ലഖ്നോ: കോണ്‍ഗ്രസ് നേതാവ് പ്രിയങ്കഗാന്ധിയുടെ നേതൃത്വത്തില്‍ യുപിയില്‍ മഹാപഞ്ചായത്ത് വിളിക്കാനുള്ള നീക്കം തടഞ്ഞ് യോഗി സര്‍ക്കാര്‍.
യുപിയിലെ ഷഹരന്‍പൂര്‍ ജില്ലയിലാണ് പ്രിയങ്കയുടെ മഹാപഞ്ചായത്ത്. ഇതിനെതിരെ ഷഹരന്‍പൂര്‍ ജില്ലാ മജിസ്ട്രേറ്റ് 144 പ്രഖ്യാിച്ചു. ഏപ്രില്‍ അഞ്ച് വരെയാണ് 144. വരാനിരിക്കുന്ന ഉത്സവങ്ങള്‍, കോവിഡ് 19 മഹാമാരിയുടെ വ്യാപനം, സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം എന്നിവ കണക്കിലെടുത്താണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ജില്ല മജിസ്ട്രേററ് പറഞ്ഞു.
പ്രിയങ്ക നിരോധനാജ്ഞ ലംഘിച്ചാല്‍ ശക്തമായ നടപടിയെടുക്കും. പ്രിയങ്കയുടെ നീക്കങ്ങള്‍ നിരീക്ഷിക്കുകയാണ് ഭരണകൂടം. ബുധനാഴ്ച രാവിലെ നടത്തിയ ട്വീറ്റില്‍ താന്‍ ഷഹരന്‍പൂര്‍ സന്ദര്‍ശിക്കുമെന്ന് പ്രിയങ്ക ഗാന്ധി പ്രഖ്യാപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: