ചെന്നൈ: രണ്ടാം ടെസ്റ്റില്‍ ഇന്ത്യ പിടിമുറുക്കി. ടേണിങ് കൂടിവരുന്ന ചെപ്പോക്കിലെ പിച്ചില്‍ അശ്വിന് അഞ്ചു വിക്കറ്റുകള്‍ കൊയ്തതോടെ ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്സില്‍ 134 റണ്‍സിന് ബാറ്റ് താഴ്ത്തി. ഇതോടെ ഇന്ത്യക്ക്് 195 റണ്‍സ് ലീഡായി. ഇന്ത്യ ഒന്നാം ഇന്നിങ്സില്‍ 329 റണ്‍സാണെടുത്തത്.
രണ്ടാം ഇന്നിങ്സ് തുടങ്ങിയ ഇന്ത്യ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 54 റണ്‍സ് എടുത്തു. ഇതോടെ ഇന്ത്യക്ക്്് ഇപ്പോള്‍ 249 റണ്‍സ് ലീഡായി. ആദ്യ ഇന്നിങ്സില്‍ സെഞ്ചുറി കുറിച്ച രോഹിത് ശര്‍മയും (25) ചേതേശ്വര്‍ പൂജാരയു(7) മാണ് ക്രീസില്‍. ഓപ്പണര്‍ ശുഭ്മന്‍ ഗില്ലാണ് (14) പുറത്തായത്്. ഇന്നലെ പതിനഞ്ച്് വിക്കറ്റുകളാണ് നിലംപൊത്തിയത്. നേരത്തെ ആറിന് മൂന്നൂറ് റണ്‍സെന്ന സ്കോറിന് ഇന്നിങ്സ് പുനരാരംഭിച്ച ഇന്ത്യ 329 റണ്‍സിന് ഓള് ഔട്ടായി. പങ്കാളികള്‍ ഓരോന്നായി കളം വിടുമ്പോഴും തകര്‍ത്തടിച്ച് മുന്നേറിയ ഋഷഭ് പന്ത് 77 പന്തില്‍ ഏഴു ഫോറും മൂന്ന് സിക്സറും പൊക്കി 58 റണ്‍സുമായി അജയ്യനായി നിന്നു. രണ്ടണ്ട് ഉജ്ജ്വല ക്യാച്ചുകളുമായി ഇംഗ്ലീഷ് ഇന്നിങ്സ് പൊളിക്കുന്നതിലും പന്ത് തിളങ്ങി.
ഒന്നാം ഇന്നിങ്സ് തുടങ്ങിയ ഇംഗ്ലണ്ടിനെ തുടക്കം മുതല്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ വിറപ്പിച്ചു. സ്കോര്‍ബോര്‍ഡ് തുറക്കും മുമ്പേ ഓപ്പണര്‍ റോറി ബേണ്‍സിനെ ഇഷാന്ത് ശര്‍മ വിക്കറ്റിന് മുന്നില്‍ കുടുക്കി. ഓരോ ഇടവേളിലും ഇന്ത്യന്‍ ബൗളര്‍മാര്‍ വിക്കറ്റുകള്‍ വീഴ്ത്തിയതോടെ ഇംഗ്ലണ്ടിന്റെ ഇന്നിങ്സ് 134 റണ്‍സിന് അവസാനിച്ചു. അശ്വിന് 23.5 ഓവറില്‍ 43 റണ്‍സിന് അഞ്ചു വിക്കറ്റ് വീഴ്ത്തി. ഇത്് ഇരുപത്തിയൊമ്പതാം തവണയാണ് അശ്വിന് അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കുന്നത്. സ്പിന്നര്‍ അക്ഷര്‍ പട്ടേലും പേസര്‍ ഇഷാന്ത് ശര്‍മയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മുഹമ്മദ് സിറാജ് ഒരു വിക്കറ്റ് എടുത്തു. ഇംഗ്ലണ്ട് ബാറ്റിങ്നിരയില്‍ ബെന്‍ഫോക്സ് മാത്രമാണ് പിടിച്ചുനിന്നത്. 107 പന്തില്‍ നാലു ബൗണ്ടറികളുടെ അകമ്പടിയില്‍ 42 റണ്‍സുമായി പുറത്താകാതെ നിന്നു. ക്യാപ്റ്റന്‍ ജോ റൂട്ട്് (6), റോറി ബേണ്‍സ്് (0), ഡാന്‍ ലോറന്‍സ് (9), മൊയിന്‍ അലി (6), ഒലി സ്റ്റോണ്‍ (1), ജാക്ക് ലീച്ച്് (5), സ്റ്റുവര്‍ട്ട് ബ്രോഡ് (0) എന്നിവര്‍ക്ക് രണ്ടക്കം കടക്കാനായില്ല. ഒലി പോപ്പ്് 22 റണ്‍സും ബെന്‍സ്റ്റോക്സ് 18 റണ്‍സും കുറിച്ചു.
സ്കോര്‍ബോര്‍ഡ്
ഇന്ത്യ ഒ്ന്നാം ഇന്നിങ്സ്: 329, ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്സ്: റോറി ബേണ്‍സ് എല്‍ബിഡബ്ല്യു ബി ഇഷാന്ത് ശര്‍മ 0, ഡോം സെബ് ലി സി കോഹ് ലി ബി അശ്വിന് 16, ഡാന്‍ ലോറണ്സ് സി ശുഭ്മന്‍ ഗില്‍ ബി അശ്വിന് 9, ജോ റൂട്ട് സി അശ്വിന് ബി പട്ടേല്‍ 6, ബെന്‍സ്റ്റോക്സ് ബി അശ്വിന് 18, ഒലി പോപ്പ് സി ഋഷഭ് പന്ത്് ബി മുഹമ്മദ് സിറാജ് 22, ബെന്‍ ഫോക്സ് നോട്ടൗട്ട് 42, മൊയിന്‍ അലി സി രഹാനെ ബി പട്ടേല്‍ 6, ഒലി സ്റ്റോണ്‍ സി ശര്‍മ ബി അശ്വിന് 1, ജാക്ക് ലീച്ച് സി ഋഷഭ് പന്ത് ബി ശര്‍മ 5, സ്റ്റുവര്‍ട്ട് ബ്രോഡ്് ബി അശ്വിന് 0, എക്സ്ട്രാസ് 9, ആകെ 134.
വിക്കറ്റ് വീഴ്ച: 1-0, 2-23, 3-39, 4-52, 5-52, 6-87, 7-105, 8-106, 9-131,
ബൗളിങ്: ഇഷാന്ത് ശര്‍മ 5-1-22-2, രവിചന്ദ്രന്‍ അശ്വിന്: 23.5-4-43-5, അക് ഷര് പട്ടേല്‍ 20-3-40-2, കുല്‍ദീപ് യാദവ് 6-1-16-0, മുഹമ്മദ് സിറാജ് 5-4-5-1.
ഇന്ത്യ: രണ്ടാം ഇന്നിങ്സ്: രോഹിത് ശര്‍മ നോട്ടൗട്ട് 25, ശുഭ്മാന്‍ ഗില്‍ എല്‍ബിഡബ്ല്യു ബി ലീച്ച്് 14, ചേതേശ്വര്‍ പൂജാര നോട്ടൗട്ട്് 7, എക്സ്ട്രാസ് 8, ആകെ ഒരു വിക്കറ്റിന് 54.
വിക്കറ്റ് വീഴ്ച: 1-42.
ബൗളിങ്: ഒലി സ്റ്റോണ്‍ 2-0-8-0,ജാക്ക് ലീ്ച്ച് 9-2-19-1, മൊയിന്‍ അലി 7-2-19-0.
പ്രതികരിക്കാൻ ഇവിടെ എഴുതുക: