മലപ്പുറം : ഹത്രാസ് കേസില്‍ അറസ്റ്റിലായ ക്യാമ്പസ് ഫ്രണ്ട് ദേശീയ സെക്രട്ടറി റൗഫ് ഷെരീഫുമായി ബന്ധപ്പെട്ട് മലപ്പുറത്ത് എന്‍ഫോഴ്സ്മെന്റ് പരിശോധന നടത്തി. മലപ്പുറം ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകനായ കുന്നുമ്മല്‍ സ്വദേശി ഷിബിലിയുടെ വീട്ടിലാണ് എന്‍ഫോഴ്സ്മെന്റ് പരിശോധന നടത്തിയത്.
ഹത്രാസില്‍ കലാപം ഉണ്ടാക്കാന്‍ ഷെരീഫ് ശ്രമിച്ചെന്നും ഇതിനായി ക്യാമ്പസ് ഫ്രണ്ട് നേതാക്കളേയും മാധ്യമ പ്രവര്‍ത്തകനായ സിദ്ദിഖ് കാപ്പന് ഉള്‍പ്പടെയുള്ളവരെ പറഞ്ഞയച്ചെന്നുമുള്ള എന്‍ഫോഴ്സ്മെന്റ് റിപ്പോര്‍ട്ട് അടുത്തിടെ പുറത്തുവന്നിരുന്നു. ഷെരീഫിന്റെ അക്കൗണ്ടില്‍ നേരത്തെ രണ്ട് കോടിയോളം രൂപ ഇഡി കണ്ടെത്തിയിരുന്നു. ഈ പണവുമായി ബന്ധപ്പെട്ടാണ് തെരച്ചില്‍ നടത്തിയതെന്നാണ് സൂചന.
അതേസമയം റെയ്ഡ് തുടരുന്നതിനിടെ ക്യാമ്പസ് ഫ്രണ്ട്, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തി. വീടിന് മുന്നില്‍ സംഘടിച്ചെത്തിയ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: