ന്യൂദല്‍ഹി: കോവിഡ് വാക്സിനേഷനില്‍ ലോകത്തിന് മാതൃകയായി വീണ്ടും ഇന്ത്യ. കുറഞ്ഞ സമയത്തിനുളളില്‍ കൂടുതല്‍പേര്‍ക്ക് പ്രതിരാേധ കുത്തിവയ്പ്പെടുത്താണ് ഇന്ത്യ അമേരിക്കയും ബ്രിട്ടനും ഉള്‍പ്പടെയുളള ലോകത്തിലെ വന്‍ ശക്തികളെ പിന്നിലാക്കിയത്. 26 ദിവസത്തിനുള്ളില്‍ ഏഴ് ദശലക്ഷം പേര്‍ക്കാണ് ഇന്ത്യ പ്രതിരോധ കുത്തിവയ്പ്പെടുത്തത്. ഇത്രയും പേര്‍ക്ക് പ്രതിരോധ വാക്സിനെടുക്കാന്‍ അമേരിക്ക 27 ദിവസമാണെടുത്തത്. ബ്രിട്ടന് 48 ദിവസം വേണ്ടിവന്നു.
ലോകരാജ്യങ്ങള്‍ക്ക് കൊവിഡ് പ്രതിരോധവാക്സിന്‍ വിതരണം ചെയ്യുന്ന കാര്യത്തിലും ഇന്ത്യ ലോകത്തിന് മാതൃകയായിരുന്നു. സൗജന്യമായും അല്ലാതെയും ഇന്ത്യ 1.56 കോടി ഡോസിലധികം വാക്സിനാണ് കയറ്റുമതി ചെയ്തത്. ചില രാജ്യങ്ങള്‍ക്ക് സൗജന്യമായാണ് ഇന്ത്യ വാക്സിനുകള്‍ നല്‍കിയത്. ആവശ്യമായ പരീക്ഷണങ്ങള്‍ നടത്താതെ ചൈന പുറത്തിറക്കിയ വാക്സിനുകള്‍ അവരുടെ സുഹൃദ് രാജ്യങ്ങള്‍പോലും സ്വീകരിക്കാന്‍ മടിക്കുകയായിരുന്നു. കര്‍ഷക സമരത്തോടുളള നിലപാടിന്റെ പേരില്‍ ഇന്ത്യയെ വിമര്‍ശിച്ച കാനഡയുടെ പ്രധാനമന്ത്രിക്ക് അധികം വൈകുംമുമ്പുതന്നെ വാക്സിന് ആവശ്യപ്പെട്ട് ഇന്ത്യന്‍ പ്രധാനമന്ത്രിയെ വിളിക്കേണ്ടിയും വന്നു. കാനഡയുടെ ആവശ്യത്തോട് അനുഭാവത്തോടെയാണ് മോദി പ്രതികരിച്ചത്.
അതിനിടെ പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീല്‍ഡ് വാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചു. വാക്സിന് ലോകമെങ്ങും ഉപയോഗിക്കാന്‍ അനുവാദം നല്‍കിയിട്ടുണ്ട്. അതേസമയം, ഇന്നലെ വൈകുന്നേരം ആറുമണിവരെ 85ലക്ഷത്തിലധികം ഗുണഭോക്താക്കള്‍ക്ക് കൊവിഡ് പ്രതിരോധ കുത്തിവയ്പ്പെടുത്തു എന്നാണ് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പറയുന്നത്. ഇതില്‍ ആദ്യഡോസ് എടുത്ത 60,57,162 ആരോഗ്യ പ്രവര്‍ത്തകരും, രണ്ടാമത്തെ ഡോസ് എടുത്ത 98,118 തൊഴിലാളികളും 23,61,491കൊവിഡ് മുന്‍ നിരപോരാളികളും ഉള്‍പ്പെടുന്നു എന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞമാസം 16നാണ് രാജ്യത്ത് ആദ്യമായി കൊവിഡ് പ്രതിരോധ വാക്സിന് വിതരണം തുടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: