തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്തില്‍ ലഫീര്‍ മുഹമ്മദിന്റെ ബാംഗ്ലൂരിലെ സ്ഥാപനങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചൊവ്വാഴ്ച റെയ്ഡ് നടത്തി.
ബാംഗ്ലൂരിലെ രണ്ട് സ്ഥാപനങ്ങളിലാണ് റെയ്ഡ്. നേരത്തെ സ്വപ്ന സുരേഷിന് മസ്കറ്റില്‍ ജോലി വാഗ്ദാനം ചെയ്ത വ്യക്തിയാണ് ലഫീര്‍ മുഹമ്മദ്. സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെ സുഹൃത്തുകൂടിയാണ് ലഫീര്‍ മുഹമ്മദ്.
പൊന്നാനി സ്വദേശിയായ ലഫീര്‍ മുഹമ്മദാണ് വിദേശത്തേക്ക് കടത്തിയ ഡോളര്‍ ഈജിപ്ഷ്യന്‍ പൗരനില്‍ നിന്നും വാങ്ങിയത് എന്ന് അന്വേഷണകമ്മീഷന് നേരത്തെ കണ്ടെത്തിയിരുന്നു. ലഫീര്‍ മുഹമ്മദ് മസ്കറ്റില്‍ കോളെജ് നടത്തുകയാണ്. ലഫീറിന്റെ സുഹൃത്തായ ഒമാന്‍ സ്വദേശി ഖാലിദ് എന്നയാള്‍ ഷാര്‍ജയില്‍ നടത്തുന്ന ഐടി സ്ഥാപനത്തില്‍ 2018ലാണ് സ്വപ്ന അഭിമുഖത്തിന് എത്തിയത്. ഇന്റര്‍വ്യൂവിന് ഹാജരാകുമ്പോള്‍ എം. ശിവശങ്കര്‍ ഒപ്പമുണ്ടായിരുന്നെന്നും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ 6 ലക്ഷം ശമ്പളം ആവശ്യപ്പെട്ടതിനാല്‍ സ്വപ്നയെ ഒഴിവാക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: