Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സംസ്ഥാന സര്‍ക്കാര്‍ അവഗണിക്കുന്നു; നെല്‍ക്കര്‍ഷകര്‍ കൃഷി ഉപേക്ഷിക്കുന്നു, മട വീണതിന്റെ നഷ്ടപരിഹാരം പ്രഖ്യാപനത്തിലൊതുങ്ങി

മില്ലുകാര്‍ കൂടുതല്‍ കിഴിവ് ആവശ്യപ്പെടുന്നു

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Feb 22, 2021, 11:45 am IST
inKerala

ആലപ്പുഴ: ദല്‍ഹിയില്‍  ഇടനിലക്കാര്‍ നടത്തുന്ന സമരത്തിന് പിന്തുണ നല്‍കുന്ന സംസ്ഥാന സര്‍ക്കാര്‍ ഇവിടത്തെ കര്‍ഷകരെ അവഗണിക്കുന്നു. സര്‍ക്കാരിന്റെ അവഗണനയില്‍ മനംനൊന്ത നെല്‍ക്കര്‍ഷകര്‍ അടുത്ത കൃഷി ചെയ്യില്ലെന്ന തീരുമാനത്തില്‍. കുട്ടനാട്ടിലെ കര്‍ഷകരെ ഇടനിലക്കാരുടെ ചൂഷണത്തിന് എറിഞ്ഞു കൊടുക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍.

പ്രഖ്യാപനങ്ങളല്ലാതെ തങ്ങള്‍ക്കായി യാതൊന്നും സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നില്ലെന്ന് നെല്‍ക്കര്‍ഷകര്‍ പരാതിപ്പെടുന്നു. പുഞ്ചകൃഷി ചെയ്ത കര്‍ഷകരെ മില്ലുകാര്‍ ഈര്‍പ്പത്തിന്റെ പേര് പറഞ്ഞ് കൊള്ളയടിക്കുകയാണ്. കര്‍ഷകര്‍ക്കൊപ്പം നില്‍ക്കേണ്ട പാഡി ഓഫീസര്‍ ഉൾപ്പടെയുള്ളവര്‍ മില്ലുകാര്‍ക്ക് ഒത്താശ ചെയ്യുകയാണെന്നും പരാതി. ആലപ്പുഴ നഗരത്തിന്റെ  കിഴക്ക് ഭാഗത്തെ 109 ഏക്കര്‍ ദേവസ്വം കരി പാടശേഖരത്തിലെ കര്‍ഷകരാണ് ഇനി കൃഷി ചെയ്യുന്നില്ലെന്ന് തീരുമാനിച്ചത്.  

കഴിഞ്ഞ രണ്ടാം കൃഷി പൂര്‍ണമായും മട വീണ് നശിച്ചു. മാസങ്ങള്‍ പിന്നിട്ടിട്ടും ഇതുവരെ സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരം ലഭിച്ചിട്ടില്ല. കടക്കെണിയിലായ കര്‍ഷകര്‍ ഇത്തവണ പുഞ്ചക്കൃഷിയിറക്കി. നല്ല വിളവും വിലയും ലഭിച്ചാല്‍ കടത്തില്‍ നിന്ന് കരകയറാമെന്ന പ്രതീക്ഷയായിരുന്നു ഇവര്‍ക്ക്. എന്നാല്‍, മില്ലുകാര്‍ ഈര്‍പ്പത്തിന്റെ പേര് പറഞ്ഞ് കൂടുതല്‍ കിഴിവ് ആവശ്യപ്പെട്ടു. നെല്ല് എടുക്കുന്നതിന് പത്ത് ശതമാനം വരെയാണ് കിഴിവ് ആവശ്യപ്പെടുന്നത്. ഏറെ തര്‍ക്കത്തിനൊടുവില്‍ കര്‍ഷകര്‍ അഞ്ച് ശതമാനം വരെ കിഴിവ് നല്‍കാമെന്ന് സമ്മതിച്ചെങ്കിലും മില്ലുകാര്‍ വഴങ്ങിയില്ല. മില്ലുകാരുടെ പിടിവാശിക്ക് മുന്നില്‍ വഴങ്ങേണ്ട ഗതികേടിലാണ് കര്‍ഷകര്‍.  

നെല്ല് കുടുതല്‍ ദിവസങ്ങള്‍ ശേഖരിക്കുന്നതിന് യാതൊരു സൗകര്യവും ഇവിടെയില്ല. പാടശേഖരത്തിലും പരിസര പ്രദേശങ്ങളിലും കൂട്ടിയിട്ടിരിക്കുകയാണ്. നെല്ല് സംഭരണത്തിന് ഗോഡൗണുകള്‍ സ്ഥാപിക്കുമെന്ന പ്രഖ്യാപനത്തിനും പതിറ്റാണ്ടുകള്‍ പഴക്കമുണ്ട്. ഈ സാഹചര്യത്തില്‍ മില്ലുകാരുടെ ആവശ്യം അംഗീകരിക്കുകയല്ലാതെ കര്‍ഷകര്‍ക്ക് മറ്റു മാര്‍ഗമില്ല. പത്ത് ശതമാനം കിഴിവ് എന്ന് പറയുമ്പോള്‍, ഒരു ക്വിന്റല്‍ നെല്ല് മില്ലുകാര്‍ ഏറ്റെടുക്കുമ്പോള്‍ 90 കിലോയുടെ വില മാത്രമെ കര്‍ഷകര്‍ക്ക് ലഭിക്കൂ. വലിയ നഷ്ടമാണ് കര്‍ഷകര്‍ക്കുണ്ടാകുക. അതിനാല്‍, ഇനി നഷ്ടം സഹിച്ച് കൃഷിയിറക്കാന്‍ തയാറല്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. കുട്ടനാട്ടിലെ ഭൂരിപക്ഷം കര്‍ഷകരുടെയും അവസ്ഥ ഇതാണ്.

ഇതേ അവസ്ഥയാണ് കൊയ്‌ത്ത് യന്ത്രങ്ങളുടെ കാര്യത്തിലുമുള്ളത്. നെല്‍കൃഷി വിളവെടുപ്പിനായി സര്‍ക്കാര്‍ ജില്ലയ്‌ക്കു വേണ്ടി വാങ്ങിയ 164 കൊയ്‌ത്ത് യന്ത്രങ്ങളില്‍ എട്ട് യന്ത്രങ്ങള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. പ്രവര്‍ത്തനരഹിതമായ 156 യന്ത്രങ്ങള്‍ യാഡില്‍ കട്ടപ്പുറത്താണ്. കുട്ടനാട്ടിലെ പുഞ്ചകൃഷി വിളവെടുപ്പിന് 650ഓളം യന്ത്രങ്ങള്‍ ആവശ്യമാണ്. സര്‍ക്കാര്‍ യന്ത്രത്തിന്റെ ലഭ്യത കുത്തനെ കുറഞ്ഞതോടെ സ്വകാര്യ ഏജന്‍സികളെയാണ് കര്‍ഷകര്‍ അഭയം പ്രാപിക്കുന്നത്.  

ജങ്കാറില്‍ കയറ്റി കായല്‍ നിലങ്ങളില്‍ എത്തിക്കുന്ന യന്ത്രങ്ങള്‍ക്ക് മണിക്കൂറില്‍ 2,200 രൂപയും, വാഹനങ്ങള്‍ നേരിട്ട് എത്തിക്കുന്നിടത്ത് 2,100 രൂപയുമാണ് നിജപ്പെടുത്തിയിരിക്കുന്നത്. വീണടിഞ്ഞ നെല്ലിന്റെ വിളവെടുപ്പിന് ഏക്കറിന് നാല് മുതല്‍ അഞ്ച് മണിക്കൂറുകള്‍ വരെ സമയമെടുക്കും. എന്നാല്‍, വീണടിയാത്ത പാടത്തെ കൊയ്‌ത്തിനും ഇതേ സമയമാണ് സ്വകാര്യ ഏജന്‍സികള്‍ ഈടാക്കുന്നത്. വിളവെടുപ്പ് സമയത്ത് സര്‍ക്കാര്‍ യന്ത്രങ്ങള്‍ പൂര്‍ണ്ണതോതില്‍ ലഭ്യമായാല്‍ അധിക സമയം ഈടാക്കില്ലെന്ന് കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു.

Tags: കര്‍ഷകര്‍സര്‍ക്കാര്‍Paddyകുട്ടനാട്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലത്തിന് മുകളില്‍ നെല്ല് ഉണങ്ങാനിട്ടുളള കര്‍ഷക പ്രതിഷേധം ഗതാഗത തടസമുണ്ടാക്കി

Kerala

കര്‍ഷകരില്‍ നിന്നും സംഭരിച്ച നെല്ലിന്റെ പണം 10 ദിവസത്തിനുള്ളില്‍ നല്‍കുമെന്ന് സര്‍ക്കാര്‍

India

കൽക്കരിയിൽ നിന്നും വാതകം; 37,500 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അനുമതി, നെല്ലിന്റെ താങ്ങുവിലയും കൂട്ടി

Kerala

എതാനും മാസം കഴിഞ്ഞാൽ പിണറായി വെറും പതിര്; പറയുന്നത് സഖാവാണ്

Kerala

പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റിലും നുണ പറഞ്ഞ് ജനങ്ങളെ പറ്റിക്കാന്‍ ശ്രമിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.