മുംബൈ: ആര്‍പി ഐയുടെ ദളിത് നേതാവ് നരേഷ് ഗെയ്ക് വാദിനെ വധിച്ചതിന് ജീവപര്യന്തം ശിക്ഷിക്കപ്പെട്ട മൂന്ന് പേര്‍ക്ക് പാര്‍ട്ടിയില്‍ അംഗത്വം നല്കി ശിവസേന.
റഹത്മുള്ള ഖാന്, ഇന്ദിന്ഷേഖ, അനാവര്‍ ഷേഖ് എന്നിവര്‍ ശനിയാഴ്ചയാണ് ശിവസേനയില്‍ ചേര്‍ന്നത്. ശിവസേന എംഎല്‍എ ബാലാജി കിനികര്‍, താനെ റൂറല്‍ പ്രസിഡന്റ് ഗോപാല്‍ ലാന്റ്ഗെ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഇവരുടെ ശിവസേന പ്രവേശം. കോവിഡ് 19 മൂലം പരോളിലിറങ്ങിയ കുറ്റവാളികള്‍ക്കാണ് ശിവസേന അഭയം നല്‍കിയിരിക്കുന്നതെന്നത് അത്യന്തം ഞെട്ടിക്കുന്ന സംഭവമായിരുന്നു.
അംബേര്‍നാഥ് മുനിസിപ്പല്‍ കൗണ്‍സില്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടായിരുന്നു ഇവര്‍ ശിവസേനയില്‍ ചേര്‍ന്നത്. താനെ ജില്ലയില്‍ നിന്നുള്ള ദളിത് നേതാവായ ആര്‍പിഐയുടെ നരേഷ് ഗെയ്ക്വാദിനെ 2000ലാണ് ആറ് പേര് ക്രൂരമായി കൊലചെയ്തത്. അതില്‍ ശിവസേനയില്‍ ചേര്‍ന്ന് മൂന്ന് മുസ്ലിങ്ങളും ഉള്‍പ്പെടുന്നു. ഈ ആറ് കൊലപാതകികളും ജീവപര്യന്തത്തടവിന് ശിക്ഷിക്കപ്പെട്ടിരിക്കുകയാണ്.
കൊല്ലപ്പെട്ട നരേഷ് ഗെയ്ഖ് വാദിന്റെ മകന് കബീര്‍ ഗെയ്ക് വാദ് സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തി. ഇപ്പോള്‍ എന്‍സിപി പ്രവര്‍ത്തകനാണ് കബീര്‍ ഗെയ്ക് വാദ്. തന്റെ അച്ഛനെ കൊന്നവരെ പാര്‍ട്ടിയിലെടുത്ത ശിവസേനയുടെ തീരുമാനത്തില്‍ അങ്ങേയറ്റം നടുക്കം തോന്നുന്നുവെന്ന് കബീര്‍ ഗെയ്ക് വാദ് പറഞ്ഞു. മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ഈ ഗുണ്ടകളെ തന്റെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കബീര്‍ ഗെയ്ക് വാദ്.
അതേ സമയം ഈ മൂന്ന് പേരെയും ശിവസേനയില്‍ എടുത്തത് മുതിര്‍ന്ന നേതാക്കളുടെ അറിവോടെയാണെന്ന് ശിവസേന എംഎല്‍എ ബാലാജി കിനികര്‍ വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: