കോഴിക്കോട് : തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇരു മുന്നണികളും ജനങ്ങളെ കബളിപ്പിക്കുകയാണ്. ശബരിമല വിഷയം വീണ്ടും ഉയര്‍ത്തി മുന്നണികള്‍ നിലപാട് മാറ്റുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിപിഎമ്മും കോണ്‍ഗ്രസും കേരളത്തിന്റെ ശാപമാണ്. ശബരിമല വിഷയം ഉണ്ടായപ്പോള്‍ മാളത്തില്‍ ഒളിച്ചവരാണ് കോണ്‍ഗ്രസുകാര്‍. എന്നാല്‍ തെരഞ്ഞെടുപ്പ് അടുത്തതോടെ യുഡിഎഫ് നിലപാട് മാറ്റി രംഗത്ത് വരുന്നു. സമരം ചെയ്തതും സര്‍ക്കാനെ മുട്ടുമടക്കിപ്പിച്ചതും ബിജെപിയാണ്. ജനിക്കുമ്പോള്‍ എല്ലാവരും ഹിന്ദുക്കളാണെന്ന് പറയുന്നത് സ്വാഗതാര്‍ഹമാണ്. വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് മാറ്റിയത് മൂലം വിശ്വാസികള്‍ക്ക് നേരെ എടുത്ത എല്ലാ കേസുകളും പിന്‍വലിക്കാന്‍ പിണറായി സര്‍ക്കാരും തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ക്ഷേത്രങ്ങള്‍ കയ്യേറി സര്‍ക്കാര്‍ വിശ്വാസികളെ വെല്ലുവിളിക്കുകയാണ്. പിണറായി സര്‍ക്കാര്‍ ജനങ്ങളോട് മാപ്പ് പറയണം. ദേവസ്വം ബോര്‍ഡ് പിരിച്ചുവിട്ടു ക്ഷേത്രങ്ങളെ രാഷ്ട്രീയ മുക്തമാക്കണം. ബിജെപി അധികാരത്തില്‍ വന്നാല്‍ ആദ്യം ദേവസ്വം ബോര്‍ഡ് പിരിച്ചു വിടും. ദേവസ്വം ബോര്‍ഡ് രാഷ്ട്രീയ മുക്തമാക്കുന്ന കാര്യത്തില്‍ ഇരു മുന്നണികളും നിലപാട് വ്യക്തമാക്കണമെന്നും ബിജെപിയുടെ പ്രകടനപത്രികയില്‍ വിശ്വാസി സമൂഹത്തിന് സ്ഥാനമുണ്ടാകും.
ലൗ ജിഹാദ് തടയാനുള്ള നിയമം കൊണ്ടുവരാന്‍ ഇരു മുന്നണികളും തയ്യാറാവണം. ഭക്ഷണത്തെ പോലും ഇവിടെ വര്‍ഗീയ വത്ക്കരിച്ചിരിക്കുകയാണ്. ആദ്യം വസ്ത്രത്തിലായിരുന്നു മതവത്കരണമെങ്കില്‍ ഹലാല്‍ ഭക്ഷണശാലകളാണിപ്പോള്‍. ഹലാല്‍ ഭക്ഷണം മത തീവ്രവാദികളുടേതാണെന്ന് പറഞ്ഞ സുരേന്ദ്രന് എന്താണ് ഇക്കാര്യത്തില്‍ എല്‍ഡിഎഫ്, യുഡിഎഫ് നിലപാടെന്നും ചോദിച്ചു.
ന്യൂനപക്ഷങ്ങള്‍ക്ക് കൂടുതല്‍ പദ്ധതികളും വികസനവും കൊടുക്കുന്നു. അതില്‍ തന്നെ മുസ്ലീംസമുദായത്തിന് അനര്‍ഹമായി കൊടുക്കുമ്പോള്‍ ക്രിസ്ത്രീയ സമുദായത്തിന് കിട്ടുന്നില്ല. തലിബാനിലേതിന് തുല്യമായ കാര്യങ്ങളാണ് കേരളത്തില്‍ നടക്കുന്നത്. മത തീവ്രവാദികളുടെയും മതസാമുദായിക ശക്തികളുടെയും ആശയമാണ് കേരളത്തില്‍ നടപ്പിലാക്കുന്നതെന്നും സുരേന്ദ്രന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: