ്പിടാനായി ഇഎംസിസിയുടെ വിവരങ്ങള്‍ ആരാഞ്ഞ് കത്തയച്ചത്. കേന്ദ്രം ഇതിന് മറുപടി നല്‍കിയെങ്കിലും സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യം പുറത്ത് പറഞ്ഞിട്ടില്ല. ഇഎംസിസി എന്ന സ്ഥാപനത്തിന്റെ  വിവരങ്ങള്‍ തേടി അമേരിക്കയിലെ ന്യൂയോര്‍ക്കിലുള്ള ഇന്ത്യന്‍ കോണ്‍സുലേറ്റിന് വിദേശകാര്യ ജോയിന്റ് സെക്രട്ടറി കത്ത് നല്‍കിയിരുന്നു. ഒക്ടോബര്‍ മാസം 21ന് കോണ്‍സുലേറ്റ് മറുപടി നല്‍കി. ഇഎംസിസി ഗ്ലോബല്‍ കണ്‍സോര്‍ഷ്യം എന്ന സ്ഥാപനത്തിന്റെ വിശ്വാസ്യതയും വിശദാംശങ്ങളും കണ്ടെത്താന്‍ കത്തിടപാട് ഉള്‍പ്പെടെ നടത്തിയെന്നും മറുപടി ലഭിച്ചില്ലെന്നും കോണ്‍സുലേറ്റ് ജനറലിന്റെ മറുപടിയില്‍ പറയുന്നുവെന്ന് കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. 

താത്ക്കാലികമായി വാടകയ്‌ക്ക് എടുക്കുന്ന സ്ഥലം മാത്രമാണെന്നാണ് മേല്‍വിലാസത്തെക്കുറിച്ച് പറയുന്നത്. ഇത് വെര്‍ച്വല്‍ മേല്‍വിലാസമാണ്. കമ്പനിക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും സംസ്ഥാനസര്‍ക്കാരിന് അടക്കം കോണ്‍സുലേറ്റ് ജനറല്‍ മറുപടി നല്‍കി. ഈ വിവരങ്ങള്‍ ലഭിച്ച്, 2020 ഫെബ്രുവരി 28-നാണ് ഇഎംസിസിയുമായി കരാര്‍ ഒപ്പിടുന്നത്. ഇത് വ്യാജസ്ഥാപനമെന്ന് സംസ്ഥാന സര്‍ക്കാരിന്  ധാരണാപത്രം ഒപ്പിടുന്ന സമയത്ത് വിവരമുണ്ടായിരുന്നു. ലക്ഷക്കണക്കിന് മത്സ്യത്തൊഴിലാളികളെ പിന്നില്‍നിന്ന് കുത്തുന്ന സമീപനമെടുക്കുന്ന കരാര്‍ ഒപ്പിട്ടത് അറിഞ്ഞില്ലെന്നാണ് സര്‍ക്കാര്‍ വിശദീകരണം. കമ്പനിയെക്കുറിച്ച് വിശദാംശങ്ങള്‍ തേടിയ ശേഷം കരാര്‍ ഒപ്പിട്ടത് ആസുത്രിതമാണ്. സംസ്ഥാന സര്‍ക്കാരിലെ ഉന്നതരുടെ അറിവോടെയും അവര്‍ നടത്തുന്ന ആസൂത്രിത വെട്ടിപ്പിന്റെ ഭാഗമായിട്ടുമാണ് കരാര്‍ ഒപ്പിട്ടതെന്ന് മനസിലാക്കാന്‍ ഇതില്‍കൂടുല്‍ വിവരങ്ങള്‍ ആവശ്യമില്ലെന്നും വി മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. 

കേരളം ഇന്നുവരെ കണ്ടിട്ടില്ലാത്ത, അങ്ങേയറ്റം അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുന്ന സര്‍ക്കാരിന്റെ അന്ത്യഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. കേരളത്തെ മുഴുവന്‍ വിറ്റുതുലയ്‌ക്കാനുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിച്ചുകൊണ്ടാണ് സര്‍ക്കാര്‍ ഓരോ ദിവസവും ഭരണത്തിലിരിക്കുന്നത്. കേരളത്തിന്റെ സുമദ്രതീരങ്ങള്‍ ഉള്‍പ്പെടെ അമേരിക്കക്കാര്‍ക്ക് തീറെഴുതിക്കൊടുക്കാനുള്ള പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്‌ക്കരിക്കുന്നത്. ആഴക്കടല്‍ മത്സ്യബന്ധന വിവാദം ഉയര്‍ന്നപ്പോള്‍ കരാര്‍ റദ്ദാക്കിയെന്നാണ് സര്‍ക്കാര്‍ ഇപ്പോള്‍ പറയുന്നത്. ഈ കരാര്‍ ഒപ്പിടാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിന് ആര് നല്‍കിയെന്ന് താന്‍ നേരത്തേ ഉന്നയിച്ചിരുന്നുവെന്ന് വി മുരളീധരന്‍ പറഞ്ഞു.

 രാജ്യത്തെ നിയമം അനുസരിച്ച് കേന്ദ്രസര്‍ക്കാരാണ് മറ്റു രാജ്യങ്ങളുമായി കരാറില്‍ ഏര്‍പെടുന്നത്. മറ്റ് രാജ്യങ്ങളുമായോ, അവിടത്തെ ഏജന്‍സികളുമായോ കരാറില്‍ ഏര്‍പ്പെടണമെങ്കില്‍ സംസ്ഥാനങ്ങള്‍ കേന്ദ്രത്തിന്റെ അനുമതി വാങ്ങണം. സംസ്ഥാനസര്‍ക്കാരിന്റെ എന്തെങ്കിലും പ്രതികരണമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് അനുവാദം വാങ്ങിയിട്ടുണ്ടോയെന്ന് താന്‍ ചോദിച്ചത്. എന്നാല്‍ ഒട്ടപക്ഷിയുടെ നയമാണ് സംസ്ഥാന സര്‍ക്കാരിന്. തല മണലില്‍ പൂഴ്‌ത്തിവച്ചുകഴിഞ്ഞാല്‍ താന്‍ ചെയ്യുന്നത് മറ്റുള്ളവര്‍ കാണില്ലെന്ന ധാരണയിലാണ്‌ സംസ്ഥാന സര്‍ക്കാര്‍ ഇത്രയും ദിവസം മൗനം പാലിച്ചതെന്നും അദ്ദേഹം വിമര്‍ശിച്ചു.  

Tags: bjpസര്‍ക്കാര്‍വി മുരളീധരന്‍എല്‍ഡിഎഫ്‌ആഴക്കടല്‍ മത്സ്യബന്ധനം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

Kerala

കലക്ടർക്ക് ഇന്നലെ പരാതി , ഇന്ന് വ്യാജവാർത്ത ; ഇതൊന്നും ഇവിടെ വിലപ്പോവില്ലെന്ന് പാലക്കാട്ടെ വോട്ടർമാർ

Kerala

വി.ശിവന്‍കുട്ടി നുണ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

Kerala

ബിജെപിക്കെതിരായ വോട്ടിന് നോട്ട് ആരോപണം പൊളിഞ്ഞു, പണം കിട്ടിയിട്ടില്ലെന്ന് വയോധിക വോട്ട് ചോദിക്കുന്നത് രാഷ്‌ട്രീയവും വികസനവും പറഞ്ഞെന്ന് ശോഭസുരേന്ദ്രന്‍

Kerala

ബിജെപി ജയിക്കാതിരിക്കാൻ ഇടതനും വലതനും നൽകും: മത്സരിക്കാത്ത മണ്ഡലങ്ങളിൽ പിന്തുണ ആർക്കെന്ന് പരസ്യമാക്കില്ലെന്ന് എസ്ഡിപിഐ

പുതിയ വാര്‍ത്തകള്‍

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.