Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

സര്‍വദുഃഖശമനി ശാകംഭരീദേവി

ഭാഗവതത്തിലൂടെ

എ പി ജയശങ്കര്byഎ പി ജയശങ്കര്
Feb 17, 2021, 09:09 pm IST
inSamskriti

ഹരിശ്ചന്ദ്രന്റെ കഥ ഓര്‍ക്കുമ്പോള്‍ മനസ്സില്‍ ബാക്കി വിട്ടിട്ടുപോയ ചിന്തകളിലൊന്നാണ് ശാകംഭരീദേവി അഥവാ ശതാക്ഷരീ. ആരാണ് ഈ ശതാക്ഷരീ ദേവി എന്ന് ദേവീഭാഗവതത്തില്‍ തന്നെ ഒന്നു പരിശോധിക്കാം.  

പണ്ട് ഹിരണ്യാക്ഷന്‍ എന്ന അസുരന്റെ വംശത്തില്‍ ദുര്‍ഗമന്‍ എന്ന ഒരു അസുരനുണ്ടായിരുന്നു. ഈ അസുരന്‍ ബ്രഹ്മദേവനെ തപസുചെയ്ത് ബ്രഹ്മവിദ്യകള്‍, വേദങ്ങള്‍  മുഴുവന്‍ കരസ്ഥമാക്കി. തുടര്‍ന്ന് ഈ വേദങ്ങളെ മറ്റാര്‍ക്കും ഉപകാരപ്പെടാത്ത വിധത്തിലാക്കി ഒളിപ്പിച്ചു. മറ്റുളളവര്‍ വേദം പഠിക്കുന്നതും പഠിപ്പിക്കുന്നതും നിരോധിച്ചു. നാമം ജപിക്കുന്നത് ശിക്ഷാര്‍ഹം. അതോടെ ബ്രാഹ്മണാദികള്‍ വേദങ്ങള്‍ മറന്നു.

വേദങ്ങള്‍ മറഞ്ഞതോടെ വിദ്യകള്‍ ഇല്ലാതായി. നാട് ദാരിദ്ര്യത്തിലായി. ഉള്ളത് ദുഷ്ടന്മാര്‍ മോഷ്ടിച്ചു കൊണ്ടു പോയി. നാട് നാഥനില്ലാക്കളരി  

പോലെയായി. ഹോമങ്ങളും യജ്ഞങ്ങളും ഭക്തിയും ഇല്ലാതായതോടെ രോഗങ്ങള്‍ വര്‍ധിച്ചു. ജലാശയങ്ങള്‍ അതിക്രമം കാണിച്ചു തുടങ്ങി. നാട്ടില്‍ അനര്‍ഥങ്ങള്‍ പെരുകി.

വെള്ളപ്പൊക്കം, പേമാരി, കടല്‍ക്ഷോഭം, മഹാമാരി, ദാരിദ്ര്യം, ദുരിതങ്ങള്‍, തീപിടുത്തം ഇത്യാദികളാല്‍ ജനങ്ങള്‍ പൊറുതി മുട്ടി. മനുഷ്യരും വളര്‍ത്തു മൃഗങ്ങളും തെരുതെരെ മരിച്ചു വീണു. ഈ ഘട്ടത്തില്‍ ശാന്തശീലരായ ചിലര്‍ നാമം ജപിച്ചും ഭജിച്ചും ദേവിയെ ശരണം പ്രാപിച്ചു.

ഇതി സംപ്രാര്‍ഥിതാദേവീ

ഭുവനേശ്വരീ മഹേശ്വരീ

അനന്താക്ഷിമയം രൂപം

ദര്‍ശയാമാസ പാര്‍വതി

ഭക്തന്മാരുടെ കണ്ണീരോടെയുള്ള പ്രാര്‍ഥന കേട്ട ശ്രീഭുവനേശ്വരി സ്‌നേഹാര്‍ദ്രമായി അനേകം കണ്ണുകള്‍ തുറന്ന് ഇവര്‍ക്കു ദര്‍ശനം നല്‍കി. അനേകം അക്ഷികളുള്ളതിനാല്‍ ശതാക്ഷരീ ദേവി എന്ന് ദേവി അറിയപ്പെട്ടു. ശതാക്ഷരീ ദേവിയുടെ അനേകം കണ്ണുളില്‍ നിന്നൊഴുകിയ കണ്ണുനീര്‍ മഴയായി ചൊരിഞ്ഞപ്പോള്‍ ഭൂമീ ദേവി സന്തുഷ്ടയായി, സമ്പുഷ്ടയായി.  

ദേവി ശതാക്ഷി, ആ ഘട്ടത്തില്‍ അനേക വിധത്തിലുള്ള പച്ചക്കറികളും ഇലകളും കൈയിലേന്തിയവളായി കാണപ്പെട്ടു. ഭൂമിയില്‍ ചെറുനാമ്പുകള്‍ പെട്ടന്നു തന്നെ ഉയര്‍ന്നു വന്നു. ഭൂമി ഫലസമ്പുഷ്ടമായി. ഇതെല്ലാം അനുതാപത്തോടെ ലഭ്യമായതോടെ ജനങ്ങളുടെ വിശപ്പും അകന്നു. ഇങ്ങനെ ജനങ്ങളുടെ വിശപ്പകറ്റിയ ശതാക്ഷരീ ദേവിയെ ജനങ്ങള്‍  

പാടിപ്പുകഴ്‌ത്തി. ശാകംഭരീ ദേവി എന്ന് അവര്‍ അഭിസംബോധന ചെയ്തു. പച്ചക്കറികളുമായി വന്നതിനാലും പട്ടിണി മാറ്റിയതിനാലുമാണ് ശാകംഭരി എന്ന് അവര്‍ വിളിച്ചത്. ശാകംഭരീദേവി ദുര്‍ഗമാസുരനെ നേരിട്ട്, ജനങ്ങള്‍ക്ക് വേദങ്ങള്‍ വീണ്ടെടുത്ത് നല്‍കി. ദുര്‍ഗമനെ വധിച്ചതിനാല്‍ ദേവിയെ ദുര്‍ഗ എന്നും ജനങ്ങള്‍ വാഴ്‌ത്തി.  

ഈ ദേവിയെ സ്തുതിക്കുന്നവര്‍ക്ക് എല്ലാ ദുഃഖങ്ങളും ശമിച്ച് ഐശ്വര്യമുണ്ടാകുമെന്ന് വേദവ്യാസന്‍ ദേവീഭാഗത്തില്‍ ഫലശ്രുതി പറയുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സർക്കാരിന്റെ നയപരമായ ഒരു തീരുമാനങ്ങളിലും കൂടിയാലോചന ഇല്ല; ഒറ്റയ്‌ക്ക് കാര്യങ്ങൾ തീരുമാനിക്കുന്നു, സതീശനെതിരെ കോൺഗ്രസിനുളളിൽ പടയൊരുക്കം

Gulf

ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ തുടർ ചികിത്സയ്‌ക്കായി അബുദാബിയിലേക്ക് മാറ്റി; . യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി അദ്ദേഹത്തെ സന്ദര്‍ശിച്ചു

Kerala

അഞ്ചാലുംമൂട്ടില്‍ കോണ്‍ഗ്രസ് ഓഫിസ് അടിച്ചു തകര്‍ത്തു

India

വനിതാ അമ്പെയ്‌ത്തില്‍ ഇന്ത്യയ്‌ക്ക് സ്വര്‍ണം

India

ഫ്‌ളൈദുബായ് സഹപൈലറ്റിന് ഇറാനുമായി ബന്ധമുണ്ടെന്ന് ട്രംപ്, സംഭവത്തെ അപലപിക്കാതെ ഒമാൻ

പുതിയ വാര്‍ത്തകള്‍

അഹിംസയുടെയും ഓർമ്മപ്പെടുത്തലായി ഇന്ന് 157-ാം ഗാന്ധിജയന്തി

കാര്യവിജയം, ആരോഗ്യം, ആത്മവിശ്വാസം, പരീക്ഷാവിജയം, അംഗീകാരം; 2026 ഒക്ടോബർ 02, വെള്ളിയാഴ്ച

അന്താരാഷ്‌ട്ര ഗീതാ സെമിനാര്‍: ആലോചനാ യോഗം ഇന്ന്

വേമ്പനാട് കായലില്‍ കറുത്ത പുനരുജ്ജീവനം ലക്ഷ്യമിട്ട് സിഎംഎഫ്ആര്‍ഐ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായ വിളവെടുപ്പ് ഡയറക്ടര്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു

വേമ്പനാട് കായലില്‍ കറുത്ത കക്കയ്‌ക്ക് പുതുജീവന്‍; വിത്ത് വിതച്ചതിന്റെ എട്ട് മടങ്ങോളം ഉത്പാദനം

പിഞ്ചുകുട്ടികളെ കൊലപ്പെടുത്തിയ സംഭവം: അമ്മയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും

മാരക വിഷസൂചിയെയും അതിജീവിച്ച് ക്രിസ്റ്റ! വധശിക്ഷ നടപ്പാക്കാനായില്ല, ആശുപത്രിയിലേക്ക് മാറ്റി

ശാരീരിക വ്യായാമങ്ങൾ അമിതമായാൽ ദോഷമോ? വിദഗ്ധര്‍ പറയുന്നത് …

അക്രമത്തിനു തീ പകരാന്‍: പന്തം കൊളുത്തി പ്രകടനത്തിന് മന്ത്രി ഒ.ജെ. ജനീഷും ഷാഫി പറമ്പില്‍ എംപിയും നേതൃത്വം നല്കുന്നു

തലസ്ഥാനത്തെ അക്രമത്തിന് നേതൃത്വമേകിയത് മന്ത്രി ജനീഷ്

പഹല്‍ഗാം: പ്രതികാരം തുടരുകതന്നെ ചെയ്യും

ശക്തിസ്വരൂപിണിയായ ഭദ്രയും ഐശ്വര്യപ്രദായനിയായ മഹാലക്ഷ്മിയും വിദ്യാസ്വരൂപിണിയായ സരസ്വതിയും സമാന ഭാവത്തിലുള്ള ദേവിക്ഷേത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.