ധാക്ക: മനുഷ്യാവകാശ സംഘടനകളുടെ ഏതിര്‍പ്പുകള്‍ തള്ളി ബംഗ്ലാദേശ്. റോഹിങ്ക്യന്‍ മുസ്ലീങ്ങളെ വീണ്ടും രാജ്യത്തുനിന്നും കുടിയൊഴിപ്പിച്ച് തുടങ്ങി. ഭാസന് ചാര് ദ്വീപിലെ പുനരധിവാസ കേന്ദ്രത്തിലേക്കാണ് റോഹിങ്ക്യന്‍ മുസ്ലീങ്ങളെ ബംഗ്ലാദേശ് സര്‍ക്കാര്‍ മാറ്റി പാര്‍പ്പിക്കുന്നത്. കഴിഞ്ഞ ദിവസം കപ്പലില്‍ നാടുകടത്തിയ സംഘത്തില്‍ ഏഴായിരത്തിലേറെ പേരാണ് ഉണ്ടായിരുന്നത്.
കഴിഞ്ഞ ഡിസംബറില്‍ ആരംഭിച്ച പുനരധിവാസ പദ്ധതി പ്രകാരം നാലാമത്തെ സംഘത്തെയാണ് ദ്വീപിലേക്കയച്ചത്. റോഹിങ്ക്യന്‍ മുസ്ലീങ്ങള്‍ രാജ്യത്തിന് ഭീഷണിയാണെന്ന നിലപാടാണ് ബംഗ്ലാദേശ് സ്വീകരിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഇനിയും കുടിയൊഴിപ്പിക്കലുകള്‍ തുടരുമെന്നും ഭരണകൂടം വ്യക്തമാക്കി. ലോകത്തിലെ എല്ലാ മനുഷ്യാവകാശ സംഘടനകളുടെയും എതിര്‍പ്പുകള്‍ തള്ളിയാണ് നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്.
ലോകത്തിലെ ഏറ്റവും വലിയ അഭയാര്‍ഥി ക്യാമ്പായ കോക്സ് ബസാറില്‍ കഴിയുന്ന 10 ലക്ഷം റോഹിങ്ക്യ മുസ്ലീങ്ങളിലെ ഒരു ലക്ഷം പേരെയാണ് ദ്വീപിലേക്ക് മാറ്റുന്നത്. ബംഗാള്‍ കടലില്‍ ഹിമാലയത്തില്‍നിന്നുള്ള എക്കല്‍ മണ്ണ് അടിഞ്ഞുകൂടി 2006ല്‍ രൂപപ്പെട്ട ഭാസന് ചാര് ദ്വീപിലേക്ക് എല്ലാം റോഹിങ്ക്യഷകളെയും മാറ്റുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും രാജ്യത്തിന് ആവശ്യം സമാധാനമാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: