മാനന്തവാടി: ജില്ലാ ആശുപത്രി മെഡിക്കല്‍ കോളേജ് ആയി ഉയര്‍ത്തുന്നതിന്റെ ഉദ്ഘാടനവും തലപ്പുഴ ബോയ്സ് ടൗണില്‍ നിര്‍മിക്കുന്ന കോമ്പ്രിഹെന്‍സിവ് ഹീമോഗ്ളോബിനോപതി റിസെര്‍ച്ച് ആന്‍ഡ് കെയര്‍ സെന്ററിന്റെ ശിലാസ്ഥാപനവും ആരോഗ്യ കുടുംബ ക്ഷേമ മന്ത്രി കെ.കെ ശൈലജ നിര്‍വഹിച്ചു.
കേന്ദ്ര മെഡിക്കല്‍ കമ്മീഷന്റെ അനുമതി ലഭിച്ചാല്‍ വയനാട് മെഡിക്കല്‍ കോളജില്‍ ഈ വര്‍ഷം മുതല്‍ തന്നെ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കാന്‍ കഴിയുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി പ്രഖ്യാപിച്ചു. ആവശ്യമായ സൗകര്യങ്ങള്‍ നിലവില്‍ ജില്ലാ ആശുപത്രിയില്‍ ലഭ്യമാണ്. മറ്റ് അനുബന്ധ സൗകര്യങ്ങള്‍ ഉടന്‍ ഒരുക്കും. മെഡിക്കല്‍ കോളജ് ആരംഭിക്കുന്നതിന് 300 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.
വയനാട് പാക്കേജിന്റെ ഭാഗമായി മെഡിക്കല്‍ കോളേജിന് 600 കോടി രൂപയാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. ആയതിനാല്‍ മെഡിക്കല്‍ കോളജ് യാഥാര്‍ത്ഥ്യമാക്കാന്‍ പണം പ്രശ്നമല്ലെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. മാനന്തവാടി ജില്ലാ ആശുപത്രി നിലവില്‍ 500 കിടക്കകളുള്ള ആശുപത്രി ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: