കണിച്ചുകുളങ്ങര: കണിച്ചുകുളങ്ങര ദേവീക്ഷേത്രത്തിലെ ഉത്സവത്തിനു ഇന്ന് കൊടിയേറി മാര്‍ച്ച് 10ന് കൂട്ടക്കളത്തോടെ സമാപിക്കും. രാത്രി 8.30നും 9നും മധ്യേ ക്ഷേത്രംതന്ത്രി ഡോ. ഷിബു ഗുരുപദത്തിന്റെ മുഖ്യകാര്‍മികത്വത്തിലാണു കൊടിയേറ്റ്. കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ കൊടിയേറ്റുസദ്യ ഉണ്ടായിരിക്കില്ല.
24ന് ചിക്കരകൊട്ടിക്കല്‍ കൂട്ടക്കള മഹോത്സവം, മാര്‍ച്ച് 4ന് താലിചാര്‍ത്ത് മഹോത്സവം, ഉച്ചപ്പൂജയ്ക്കുശേഷം പട്ടുംതാലിയും ചാര്‍ത്ത്. 7ന് വൈകീട്ട് 6ന് വടക്കേ ചേരുവാരതാലപ്പൊലി. 8ന് വൈകീട്ട് 6ന് തെക്കേ ചേരുവാര താലപ്പൊലി. 9ന് വടക്കേ ചേരുവാര മഹോത്സവം. വൈകീട്ട് 4ന് കാഴ്ചശ്രീബലി,രാത്രി 11ന് പള്ളിവേട്ട. 10ന് തെക്കേചേരുവാര മഹോത്സവം. രാവിലെ 11നും
12നും മധ്യേ കൊടിമരച്ചുവട്ടില്‍ കുരുതി, തുടര്‍ന്ന് വലിയകാണിക്ക, വൈകീട്ട് 4ന് കാഴ്ചശ്രീബലി, രാത്രി 9ന് ദീപക്കാഴ്ച. ആദ്യം വഴിപാടുരസീതെടുക്കുന്ന 100 പേര്‍ക്ക് തിരിപിടിത്തത്തില് പങ്കെടുക്കാം. പുലര്‍ച്ചേ ഒന്നിന് ഗരുഢന്‍തൂക്കം, 5ന് ആറാട്ട് എന്നിവയാണു പരിപാടികള്‍.
കോവിഡ് വ്യാപന നിര്‍ദേശങ്ങള്‍ പൂര്‍ണമായി പാലിച്ചായിരിക്കും ഉത്സവച്ചടങ്ങുകള്‍ നടത്തുകയെന്നു ദേവസ്വം പ്രസിഡന്റ് വെള്ളാപ്പള്ളി നടേശന് അറിയിച്ചു. 25 പെണ്‍കുട്ടികളെമാത്രം ഉള്‍പ്പെടുത്തിയാണ് ഇത്തവണ ചിക്കര വഴിപാട്. ഈ വര്‍ഷം ഒറ്റോഹരി വിഹിതം അടക്കുന്നതില്‍നിന്ന് അംഗങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. കലാപരിപാടികളും കരിമരുന്നും വ്യാപാര സ്ഥാപനങ്ങളും പൂര്‍ണമായും ഒഴിവാക്കി. തിരിപിടിത്തവും നാമമാത്രമായാണു നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: