Saturday, May 10, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സമരം വിതച്ച് അരാജകത്വ കൊയ്യുന്നവര്‍

ഗ്രെറ്റ തന്‍ബെര്‍ഗ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത 'ടൂള്‍ കിറ്റില്‍' കേന്ദ്ര സര്‍ക്കാരിന് എതിരെ എങ്ങനെയൊക്കെ സമരം ചെയ്യണം എന്ന മാര്‍ഗ്ഗരേഖകള്‍ ആണ് ഉണ്ടായിരുന്നത്. എത്രത്തോളം കൃത്യമായ രീതിയില്‍ ആണ് ഈ സമരങ്ങള്‍ എല്ലാം സംഘടിക്കപ്പെട്ടത് എന്ന് ഇതിലൂടെ മനസ്സിലാക്കാനാകും.

Janmabhumi Editorial Desk by Janmabhumi Editorial Desk
Feb 8, 2021, 05:28 am IST
in Main Article
FacebookTwitterWhatsAppTelegramLinkedinEmail

കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ മൂന്ന് കാര്‍ഷിക ബില്ലുകള്‍ക്കെതിരെ എന്ന പേരില്‍ നടക്കുന്ന സമരകോലാഹലങ്ങള്‍ രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ റിപ്പബ്ലിക്ക് ദിനത്തില്‍ കലാപസമാനമായ സാഹചര്യം  സൃഷ്ടിച്ചിരുന്നു. ആഗോളതലത്തില്‍ ഭാരതത്തിന് എതിരെ നടക്കുന്ന നിഴല്‍ യുദ്ധത്തിന്റെ ഒരു ഭാഗം മാത്രമാണ് ഡല്‍ഹിയില്‍ അരങ്ങേറിയത്. പാക്കിസ്ഥാന്‍ ചാരസംഘടനയായ ഐ.എസ്.ഐയുടെ  പിന്തുണയുള്ള ഖാലിസ്ഥാന്‍വാദികള്‍ പണം നല്‍കി പരിപോഷിപ്പിക്കുന്ന ഈ സമരങ്ങള്‍ക്ക് അന്താരാഷ്‌ട്ര സെലിബ്രിറ്റികള്‍ പിന്തുണ അര്‍പ്പിക്കുന്നത് വരെ എത്തി കാര്യങ്ങള്‍. ഇന്ത്യാവിരുദ്ധമായ ഈ പ്രൊപ്പഗാന്റാ സമരാഭാസങ്ങള്‍ക്ക് പിന്നിലെ ആസൂത്രിത ഗൂഢാലോചനയെ തിരിച്ചറിയേണ്ടതുണ്ട്.  

ലക്ഷ്യം ഖാലിസ്ഥാനോ കാര്‍ഷിക ബില്ലോ?

‘റഫറണ്ടം 2020’ എന്ന പേരില്‍ ആഗോള തലത്തില്‍ ഖാലിസ്ഥാന്‍ വിഘടനവാദികള്‍ ഒരു പദ്ധതി തയ്യാറാക്കിയിരുന്നു. പഞ്ചാബിനെ ഇന്ത്യയില്‍ നിന്ന് വേര്‍പെടുത്തി ഒരു പ്രത്യേക രാജ്യം രൂപീകരിക്കുക  എന്നതാണ് അവരുടെ ലക്ഷ്യം. ഇതിന് പാക്കിസ്ഥാന്‍ പരിപൂര്‍ണ്ണ പിന്തുണ നല്‍കുന്നുമുണ്ട്. ഇപ്പോള്‍ കാനഡ കേന്ദ്രീകരിച്ച് നടക്കുന്ന ഈ വിഘടനവാദ പ്രവര്‍ത്തനത്തിന്റെ നേരിട്ടുള്ള ഇടപെടല്‍ ഈ കാര്‍ഷിക ബില്‍ വിരുദ്ധ സമരങ്ങളില്‍ കാണാം. റിപ്പബ്ലിക്ക് ദിനത്തില്‍ ഇന്ത്യാ ഗേറ്റില്‍ ഖാലിസ്ഥാന്‍ പതാക ഉയര്‍ത്തുന്നവര്‍ക്ക് 2.5 ലക്ഷം ഡോളര്‍ പാരിതോഷികം വിഘടനവാദ സംഘടനയായ സിഖ്സ് ഫോര്‍ ജസ്റ്റിസ് പ്രഖ്യാപിച്ചിരുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രി സ്വാതന്ത്ര്യദിനത്തില്‍ ത്രിവര്‍ണ്ണപതാക ഉയര്‍ത്തുന്ന ചെങ്കോട്ടയിലേക്ക് ഇരച്ചുകയറിയ കലാപകാരികള്‍ അവിടെ സിഖ് മതചിഹ്നം അടങ്ങിയ പതാക ഉയര്‍ത്തിയിരുന്നു. ബഹുഭൂരിപക്ഷം വരുന്ന മലയാളമാധ്യമങ്ങള്‍ക്കും അത് പക്ഷെ ‘കര്‍ഷകരുടെ കോടി’ മാത്രമായിരുന്നു.

ട്രാക്ടറില്‍ അഭ്യാസപ്രകടനം നടത്തിയപ്പോള്‍ അപകടം സംഭവിച്ച് മരിച്ച യുവാവിനെ ഡല്‍ഹി പോലീസ് കൊന്നതാണ് എന്ന നുണപ്രചാരണം നടത്തിയ ഇന്ത്യ ടുഡേ ചാനലിലെ രാജ്ദീപ് സര്‍ദേശായി ട്വിറ്ററില്‍ ഒരു പോസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഈ ട്വീറ്റ് ഡിലീറ്റ് ചെയ്തു എങ്കിലും, ഭീകരമായ ഒരു സത്യം അതിലെ ചിത്രത്തില്‍ തെളിഞ്ഞ്  കാണാമായിരുന്നു. മരിച്ച ആ യുവാവിന്റെ അരികില്‍ ഇരിക്കുന്നയാളുടെ കയ്യിലെ ബാന്‍ഡില്‍  ‘ഖാലിസ്ഥാന്‍’ എന്ന് എഴുതിയിരിക്കുന്നു. സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായ ഒരു വിഡിയോയില്‍ ഇന്ത്യന്‍ പതാക വലിച്ചെറിഞ്ഞ് സിഖ് പതാക ഉയര്‍ത്തുന്ന യുവാവിനെ കാണാമായിരുന്നു. ഡല്‍ഹിയില്‍ യാതൊരുവിധ പ്രശ്നങ്ങളും സൃഷ്ടിക്കില്ല എന്ന സുപ്രീം കോടതിക്ക് കൊടുത്ത ഉറപ്പ് കാറ്റില്‍ പറത്തിയാണ് റിപ്പബ്ലിക്ക് ദിനത്തില്‍  കര്‍ഷക സമരത്തിന്റെ പേരില്‍ കലാപം നടന്നത്.

മിയയും റിഹാനയും ഗ്രെറ്റയും സാമ്പത്തിക വിദഗ്‌ദ്ധരാകുമ്പോള്‍

രാജ്യത്തെ കര്‍ഷകരുടെ ക്ഷേമത്തിന് ഉതകുന്നതാണ് കേന്ദ്രസര്‍ക്കാര്‍ പാസ്സാക്കിയ മൂന്ന് കാര്‍ഷിക ബില്ലുകളും എന്ന് ഗീത ഗോപിനാഥ് അടക്കുള്ള സാമ്പത്തികശാസ്ത്രജ്ഞര്‍ പറയുമ്പോഴും പ്രതിപക്ഷവും ഒരു വിഭാഗം മാധ്യമങ്ങളും ഗൗരവത്തില്‍ എടുക്കുന്നത് അമേരിക്കന്‍ ഗായിക റിഹാനയെയും ‘പരിസ്ഥിതി പ്രവര്‍ത്തക’ ഗ്രെറ്റ തന്‍ബെര്‍ഗിനെയും ലബനീസ് പോണ്‍ നായിക മിയാ ഖലീഫയെയുമാണ്. ‘കാര്‍ഷിക സമരത്തിന്’ പിന്തുണ അറിയിച്ച് ട്വീറ്റ് ചെയ്യാന്‍ ഖാലിസ്ഥാന്‍ ബന്ധമുള്ള സംഘടന റിഹാനയ്‌ക്ക് 2.5 മില്യണ്‍ ഡോളര്‍ പ്രതിഫലം നല്‍കിയിരുന്നു എന്ന റിപ്പോര്‍ട്ട് മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. സ്‌കൈറോക്കറ്റ് എന്ന പി.ആര്‍ സ്ഥാപനം വഴിയാണ് പണം കൈമാറിയിരുന്നത്.

ഗ്രെറ്റ തന്‍ബെര്‍ഗ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ‘ടൂള്‍ കിറ്റില്‍’ കേന്ദ്ര സര്‍ക്കാരിന് എതിരെ എങ്ങനെയൊക്കെ സമരം ചെയ്യണം എന്ന മാര്‍ഗ്ഗരേഖകള്‍ ആണ് ഉണ്ടായിരുന്നത്. എത്രത്തോളം കൃത്യമായ രീതിയില്‍ ആണ് ഈ സമരങ്ങള്‍ എല്ലാം സംഘടിക്കപ്പെട്ടത് എന്ന് ഇതിലൂടെ മനസ്സിലാക്കാനാകും.

ആഗോള ഗൂഢാലോചന തിരിച്ചറിഞ്ഞ് പ്രമുഖര്‍

ഇന്ത്യയെ ആഗോള സമൂഹത്തിന് മുന്നില്‍ അപകീര്‍ത്തിപ്പെടുത്താന്‍ നടത്തുന്ന ഈ സംഘടിത ശ്രമത്തിനെതിരെ ദേശീയബോധമുള്ളവര്‍ രംഗത്തിറങ്ങിക്കഴിഞ്ഞു. വിദേശ്യകാര്യ മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലെ #IndiaTogether #IndiaAgainstPropaganda എന്നീ ഹാഷ്ടാഗുകള്‍ ഉപയോഗിച്ച് കലാ, സാംസ്‌കാരിക, കായിക ലോകത്തെ പ്രമുഖര്‍ ട്വീറ്റുകള്‍ ചെയ്തു. ഭാരതത്തെ പിന്തുണച്ച് ട്വീറ്റ് ചെയ്തതിന് ഭാരത് രത്ന സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കെതിരെ കേരളത്തില്‍ നിന്ന് സൈബര്‍ബുള്ളിയിങ് വരെ ഉണ്ടായി, കൂടെ അത് ആഘോഷിക്കാന്‍ മാധ്യമങ്ങളും! കൊച്ചിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സച്ചിന്റെ കട്ട്-ഔട്ടില്‍ കരി ഓയില്‍ ഒഴിച്ച് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.  കേരളത്തിന്റെ അഭിമാനമായ പി.ടി. ഉഷയ്‌ക്കെതിരെയും യൂത്ത് കോണ്‍ഗ്രസ്സുകാര്‍ രംഗത്തിറങ്ങി.  

ഭാരതവുമായി നടന്ന യുദ്ധങ്ങളില്‍ എല്ലാറ്റിലും പരാജയം ഏറ്റുവാങ്ങിയ പാക്കിസ്ഥാന്‍ ഇന്ത്യയെ തകര്‍ക്കാന്‍ രൂപം കൊടുത്ത രൂപരേഖയാണ് ‘ബ്ലീഡ് ഇന്ത്യ വിത്ത് എ തൗസന്റ് കട്‌സ്’ (‘Bleed India with a thousand cuts’). നേരിട്ട് യുദ്ധം നടത്താതെ ഭാരതത്തെ പരാജയപ്പെടുത്തുക എന്നതാണ് അവരുടെ ലക്ഷ്യം. കാശ്മീരിലേക്ക് തീവ്രവാദികളെ അയയ്‌ക്കുന്നതും, പഞ്ചാബിലേക്ക് മയക്കുമരുന്ന് കടത്തുന്നതും, ഇന്ത്യയില്‍ ഇസ്ലാമിക തീവ്രവാദത്തെ വളര്‍ത്തുന്നതും ഒക്കെ ആ രൂപരേഖയില്‍ ഊന്നിയാണ്.  

മോദി സര്‍ക്കാരിനെതിരെ ജനങ്ങളെ തിരിക്കുക എന്ന ലക്ഷ്യത്തോടെ പല കരുക്കള്‍ അവര്‍ ഇതിനോടകം നീക്കിയിട്ടുണ്ട്. പൗരത്വഭേദഗതി നിയമങ്ങള്‍ക്കെതിരെ നടന്ന സമരങ്ങളിലും 2020-ല്‍ ഡല്‍ഹിയില്‍ നടന്ന വര്‍ഗ്ഗീയ കലാപത്തിലും പാക്കിസ്ഥാന്റെ പങ്ക് തെളിയിക്കുന്ന നിരവധി തെളിവുകള്‍ പുറത്തുവന്നിരിക്കുന്നു.

രാജ്യം ഇന്ന് നേരിടുന്നത് വലിയ ഒരു വെല്ലുവിളിയാണ്. രാജ്യത്തിന്റെ ത്രിവര്‍ണ്ണപതാകയുമേന്തി രാജ്യവിരുദ്ധപ്രവര്‍ത്തനം നടത്തുന്നവരെ ഉരുക്കുമുഷ്ടിയോടെ അല്ലാതെ നേരിടുക അസാധ്യമാണ്. ഡല്‍ഹിയില്‍ നടന്ന ട്രാക്ടര്‍ റാലിക്കിടെ മുന്നൂറോളം പോലീസുകാര്‍ക്കാണ് പരിക്കേറ്റത്. പോലീസ് തിരിച്ചടിക്കുമ്പോള്‍ ഒരു രക്തസാക്ഷി ഉണ്ടാവുമെന്നും, ആ സംഭവം  ആളിക്കത്തിക്കാമെന്നുമൊക്കെ ഉള്ള കണക്കുകൂട്ടല്‍ ആയിരുന്നിരിക്കണം ഖാലിസ്ഥാന്‍വാദികള്‍ക്കും അവരുടെ പണം പറ്റി ഇന്ത്യയില്‍ അരക്ഷിതാവസ്ഥ ഉണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്കും.

‘കാര്‍ഷിക സമരം’ എന്ന പേരില്‍ അരങ്ങേറുന്നത് കേന്ദ്ര സര്‍ക്കാരിനെ പ്രതിരോധത്തില്‍ ആക്കാന്‍ വേണ്ടി രാജ്യവിരുദ്ധ ശക്തികള്‍ തയ്യാറാക്കിയ നാടകമാണ്. പൗരത്വബില്ലിന് എതിരെ സമരം നടത്തിയവര്‍ തന്നെയാണ് ഈ സമരത്തെയും പിന്തുണച്ച് മുഖ്യധാരയിലേക്ക് വരുന്നത്.  

കേരളത്തില്‍ നിന്ന് ഡല്‍ഹിയിലെത്തി സമരത്തില്‍ പങ്കെടുക്കുന്നവര്‍ ലിബറലുകളുടെ വേഷം കെട്ടി ശബരിമല സ്ത്രീ പ്രവേശനത്തിനടക്കം മുന്നില്‍ നിന്നവരാണ്. കേരളത്തിലെ ഏതെങ്കിലും കര്‍ഷക പ്രശ്‌നങ്ങളില്‍ ഇവര്‍ ഇടപെട്ടതായി ചരിത്രമില്ല. നിരവധി കര്‍ഷകര്‍ കടംകയറി ആത്മഹത്യയില്‍ അഭയം പ്രാപിച്ച ഈ സംസ്ഥാനത്ത് അവരുടെ പ്രശ്‌നമെന്തെന്ന് അന്വേഷിക്കാനോ ഇവര്‍ക്ക് സമയം ഉണ്ടായിരുന്നില്ല. കൃഷിയെക്കുറിച്ചോ കര്‍ഷകരെകുറിച്ചോ വേവലാതിയില്ലാത്ത ഇത്തരക്കാര്‍ സമരംവിതച്ച് അരാജകത്വം കൊയ്യാനാണ് ശ്രമിക്കുന്നത്.  

ഈ ‘പ്രതിഷേധ വ്യവസായത്തെ’ പിടിച്ചുകെട്ടുക എന്നത് രാജ്യത്തെ സംബന്ധിച്ചിടത്തോളം ഒരു അനിവാര്യതയായി മാറിയിരിക്കുന്നു എന്ന് ഈ സംഭവവികാസങ്ങളില്‍ നിന്ന് നിസ്സംശയം പറയാന്‍ സാധിക്കും.

ഗണേഷ് പുത്തൂര്‍

Tags: ഗൂഢാലോചനഖാലിസ്ഥാന്‍കര്‍ഷക സമരംBreaking Indiaകാര്‍ഷിക ബില്‍ 2020
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സനാതനധര്‍മ്മത്തിനെതിരായ ഡിഎംകെയുടെ ആക്രമണം ഇന്ത്യയെ വെട്ടിമുറിക്കാന്‍: ഡിഎംകെയ്‌ക്കെതിരെ ആഞ്ഞടിച്ച് തമിഴ്നാട് ഗവര്‍ണര്‍

World

കാനഡയില്‍ ഖാലിസ്ഥാന്‍ ഭീകരര്‍ വീണ്ടും ഹിന്ദു ക്ഷേത്രം തകര്‍ത്തു

India

പഞ്ചാബില്‍ മൂന്ന് ഭീകരര്‍ അറസ്റ്റില്‍; തകര്‍ത്തത് വന്‍ ആക്രമണ പദ്ധതി

Kerala

കളക്‌ട്രേറ്റ് ബോംബ് സ്‌ഫോടനക്കേസ്: ഭീകരരുടെ ഗൂഢാലോചന മധുര കേന്ദ്രീകരിച്ച്

India

അയോധ്യാക്ഷേത്രം തീവ്രവാദികള്‍ തകര്‍ത്തേയ്‌ക്കുമെന്ന വിചിത്രവാദം: പ്രശാന്ത് ഭൂഷണെയും സത്യപാല്‍ മാലിക്കിനെയും ചോദ്യം ചെയ്യണമെന്ന് ആവശ്യമുയരുന്നു

പുതിയ വാര്‍ത്തകള്‍

എം.ഡി. രാമനാഥന്‍: അതിവിളംബത്തിന്റെ അധിപതി

കല്ലേക്കാട് വ്യാസവിദ്യാപീഠത്തില്‍ നടന്ന ക്ഷേത്രീയ കാര്യകര്‍ത്താവികാസ് വര്‍ഗ് സമാപന പൊതുപരിപാടിയില്‍ ആര്‍എസ്എസ് ക്ഷേത്രീയ കാര്യവാഹ് എം. രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തുന്നു. എയര്‍ കമ്മഡോര്‍ സതീഷ് മേനോന്‍, വര്‍ഗ് സര്‍വാധികാരിയും മധുര വിഭാഗ് സംഘചാലകുമായ ബി. ശിവലിംഗം സമീപം

ഭാരതത്തിന്റെ നേതൃത്വത്തില്‍ പുതിയ ലോകക്രമം ഉയരും: എം. രാധാകൃഷ്ണന്‍

കേരളത്തില്‍ മുസ്ലിം ജിഹാദ് പ്രവര്‍ത്തനങ്ങള്‍ ശക്തം: മിലിന്ദ് പരാണ്ഡേ

ഗോപികയ്‌ക്ക് 1.3 കോടിയുടെ മേരി ക്യൂറി ഫെലോഷിപ്പ്

തീവ്രവാദം കാന്‍സര്‍, ജീവനുള്ള തലവേദന: കെ.എന്‍. ആര്‍ നമ്പൂതിരി

നമ്മള്‍ ലോകം കീഴടക്കുന്ന സുവര്‍ണ സിംഹങ്ങള്‍: ഗവര്‍ണര്‍

ജന്മഭൂമി സുവര്‍ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി പൂജപ്പുര മൈതാനത്ത് സക്ഷമ പ്രവര്‍ത്തകര്‍ തയാറാക്കിയ പവലിയന്‍

ആലിലകളെ ആശംസാ കാര്‍ഡുകളാക്കി സക്ഷമയിലെ കൂട്ടുകാര്‍

പ്രതിസന്ധിയുടെ നടുക്കടലില്‍ പാകിസ്ഥാന്‍ എത്ര നാള്‍…

പാകിസ്ഥാൻ ആർമിയുടെ ഡയറക്ടർ ജനറൽ ഒരു കൊടും ഭീകരന്റെ മകനാണെന്ന് റിപ്പോർട്ട് : ഒസാമ ബിൻ ലാദനുമായും അടുത്ത ബന്ധം പുലർത്തി

പാകിസ്ഥാന്‍ സമാധാനം ആഗ്രഹിക്കുന്നില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies