പാനൂര്‍: കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഭരണത്തിലെത്തിയ കാലഘട്ടിത്തിലെല്ലാം ക്ഷേത്ര വിശ്വാസത്തെ തകര്‍ക്കാനോ ക്ഷേത്രഭരണം പിടിച്ചെടുക്കുവാനോ ശ്രമം നടത്തിയിരുന്നുവെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഭാര്‍ഗ്ഗവറാം പ്രസ്താവിച്ചു. പൊയിലൂര്‍ ശ്രീമുത്തപ്പന്‍ മടപ്പുരയില്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് സിപിഎമ്മിനെ ഉപയോഗിച്ച് നടത്തുന്ന കടന്നുകയറ്റത്തിനെതിരെ ശ്രീ മുത്തപ്പന് സേവാ സമിതിയുടെ ആഭിമുഖ്യത്തില്‍ പൊയിലൂര്‍ മടപ്പുരക്ക് സമീപം നടന്ന സ്വാഭിമാന സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അധികാരത്തിന്റെ അഹങ്കാരത്തില്‍ ക്ഷേത്രം പിടിച്ചെടക്കാന്‍ സാധിക്കുകയില്ലെന്നും അത് അനുവദിക്കാന്‍ മനസ്സില്ലെന്നും അതിന് ഭക്തജനങ്ങള്‍ തീരുമാനമെടുക്കേണ്ടി വരുമെന്നും അദ്ദേഹം തുടര്‍ന്നു പറഞ്ഞു. മുത്തപ്പന് മഠപ്പുരയിലെ ഭണ്ഡാരം മോഷ്ടിക്കാന്‍ ക്വട്ടേഷന്‍ കൊടുത്തയാളാണ് മലബാര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ട് ഒ.കെ വാസു. ഇദ്ദേഹം മലബാര്‍ മേഖലയിലെ ക്ഷേത്രങ്ങളില്‍ നടത്തിയ നെറികേട് നിരവധിയാണ്. ഇനിയൊരു ക്ഷേത്രവും കൈക്കരുത്തുകൊണ്ടും അധികാരം കൊണ്ടും പിടിച്ചെടുക്കാനോ തകര്‍ക്കാനോ ഒരു ഹിന്ദു വിശ്വാസിയും അനുവദിക്കില്ലെന്ന ദൃഢപ്രതിജ്ഞ നമ്മളെടുക്കണം.
കരിങ്കാലികളെയും കുലം കുത്തികളെയും അധികാര കസേരകളിലിരുത്താന് ഹിന്ദു വിശ്വാസത്തെയും ക്ഷേത്രങ്ങളെയും കമ്മ്യൂണിസ്റ്റുകള്‍ ഉപയോഗപെടുത്താന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സേവാ സമിതിയുടെ ആഭിമുഖ്യത്തില്‍ നാമജപ യാത്രയും നടന്നു. ബി.ജെ.പി ജില്ലാ ഉപാദ്ധ്യക്ഷന്‍ മോഹനന് മാനന്തേരി, ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡണ്ട് പ്രദീപ് ശ്രീലകം എന്നിവര്‍ സംസാരിച്ചു’ എന്‍. രാഘവന്, എ. സജീവന്, വി.പി. ബാലന് മാസ്റ്റര്‍, ഒന്തത്ത് കുഞ്ഞിക്കണ്ണന് എന്നിവര്‍ സംബന്ധിച്ചു. വി.പി.സുരേന്ദ്രന് അധ്യക്ഷത വഹിച്ചു. ശരത്പ ചന്ദ്രന് സ്വാഗതം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: