തിരുവനന്തപുരം: മാതൃഭാഷാ ദിനം വിപുലമായി ആചരിക്കാന്‍ ബാലഗോകുലം സംസ്ഥാന സമിതി തീരുമാനിച്ചു.ഭാഷാ സാംസ്കാരിക വൈവിധ്യവും ബഹുഭാഷാത്വവും പ്രചരിപ്പിക്കുക എന്ന ഉദ്ദേശത്തോടെ യുനെസ്കോയാണ് ഫെബ്രുവരി 21 ലോക മാതൃഭാഷാദിനമായി പ്രഖ്യാപിച്ചത്.
ജില്ലാ അടിസ്ഥാനത്തില്‍ ഭാഷാ സമ്മേളനങ്ങള്‍ നടക്കും. പ്രഭാഷണം, സെമിനാര്‍,അമൃതഭാരതി വിജയികള്‍ക്കുള്ള പ്രമാണപത്രവിതരണം എന്നിവയാണ് പ്രധാന പരിപാടികള്‍. സംസ്ഥാന തല ഉദ്ഘാടനം കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊക്രിയാല്‍ നിര്‍വഹിക്കും.
‘ മാറിയ സാഹചര്യത്തിലെ രക്ഷാകര്‍ത്താവ് ‘എന്ന കാഴ്ചപ്പാടില്‍ ബോധനശിബിരം, ബാലമിത്രപഠനശിബിരം, രക്ഷാകര്‍ത്തൃസമ്മേളനം, ഗോകുലനിധി സന്ദേശസമ്പര്ക്കം , വിഷു കണിദര്‍ശനം, പ്രതിഭാപ്രദര്ശനം, കൈയെഴുത്തുമാസികാ പ്രകാശനം എന്നിവയും വിപുലമായി നടത്താനും തീരുമാനിച്ചു.
സംസ്ഥാന പ്രസിഡന്റ് പി പ്രസന്നകുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ രക്ഷാധികാരി എം എ കൃഷ്ണന് മാര്‍ഗ്ഗദര്‍ശനം നല്കി. പൊതുകാര്യദര്‍ശി കെ.എന്‍.സജികുമാര്‍, സംഘടനാ കാര്യദര്‍ശി എ. രഞ്ജുകുമാര്‍, ഖജാന്‍ജി പി കെ വിജയരാഘവന് എന്നിവര്‍ പ്രസംഗിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: