കരുനാഗപ്പള്ളി: താലൂക്ക് ഹോമിയോ ആശുപത്രിയില്‍ എത്തിപ്പെടാന്‍ കഴിയാതെ രോഗികള്‍ വലയുന്നു. കോവിഡിനെ തുടര്‍ന്ന് കെഎസ് ആര്‍ടിസി-സ്വകാര്യ ബസുകള്‍ ഇതുവഴിയുള്ള സര്‍വീസ് നിര്‍ത്തിയതാണ് കാരണം. തകര്‍ന്ന് കുണ്ടും കുഴിയുമായി കിടക്കുന്ന റോഡുകളാണ് ഇങ്ങോട്ടേക്കുള്ളത്.
കരുനാഗപ്പള്ളി ടൗണില്‍ നിന്ന് നാല് കിലോമീറ്റര്‍ ദൂരെ നഗരസഭയുടെ പരിധിയില്‍ വരുന്ന മൂന്നാം ഡിവിഷനില്‍ കാഞ്ഞിരവേലി ക്ഷേത്രത്തിനു സമീപത്താണ് ആശുപത്രി. ഇതിന്റെ സമീപത്തുകൂടി കടന്നുപോകുന്ന റോഡുകള്‍ എല്ലാം തന്നെ തകര്‍ന്നുകിടക്കുകയാണ്. ഇതിനാല്‍ ആട്ടോറിക്ഷകള്‍ പോലും ഇതുവഴി കടന്നുവരില്ല.
രോഗികള്‍ പലരും ആശുപത്രിയില്‍ എത്താന്‍ വലയുകയാണ്. തുറയില്‍കുന്ന്, ആദിനാട്, പുതിയകാവ്, പണിക്കര്‍ക്കടവ്, തഴവ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ് രോഗികള്‍ ദിവസവും ഇവിടെ എത്തുന്നത്. അറ്റകുറ്റപ്പണിയുടെ പേരില്‍ റോഡുകള്‍ കുത്തിപ്പൊളിച്ച് മെറ്റല്‍ വിരിച്ചിട്ട് മൂന്നുമാസം കഴിഞ്ഞു. നാളിതുവരെ ടാര്‍ ചെയ്തിട്ടില്ല. ഇതുവഴി കാല്‍നട യാത്രക്കാര്‍ക്കും വരാന്‍ കഴിയാത്ത അവസ്ഥയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: