ചെന്നൈ: പ്രശസ്ത തമിഴ് നടന് ശിവാജി ഗണേശന്റെ മകന് നടനും നിര്‍മ്മാതാവുമായ രാംകുമാര്‍ ഗണേശന് ബിജെപിയില്‍ ചേര്‍ന്നു.
ഇത് സംബന്ധിച്ച ഔദ്യോഗികപ്രഖ്യാപനവും ബിജെപി പ്രവേശനവും വ്യാഴാഴ്ചയുണ്ടാകും. പ്രധാനമന്ത്രി നരേന്ദ്രമോദിയോടുള്ള ആരാധനകാരണമാണ് ബിജെപിയില്‍ ചേരുന്നതെന്നും രാംകുമാര്‍ ഗണേശന് പറഞ്ഞു.
ശിവാജി ഗണേഷന് തന്റെ അഭിനയജീവിതത്തിന്റെ തുടക്കത്തില്‍ ഡിഎംകെയെ പിന്തുണച്ചിരുന്ന വ്യക്തിയാണ്. പിന്നീട് 1960കളില്‍ കോണ്‍ഗ്രസിലേക്ക് എത്തി. ഇന്ദിരാഗാന്ധി ഭരണകാലത്ത് അദ്ദേഹം രാജ്യസഭാ അംഗമായി മാറി.
ആരുവടൈ നാള്, മൈ ഡിയര്‍ മാര്‍ത്താണ്ഡന്‍, ഇന്ദ്രകുമാര്‍, ബൂമെറാങ് എന്നീ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട് രാംകുമാര്‍ ഗണേശന്. ചന്ദ്രമുഖ, കലൈജ്ഞന്, ആസല്‍ എന്നീ ചിത്രങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്. ക്രിക്കറ്റ് കമന്റേറ്റര്‍ ലക്ഷ്മണ് ശിവരാമകൃഷ്ണന്, നടി ഖുശ്ബു എന്നിവരാണ് ഈയിടെ ബിജെപിയില്‍ എത്തിയവര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: