ജയ്പൂര്‍: രാഹുല്‍ഗാന്ധിയുടെ കര്‍ഷകറാലിയ്ക്ക് രാജസ്ഥാനില്‍ ആളെക്കൂട്ടാന്‍ മുസ്ലിം പള്ളികള്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് ഒരു മതപണ്ഡിതന് പ്രസംഗിക്കുന്ന വീഡിയോ ഇപ്പോള്‍ വൈറലായി പ്രചരിപ്പിക്കുകയാണ്.
കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന റാലിയില്‍ എല്ലാവരും പങ്കെടുക്കണമെന്നാണ് പണ്ഡിതന് വിശ്വാസികളെ ആഹ്വാനം ചെയ്യുന്നത്. ഈ വീഡിയോ എവിടെ നിന്നാണെന്നോ ഈ പണ്ഡിതന് ആരാണെന്നതോ സംബന്ധിച്ച വിശദാംശങ്ങള്‍ ലഭിച്ചിട്ടില്ല.
ഈ കോണ്‍ഗ്രസ് പരിപാടിയില്‍ രാഹുല്‍ഗാന്ധിയും മുഖ്യമന്ത്രി അശോക് ഗെലോട്ടും മറ്റു മന്ത്രിമാരും രാജസ്ഥാന് നിയമസഭയിലെ എംഎല്‍എമാരും പങ്കെടുക്കുമെന്നും അദ്ദേഹം പറയുന്നുണ്ട്. ഫിബ്രവരി 13ന് രാജ് പബ്ലിക് സ്കൂളില്‍ രാവിലെ 11ന് നടക്കുന്ന റാലിയില്‍ എല്ലാവരും പങ്കെടുക്കണമെന്നാണ് അദ്ദേഹം നിര്‍ബന്ധിക്കുന്നത്.
നമ്മുടെ ശക്തി പ്രകടിപ്പിക്കേണ്ടത് ആവശ്യമാണെന്നും 2025ലെ വാള് നമ്മുടെ തലയ്ക്ക് മുകളില്‍ തൂങ്ങുകയാണെന്നും മുസ്ലിം പണ്ഡിതന് പറയുന്നത് കേള്‍ക്കാം. 2025 എന്നത് കൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നതെന്ന് മനസ്സിലാവുന്നില്ല. കാരണം അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പ് 2024ലാണ്. ഒരു പക്ഷെ തന്റെ അനുയായികളില്‍ ബിജെപിയെക്കുറിച്ച് ഭയമുണര്‍ത്തി അവരെ കോണ്‍ഗ്രസിന് പിന്നില്‍ അണിനിരത്താനുളള തന്ത്രമാണെന്നും കണക്ക് കൂട്ടുന്നു.
എപ്പോഴാണ് ഈ വീഡിയോ ഷൂട്ട് ചെയ്തതെന്നും വ്യക്തമല്ല. ട്വിറ്ററില്‍ ഫിബ്രവരി 19നാണ് ഈ വീഡിയോ പ്രത്യക്ഷപ്പെടുന്നത്. എ്ന്നാല്‍ ഫിബ്രവരി 13ന് രാഹുല്‍ ഗാന്ധി രാജസ്ഥാന് സന്ദര്‍ശിച്ചോ എന്ന കാര്യവും വ്യക്തമല്ല. ഫിബ്രവരി 13ന് രാഹുല്‍ഗാന്ധി അജ്മീറിലെ വീര്‍ തേജാജി മഹാരാജ് ക്ഷേത്രം സന്ദര്‍ശിച്ചതിന്റെ ചിത്രങ്ങള്‍ ട്വിറ്ററില്‍ വാര്‍ത്താ ഏജന്‍സി എഎന്‍ഐ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫിബ്രവരി 13ന് രാഹുല്‍ ഗാന്ധി രാജസ്ഥാനില്‍ ഒരു ട്രാക്ടര്‍ സഭയെ അഭിസംബോധന ചെയ്ത് പ്രസംഗിച്ചിട്ടുണ്ട്.
ആസാദി മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി മുസ്ലിങ്ങളായ സമരക്കാര്‍ കര്‍ഷകസമരത്തിനെതിരെ സമരം ചെയ്യുന്ന ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ വന്നിട്ടുണ്ട്. എന്തായാലും രാഹുല്‍ഗാന്ധിയുടെ കര്‍ഷകറാലിയില്‍ പ്രദേശത്തെ മുസ്ലിം പള്ളികളെ ഉപയോഗിച്ച് ജനങ്ങളെ സംഘടിപ്പിച്ചിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: