കൊറോണക്കാലത്തിനു ശേഷം മികച്ച പ്രതികരണങ്ങളുമായി ‘ഓപ്പറേഷന് ജാവ’ തിയേറ്ററുകളില്‍. റീലിസിന്റെ മൂന്നു ദിവസത്തിനുള്ളില്‍ മികച്ച പ്രതികരണങ്ങളാണ് സിനിമയ്ക്ക് ലഭിക്കുന്നത്. വാസ്തവം, ഒരു കുപ്രസിദ്ധ പയ്യന് എന്നീ ചിത്രങ്ങള്‍ക്കു ശേഷം വി സിനിമാസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ പത്മ ഉദയ് നിര്‍മ്മിച്ച് നവാഗതനായ തരുണ്‍ മൂര്‍ത്തി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന സിനിമയാണ് ‘ഓപ്പറേഷന് ജാവ’.
വിനായകന്, ഷൈന്‍ ടോം ചാക്കോ, ബാലു വര്‍ഗീസ്, ലുക്ക്മാന്‍, ബിനു പപ്പു, ഇര്‍ഷാദ് അലി, പ്രശാന്ത് അലക്സാണ്ടര്‍, ദീപക് വിജയന്, പി. ബാലചന്ദ്രന്, ധന്യ അനന്യ, മമിത ബൈജു, മാത്യൂസ് തോമസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഒരു ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറാണ് ആ സിനിമ. ഫായിസ് സിദ്ദിഖ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ഈ ചിത്രത്തിന്റെ എഡിറ്റിങ് നിഷാദ് യൂസഫാണ്. ജോയ് പോള്‍ എഴുതിയ വരികള്‍ക്ക് ജേക്സ് ബിജോയ് സംഗീതം പകരുന്നു. വിഷ്ണു, ശ്രീ ശങ്കര്‍ എന്നിവരാണ് ജാവയുടെ ശബ്ദമിശ്രണം നിര്‍വ്വഹിച്ചിരിക്കുന്നത്, ഡോള്‍ബി അറ്റ്മോസ് 7.1 ലാണ് ചിത്രത്തിന്റെ ശബ്ദമിശ്രണം.
പ്രൊഡക്ഷന്‍ കണ്ട്രോളര്-ജിനു പി കെ, എക്സിക്യൂട്ടീവ് പ്രൊഡ്യുസര്‍-ഉദയ് രാമചന്ദ്രന്, കല-ദുന്ദു രഞ്ജീവ് രാധ, മേക്കപ്പ്-രഞ്ജിത്ത് മണലിപ്പറമ്പില്‍, വസ്ത്രാലങ്കാരം-മഞ്ജുഷ രാധാകൃഷ്ണന്, സ്റ്റില്‍സ്-ഫിറോസ് കെ. ജയേഷ്, പരസ്യകല-യെല്ലോ ടൂത്ത്, കോ ഡയറക്ടര്‍-സുധി മാഡിസണ്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-മാത്യൂസ് തോമസ്സ്, ഫിനാന്‍സ് കണ്ട്രോളര്-ദിലീപ് എടപ്പറ്റ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: