Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

ആറാട്ടുമുണ്ടന്മാരുടെ അവാര്‍ഡുകള്‍

പാപ്പിനിശ്ശേരിയില്‍ പാമ്പുകളെ ചുട്ടെരിച്ച കാടത്തം മുതല്‍ പിഞ്ചുകുഞ്ഞുങ്ങളുടെ കണ്‍മുന്നിലിട്ട് അദ്ധ്യാപകനെ വെട്ടിക്കൊല്ലുന്ന രാക്ഷസീയത വരെ കണ്ണുംപൂട്ടി ന്യായീകരിച്ച് പാര്‍ട്ടിയുടെ പ്രീതി പറ്റിയ പ്രൊഫ:എം.എന്‍. വിജയനായിരുന്നു കുറേക്കാലം കേരളാസ്റ്റാലിന്‍ സഖാവ് പിണറായിക്ക് ന്യായീകരണ വാറോലകള്‍ തയ്യാറാക്കിയിരുന്നത്. പിന്നെപ്പിന്നെയാണ് വിജയന്‍മാഷ് പാര്‍ട്ടിയെ സര്‍ക്കാസിക്കുകയാണോ എന്ന സംശയം അവര്‍ക്ക് തോന്നിത്തുടങ്ങിയത്

എം. സതീശന്‍ by എം. സതീശന്‍
Feb 21, 2021, 07:54 pm IST
in Main Article

കേരളസാഹിത്യ അക്കാദമിയിലിരിക്കുന്നതൊക്കെ ആറാട്ടുമുണ്ടന്മാരാണെന്ന് വിളിച്ചുപറഞ്ഞത് കഥാകൃത്ത് ടി. പത്മനാഭനാണ്. കെഇഎന്‍ കുഞ്ഞഹമ്മദ് ഓണത്തിന് കാളയെ വിളമ്പാന്‍ അച്ചാരം വാങ്ങി സിപിഎം സാഹിത്യകാരനായി വിലസുന്ന കാലത്താണത്. സംഘടിപ്പിച്ചെടുത്ത ഡോക്ടറേറ്റുമായി ഇളയിടം നുണയിടമായി മാര്‍ക്‌സിസ്റ്റ് വേദികളില്‍ ജാതിപ്രഘോഷണം നടത്തുന്നതിന് മുമ്പ് ഇപ്പറഞ്ഞ കുഞ്ഞഹമ്മദായിരുന്നു സിപിഎമ്മുകാരുടെ പ്രിയങ്കരന്‍. ഇഎംഎസിന്റെ കാലശേഷം പച്ചക്കള്ളം താത്വികമായി വിളമ്പാന്‍പറ്റിയ ജനുസ്സുകള്‍ കുറ്റിയറ്റുപോയി എന്ന് തോന്നിയപ്പോഴാണ് പാര്‍ട്ടി ഇമ്മാതിരി മുതലുകളെ വാടകയ്‌ക്ക് എടുത്ത് അക്കാദമികളിലും മറ്റും കുടിയിരുത്തിയത്.  

പാപ്പിനിശ്ശേരിയില്‍ പാമ്പുകളെ ചുട്ടെരിച്ച കാടത്തം മുതല്‍ പിഞ്ചുകുഞ്ഞുങ്ങളുടെ കണ്‍മുന്നിലിട്ട് അദ്ധ്യാപകനെ വെട്ടിക്കൊല്ലുന്ന രാക്ഷസീയത വരെ കണ്ണുംപൂട്ടി ന്യായീകരിച്ച് പാര്‍ട്ടിയുടെ പ്രീതി പറ്റിയ പ്രൊഫ:എം.എന്‍. വിജയനായിരുന്നു കുറേക്കാലം കേരളാസ്റ്റാലിന്‍ സഖാവ് പിണറായിക്ക് ന്യായീകരണ വാറോലകള്‍ തയ്യാറാക്കിയിരുന്നത്. പിന്നെപ്പിന്നെയാണ് വിജയന്‍മാഷ് പാര്‍ട്ടിയെ സര്‍ക്കാസിക്കുകയാണോ എന്ന സംശയം അവര്‍ക്ക് തോന്നിത്തുടങ്ങിയത്. അടച്ചിട്ട മുറിയിലാണ് പാര്‍ട്ടി യോഗം ചേരേണ്ടതെന്നും ജനലും കതകുകളും അറിയാതെ പോലും തുറക്കരുതെന്നും പുറത്തുനിന്നുള്ള കാറ്റടിച്ചാല്‍ നമ്മള്‍ തകര്‍ന്നുപോകുമെന്നുമൊക്കെയുള്ള ഉപദേശവുമായി വിജയന്‍ മാഷ് പാര്‍ട്ടിയെ ‘പാഠം’ പഠിപ്പിക്കാനിറങ്ങിയപ്പോള്‍ വിജയന്‍ സഖാവ് കടുംചുവപ്പന്‍ വിരട്ടലും കൊണ്ട് മാഷിനെയും കൂട്ടരെയും വെട്ടിനിരത്തി. മാഷ് മരിച്ചപ്പോള്‍ ആളൊരു നല്ല വാധ്യാരായിരുന്നു എന്ന ഒറ്റവരിയിലാണ് പിണറായി അദ്ദേഹത്തെ അനുസ്മരിച്ചത്.

പിന്നെയാണ് കുഞ്ഞഹമ്മദ്, ഇളയിടം തുടങ്ങിയ വ്യാജബുദ്ധിജീവികള്‍ പാര്‍ട്ടിവേദികളില്‍ നിറഞ്ഞാടിയത്. രാജാവിന് കണ്ണുകിട്ടാതിരിക്കാനാണത്രെ ആറാട്ടുമുണ്ടനെ എഴുന്നെള്ളത്തിന് മുന്‍നിരയില്‍ നിര്‍ത്തുന്നത്. കേരളം വാഴുന്ന പിണറായിത്തമ്പുരാന് കണ്ണുകിട്ടാതിരിക്കാന്‍ വേണ്ടിയാണ് അക്കാദമികളിലെ ആറാട്ടുമുണ്ടന്മാരെ നിരത്തിനിര്‍ത്തുന്നതെന്ന് കൂട്ടിവായിക്കണം. എഴുത്തച്ഛനെക്കാള്‍ മുന്തിയ കവിയാണ് കുഞ്ഞപ്പ പട്ടാനൂരെന്ന് സിദ്ധാന്തിച്ചവരാണ് സാഹിത്യഅക്കാദമിയുടെ പ്രചോദകരായി കേരളത്തിന്റെ പുരോഗമനസാഹിത്യം കക്ഷത്തിറുക്കിപ്പിടിച്ച് ഇത്രകാലം കാത്തുപോന്നത്. അപ്പോള്‍ പിന്നെ തെറിയെഴുതുന്നവനും ശബരിമലയില്‍ പോയി നീട്ടിത്തുപ്പാന്‍ കാറിക്കൂവുന്ന നെറികെട്ട   നാട്യക്കാര്‍ക്കും അവാര്‍ഡ് തളികയില്‍ വെച്ച് നല്‍കിയതില്‍ അസ്വാഭാവികത കാണേണ്ടതില്ല.

കടലുണ്ടി പുരുഷനും പൂച്ചാലി ഗോപാലനും ശേഷമേയുള്ളൂ വൈശാഖനും ചരുവിലാനും കെ.പി. മോഹനനുമൊക്കെ എന്നറിയുമ്പോള്‍ തീരുന്ന ചൊരുക്കേ വിമര്‍ശകര്‍ക്കുണ്ടാകേണ്ടതുള്ളൂ. അക്കാദമി തന്നെ അശ്ലീലമായിട്ട് കാലമെത്രയായി. കവിതയ്‌ക്കും കഥയ്‌ക്കും കലയ്‌ക്കുമിടമില്ലാത്ത ഇടമായി അത് മാറിയിട്ടുണ്ട്. ക്ഷുദ്രരാഷ്‌ട്രീയത്തിന്റെ തേര്‍വാഴ്ചയാണ് ആ വെളിമ്പറമ്പില്‍ നടക്കുന്നത്. മാനമെന്നത് പണ്ടേ കപ്പലുകയറിയ കൂട്ടരാണ് പദവികള്‍ക്കും കസേരകള്‍ക്കും വേണ്ടി ഉണ്ടെന്ന് കരുതപ്പെടുന്ന സര്‍ഗാത്മകതയെ തൊടലിട്ട് പൂട്ടി രാഷ്‌ട്രീയക്കാരന്റെ പിന്നാമ്പുറത്ത് തളച്ചിട്ടത്. അക്കാദമികള്‍ എറിഞ്ഞുതരുന്ന എല്ലിന്‍ കഷ്ണങ്ങള്‍ക്ക് മീതെ എന്ത് ആവിഷ്‌കാരമാണ് ഈ പ്രബുദ്ധമലയാളത്തിലുള്ളത്.  

വായനശാലകള്‍ മുതല്‍ അക്കാദമികള്‍ വരെ എല്ലാം പാര്‍ട്ടിപ്പരിപാടിയാക്കിയ ഒരു സര്‍ക്കാരിന്റെ കൂലിക്കാര്‍ എന്നതിന് അപ്പുറം ഒരു മാന്യതയും ഈ നോക്കുകുത്തികള്‍ അര്‍ഹിക്കുന്നില്ല. കേരളം ഭരിക്കുന്നത് ക്ഷേത്രങ്ങള്‍ തകര്‍ക്കുന്ന സര്‍ക്കാരാണ്. ആചാരങ്ങളെ അപഹസിക്കുന്ന സര്‍ക്കാരാണ്. അമ്പലത്തില്‍ കുളിച്ചുതൊഴാന്‍ പോകുന്ന അമ്മമാരെ അശ്ലീലം കലര്‍ന്ന അസഭ്യം പച്ചയ്‌ക്ക് വിളിച്ചുപറയുന്നവരാണ്. ശ്രീകോവിലില്‍ പൂജ നടത്തുന്ന ശാന്തിക്കാരെ പൊതുനിരത്തില്‍ തെരുവ് തെമ്മാടികള്‍ വിളിക്കുന്നതരം തെറി മൈക്ക് വെച്ച് കെട്ടി വിളിക്കുന്നവരാണ്. പരമാദരണീയരായ തന്ത്രിമാരെ അധിക്ഷേപിക്കാന്‍ മടി കാണിക്കാത്തവരാണ്. സദാചാരവും സംസ്‌കാരവും തകര്‍ക്കാന്‍ അച്ചാരം വാങ്ങിയിറങ്ങിയ ആണ്‍, പെണ്‍ തെരുവുഗുണ്ടകള്‍ക്ക് സംരക്ഷണം ഒരുക്കുന്നവരാണ്. പെണ്‍വാണിഭസംഘങ്ങള്‍ക്ക് സാമൂഹ്യപരിഷ്‌കാരപ്പട്ടം കല്പിച്ചുനല്‍കുന്നവരാണ്. അവരെ പ്രീതിപ്പെടുത്താന്‍ തെറിയെഴുതി കവിതയെന്നും കഥയെന്നും നാടകമെന്നും നോവലെന്നും പേരിട്ട് സമര്‍പ്പിച്ച് കുമ്പിട്ടുനില്‍ക്കുന്നവന് നല്‍കാനുള്ളതാണ് അക്കാദമി പുരസ്‌കാരങ്ങള്‍. അന്തസ്സുള്ളവന്‍ ഇത്തരം അക്കാദമികളിലേക്ക് പോകരുത്. അത് തെറിപ്പുസ്തകമെഴുതുന്നവന്റെ പുരസ്‌കാരപ്പുരയാണ്.  

പിണറായി ഭരണത്തില്‍ ഇതിനുമപ്പുറം ഒന്നും പ്രതീക്ഷിക്കേണ്ടതില്ല. ക്ഷേത്രവിശ്വാസികള്‍ക്കെതിരെയാകുമ്പോള്‍ മതേതരത്വം ഹനിക്കപ്പെടുമെന്ന പേടി വേണ്ട. ലളിതകലാ അക്കാദമിയുടെ മൂക്ക് ചെത്തിക്കളയുമെന്ന ഭീഷണിയുമായി ബാലന്‍മന്ത്രി മുമ്പൊരിക്കല്‍ ഉറഞ്ഞുതുള്ളിയിട്ടുണ്ട്. ചെങ്ങളത്തുകാരന്‍ കെ.കെ. സുഭാഷ് വരച്ച കാര്‍ട്ടൂണിന് ലളിതകലാഅക്കാദമി അവാര്‍ഡ് കൊടുത്തതാണ് അന്ന് ബാലന്‍ മന്ത്രിയെ പ്രകോപിപ്പിച്ചത്. കാര്‍ട്ടൂണില്‍ മതനിന്ദ നടത്തിയെന്നായിരുന്നു ആക്ഷേപം. ബിഷപ്പ് ഫ്രാങ്കോയെ കോഴിയായി ചിത്രീകരിച്ചു, അങ്ങോരുടെ അംശവടിയില്‍ അടിവസ്ത്രം തൂക്കി, പോരാഞ്ഞ് പാര്‍ട്ടിയിലെ ചങ്ക് ബ്രോ പി.കെ. ശശിക്ക് കോഴിത്തൂവല്‍ കൊണ്ട് കിരീടം ചാര്‍ത്തി തുടങ്ങിയ ഘോരാപരാധങ്ങളൊക്കെ കാര്‍ട്ടൂണിസ്റ്റ് വരച്ചുകൂട്ടിയത്രെ. കന്യാസ്ത്രീകളെ പീഡിപ്പിച്ചിട്ട് ‘പോടാ പുല്ലേ’ എന്ന മട്ടില്‍ ഒരു ആട്ടിടയന്‍ അംശവടിയുമേന്തി നടന്നപ്പോള്‍ തോന്നാത്ത മാനക്കേടും വ്രണം പൊട്ടലുമൊക്കെയാണ് നാല് കോഴിത്തൂവല്‍ കണ്ടപ്പോള്‍ ബാലന്‍മന്ത്രിക്കും മതേതരസംരക്ഷകര്‍ക്കുമുണ്ടായത്.  

എഴുത്തും വരയുമൊക്കെ ശുദ്ധ മതേതരമായിരിക്കണമെന്ന് അറിയാതെ പോയതാണ് സുഭാഷിന് പറ്റിയ തെറ്റ്. ആ വിദ്യ ‘മീശക്കാരനോട്’ പഠിക്കണം. അതുമല്ലെങ്കില്‍ ബേബി സഖാവിനോട് ചോദിച്ചാല്‍ മതേതര ആവിഷ്‌കാരത്തെക്കുറിച്ച് പറഞ്ഞുതരും. തുണിയില്ലാത്ത ആഭാസക്കോലങ്ങള്‍ വരച്ച് അതിനു കീഴെ സരസ്വതി, ലക്ഷ്മി എന്നൊക്കെ എഴുതിവെച്ചാല്‍ പൊന്നാട അണിയിക്കും. വിമാനത്തില്‍ കൊണ്ടുവന്ന് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പണമെടുത്ത് പുരസ്‌കാരം നല്‍കും. അതൊന്നും അറിയില്ലെങ്കില്‍ എസ്എഫ്‌ഐ പിള്ളേരോട് ചോദിച്ചാല്‍ മതി. മതേതര ആവിഷ്‌കാരം അവര്‍ പഠിപ്പിക്കും. അതിന് തീവ്രത വേണമെങ്കില്‍ ദേശീയഗാനം കേള്‍പ്പിക്കണമെന്നേയുള്ളൂ.  

ഇത്തരക്കാരുടെ പുരസ്‌കാരപ്പുരയില്‍ നിന്ന് മറ്റെന്തെങ്കിലും പ്രതീക്ഷിക്കുന്നവരെ നിഷ്‌കളങ്കരെന്നല്ലാതെ എന്ത് വിളിക്കാനാണ്. മഹാകവി അക്കിത്തത്തിന് ജ്ഞാനപീഠം ലഭിച്ചപ്പോള്‍പോലും എതിര്‍പ്പിന്റെ ചൊരുക്ക് കാട്ടിയ ഉഡായിപ്പുകളാണ് അവിടെ അധികാരകേന്ദ്രത്തിലിരിക്കുന്നതെന്ന് ഓര്‍ക്കുന്നത് നല്ലതാണ്.

Tags: keralaഅവാർഡ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേന്ദ്ര ഇന്റലിജൻസ് അന്വേഷണം ശക്തമാക്കുമെന്ന് ഭയം : കേരളത്തിലെ ബംഗ്ലാദേശികൾ കൂട്ടത്തോടെ നാട് വിടുന്നു ; പലരുടെയും കൈവശം 700 രൂപയ്‌ക്ക് കിട്ടുന്ന ആധാറുകൾ

Kerala

ഓൺലൈൻ മാധ്യമങ്ങൾക്ക് നേരെ പൊട്ടിത്തെറിച്ച് ചന്തു ; പിന്നാലെ താക്കീതുമായി പൊലീസ് ; സ്വകാര്യത ലംഘിച്ച് ദൃശ്യങ്ങൾ പകർത്തിയാൽ 3 വർഷം തടവ്

Ernakulam

ഓപ്പറേഷൻ തൂഫാൻ : പെരുമ്പാവൂരിൽ 34 കിലോ കഞ്ചാവുമായി നാല് ബംഗാളികൾ അറസ്റ്റിൽ

Main Article

കേരളവും പുതിയ തൊഴില്‍ നിയമങ്ങളും

Article

ഭരണവും പ്രാരംഭ നടപടികളും

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്‍ ആറ് ഉപഗ്രഹങ്ങള്‍ അയച്ചെങ്കിലും ഇന്ത്യയിലെ വിവരങ്ങള്‍ ചോര്‍ത്താനാകില്ല, ആധുനിക ജാമിംഗ് സംവിധാനത്തിന് 449 കോടിയെറിഞ്ഞ് ഭാരതം

ടിനി ടോമിനെതിരെ പരാതി നല്‍കിയിട്ടും അമ്മ ഭാരവാഹികള്‍ കാണിച്ച മന്ദഗതിയെ രൂക്ഷമായി വിമര്‍ശിച്ച് നീന കുറുപ്പ്

എങ്ങിനെയാണ് ജെവാര്‍ എന്ന കുഗ്രാമം യോഗി ഒരു അന്താരാഷ്‌ട്ര വിമാനത്താവളമാക്കിയത്? കര്‍ഷകരെല്ലാം ഹാപ്പിയാണ്, അവര്‍ യോഗിയെ വാഴ്‌ത്തുന്നു

തൊഴിലാളി സ്ത്രീകള്‍ക്ക് രാവിലെ ആറ് മുതല്‍ സൗജന്യയാത്ര വേണമെന്ന് ശ്രീമതി ടീച്ചര്‍; സമയ പരിധിയില്ലെന്ന് അറിയിച്ചതോടെ ടീച്ചര്‍ കണ്ടം വഴി ഓടി

ഉദ്ധവ് താക്കറെയുടെ ശിവസേനയിലെ ഏഴ് എംപിമാര്‍ ഷിന്‍ഡേ പക്ഷത്തേക്ക്, എന്‍ഡിഎയ്‌ക്ക് പാര്‍ലമെന്‍റില്‍ ശക്തി കൂടുന്നു

16,000 അടി വരെ ഉയരത്തിൽ പറന്നെത്തി ആക്രമിക്കും : രാജ്യത്ത് ആദ്യമായി വ്യോമസേനയുടെ നിയന്ത്രണത്തിൽ മാരകമായ ചാവേർ ഡ്രോൺ നിർമ്മിക്കുന്നു

ലോകകപ്പ് ഫുട്ബോൾ: വ്യാജ സ്ട്രീമിംഗ് ലിങ്കുകൾക്കെതിരെ മുന്നറിയിപ്പുമായി ഡിജിറ്റൽ ദുബായ്

റോഡിലെ അമിത വേഗത: മുന്നറിയിപ്പുമായി ഷാർജ പോലീസ് നിയമലംഘനങ്ങൾക്ക് 1,000 ദിർഹം പിഴ ഈടാക്കും

ജപ്പാന്‍ ആരാധകര്‍ സ്റ്റേഡിയത്തില്‍ എത്തുന്നത് മാലിന്യസഞ്ചികളുമായി…കാരണമറിഞ്ഞാല്‍ നിങ്ങള്‍ ജപ്പാന്‍കാരെ സ്നേഹം കൊണ്ട് കെട്ടിപ്പുണരും…

ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിൽ ഭൂചലനം ; 6.7 തീവ്രത രേഖപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.