കണ്ണൂര്‍: കേരളീയ ആധ്യാത്മിക മനസ്സിനെ തൊട്ടറിഞ്ഞ് അതിനെ സമര്‍ത്ഥമായി മുന്നോട്ട് നയിച്ച മഹത്തായ വ്യക്തിത്വത്തിനുടമയായിരുന്നു സ്വര്‍ഗീയ പരമേശര്ജിയെന്ന് ആര്‍എസ്എസ് പ്രാന്ത പ്രചാകരക് പി. ഹരികൃഷ്ണ കുമാര്‍. കണ്ണൂര്‍ മസ്ദൂര്‍ ഭവനില്‍ ഭാരതീയ വിചാര കേന്ദ്രം സംഘടിപ്പിച്ച പരമേശ്വര്‍ജി അനുസ്മരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ എല്ലാ പ്രതിഭയെയും സംഘപ്രസ്ഥാനങ്ങളെ മുന്നോട്ട് നയിക്കുന്നതിനാണ് അദ്ദേഹം ഉപയോഗിച്ചത്. മഹാപ്രതിഭാശാലിയായ അദ്ദേഹത്തിന്റെ കവിതകള്‍പോലും നമ്മുടെ പൊതുബോധത്തെ ആധ്യാത്മകമായും സാംസ്കാരികമായും മുന്നോട്ട് നയിക്കുന്നതായിരുന്നു. തന്റെ രാഷ്ട്രീയമായ വീക്ഷണകോണില്‍ പോലും ദേശീയതയുടെ ചട്ടക്കൂടില്‍ നിന്ന് അദ്ദേഹത്തെ വ്യതിചലിച്ചില്ല.
കേരളത്തിലെ ഭൗതിക രംഗത്ത് പരിവര്ത്തനമുണ്ടാക്കുന്നതിനാണ് ഭാരതീയ വിചാരകേന്ദ്രത്തിന്റെ പ്രവര്‍ത്തനമാരംഭിച്ചത്. രാഷ്ട്രീയമായി വിരുദ്ധ ചേരിയിലുള്ളവരുമായിപ്പോലും അദ്ദേഹം നിരന്തരമായി ആശയ സംവാദം നടത്തി. എല്ലാവരോടും ചോദ്യങ്ങള്‍ ചോദിച്ച കമ്മ്യൂണിസ്റ്റുകാര്‍ പല ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കേണ്ടി വന്നു. സാഹിത്യകാരനും ബുദ്ധിജീവിയും ഇടതാകണമെന്ന നമ്മുടെ പൊതുബോധം മാറ്റിമറിച്ചത് പരമേശ്വര്‍ജിയാണ്.
പരമേശ്വര്‍ജിയുടെ ആശയ സംവാദത്തില്‍ ഇടത് ആഭിമുഖ്യമുള്ളവര്‍ പോലും മാറിച്ചിന്തിക്കാന്‍ നിര്‍ബന്ധിതരായി. സമസ്ത മേഖലയിലും കൃത്യമായ ദിശാബോധം നല്കാന് അദ്ദേഹത്തിന് സാധിച്ചു. സര്‍വ്വ സാധാരണക്കാരെ പോലും ഭഗവദ്ഗീതയുമായും രാമായണവുമായും അടുപ്പിച്ചത് അദ്ദേഹമാണ്. രാമായണ മാസാചരണമെന്ന് മഹത്തായ ദൗത്യം നമുക്ക് മുന്നില്‍ വെച്ച പരമേശ്വര്‍ജിയുടെ വീക്ഷണമാണ് ഇന്ന് കര്‍ക്കടകമാസത്തില്‍ നാം കാണുന്ന രാമായണ പാരായണം. വ്യക്തികള്‍ മാത്രമല്ല എല്ലാ വാര്‍ത്താ മാധ്യമങ്ങളും ഇന്ന് രാമായണ മാസം ഏറ്റെടുത്തിരിക്കുന്നു. നമ്മുടെ പൊതു സംസ്കൃതിയില്‍ നിന്ന് കേരള വേറിട്ടതല്ലെന്നും ഭാരതത്തിന്റെ പൊതു സംസ്കാരത്തിന്റെ ഭാഗമാണ് നാമെന്നും ബോധ്യപ്പെടുത്തിയത് പരമേശ്വര്‍ജിയാണ്. ജീവിതത്തിലുടനീളം നമ്മുടെ സംസ്കാരത്തിനും ആധ്യാത്മികമായ മുന്നോട്ട് പോക്കിനും ജീവിതം മാറ്റിവെച്ച അദ്ദേഹം ഭാവി തലമുറക്ക് മഹത്തായ മാര്‍ഗദര്‍ശിയാണെന്നും ഹരികൃഷ്ണകുമാര്‍ പറഞ്ഞു.
ഭാരതീയ വിചാര കേന്ദ്രം ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് കെ. ശിവദാസന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കാനപ്രം ഈശ്വരന് സ്വാഗതവും കണ്ണൂര്‍ സ്ഥാനീയ സമിതി സെക്രട്ടറി രതീഷ് നന്ദിയും പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: