കൊച്ചി : ഗള്‍ഫ് മേഖലകളിലും മറ്റും മലയാളികള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ ലഭ്യമാക്കുമെന്ന നോര്‍ക്കയുടെ പ്രഖ്യാപനങ്ങള്‍ വെറുതെ. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ നോര്‍ക്ക റൂട്സ് വഴി വിദേശത്ത് ജോലി ലഭിച്ചത് 1,589 പേര്‍ക്ക് മാത്രമാണ്. വിവരാവകാശ പ്രവര്‍ത്തകനായ കെ. ഗോവിന്ദന് നമ്പൂതിരിക്ക് ലഭിച്ച മറുപടിയിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഈ കാലയളവില്‍ 10 ശതമാനം ഉദ്യോഗാര്‍ത്ഥികള്‍ക്ക് പോലും ജോലി നല്കാന് നോര്‍ക്കയ്ക്ക് സാധിച്ചിട്ടില്ലെന്നാണ് കണക്കുകളില്‍ നിന്നും വ്യക്തമാക്കുന്നത്.
മെയ് 2016 മുതല്‍ 15 ഓഗസ്റ്റ് 2019 വരെ നോര്‍ക്കയുടെ ജോബ് പോര്‍ട്ടലില്‍ 55534 ഉദ്യോഗാര്‍ത്ഥികളാണ് രജിസ്റ്റര്‍ ചെയ്തത്. പിന്നീട് 2010 മുതല്‍ 1,17,237 പേരും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നോര്‍ക്ക റൂട്സിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ പ്രമുഖ വ്യവസായികള്‍ വര്‍ഷം തോറും ആയിരത്തിലധികം പേര്‍ക്ക് ജോലി നല്കുമ്പോളാണ് ജോബ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത ലക്ഷക്കണക്കിന് ആളുകള്‍ക്ക് ജോലിയൊന്നും ലഭിക്കാത്തത്.
അതേസമയം വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും നോര്ക്കയുട ജോബ് പോര്‍ട്ടല്‍ നവീകരിക്കാന്‍ നടപടി സ്വീകരിക്കാത്തതിന് നേരേയും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ലോക കേരള സഭയുടെ വെബ്സൈറ്റ് ഡവലപ്പ് ചെയ്യാന്‍ ലക്ഷങ്ങള്‍ മുടക്കിയ നോര്‍ക്ക ജോബ് പോര്‍ട്ടലിന് ഈ പരിഗണന നല്‍കിയില്ല. ജോബ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവരെ തെരഞ്ഞെടുക്കാനുള്ള സംവിധാനവും എന്തുകൊണ്ട് നോര്‍ക്ക റൂട്സ് കൊണ്ടുവരുന്നില്ലെന്നും അറിയിക്കണമെന്ന് ഗോവിന്ദന് നമ്പൂതിരി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: