തലപ്പുഴ: കാട്ടാനപ്പേടിയില്‍ തലപ്പുഴ ചിറക്കര പ്രദേശം. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ഇറങ്ങുന്ന കാട്ടാന ശല്യത്താല്‍ പൊറുതിമുട്ടിയിരിക്കയാണ് പ്രദേശത്തുകാര്‍. ഇതോടെ ചിറക്കരയിലെ തോട്ടം തൊഴിലാളികളടക്കം ഭയത്തോടെയാണ് ദിവസങ്ങള്‍ തള്ളിനീക്കുന്നത്.
നാട്ടിലിറങ്ങുന്ന കാട്ടാന പ്രദേശത്തെ കൃഷികള്‍ നശിപ്പിക്കുന്നത് ഇപ്പോള്‍ പതിവായിരിക്കയാണ്. പകല്‍ തോട്ടത്തിലിറങ്ങുന്ന കാട്ടാനയെ തുരത്താന്‍ വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും നന്നേ പാട് പെടുകയാണ്. കഴിഞ്ഞ ദിവസമിറങ്ങിയ കാട്ടാനയെ തുരത്താന്‍ നാട്ടുകാരും വനം വകുപ്പ് ഉദ്യോഗസ്ഥരും മണിക്കൂറുകള്‍ ശ്രമിച്ചിട്ടാണ് കഴിഞ്ഞത്. അന്ന് കാട്ടാന നിരവധി കൃഷി നാശങ്ങളാണ് ഇവിടെ വരുത്തിയത് .
വനാതിര്‍ത്തിയില്‍ ഫെന്‍സിംഗ് സ്ഥാപിച്ച് കാട്ടാനകള്‍ നാട്ടിലിറങ്ങാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായിക്കുന്ന വന്യജീവി ശല്യങ്ങള്‍ക്ക് ശാശ്വതമായ പരിഹാരം കാണെണമെന്നുമാണ് പ്രദേശത്തുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: