Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അനസൂയയ്‌ക്ക് മക്കളായി മൂര്‍ത്തിത്രയം

ഭാഗവതത്തിലൂടെ

എ പി ജയശങ്കര്byഎ പി ജയശങ്കര്
Feb 6, 2021, 07:29 pm IST
inSamskriti

അപ്രതീക്ഷിതമായി കിട്ടുന്ന അനുഗ്രഹങ്ങളില്‍ സാധാരണ എല്ലാവരും സന്തോഷിക്കും. എന്നാല്‍ മഹര്‍ഷിമാരെ സംബന്ധിച്ചേടത്തോളം അവര്‍ക്ക് വ്യക്തിപരമായി കിട്ടുന്ന നേട്ടങ്ങള്‍ക്ക് പ്രാധാന്യമില്ലല്ലോ. ബ്രഹ്മാവിഷ്ണു മഹേശ്വരന്മാര്‍ ഒരുമിച്ച് തന്റെ മുമ്പില്‍ പ്രത്യക്ഷമായതറിഞ്ഞ് അത്രി മഹര്‍ഷി അവരെ വന്ദിച്ചു.

പക്ഷേ മഹര്‍ഷിക്ക് സംശയം. ഏകദൈവ സങ്കല്‍പ്പത്തിലാണ് ഞാന്‍ തപസ്സുചെയ്ത് ഉപാസിച്ചത്. എന്നിട്ടും സൃഷ്ടി സ്ഥിതി സംഹാര മൂര്‍ത്തികള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ഞാന്‍ ഇവരെയെല്ലാം ഉപാസിച്ചിട്ടില്ല. ആ നിലയ്‌ക്ക് ഇവര്‍ മൂവരില്‍ നിന്നും അനുഗ്രഹം വാങ്ങിയാല്‍ അര്‍ഹതപ്പെടാത്ത ധനം സമ്പാദിച്ചപോലെയാകും. തന്റെ അധ്വാനത്തില്‍ കവിഞ്ഞ പ്രതിഫലം അര്‍ഹതപ്പെടാത്ത ധനം തന്നെയാണ്. ഞാന്‍ ഉപാസിച്ച ദേവന്‍ ഇവരില്‍ ആരാണ്? മററു ദേവന്മാര്‍ ഇത് ധിക്കാരമായി കാണരുത്. ഞാന്‍ ഉപാസിച്ച ദേവന്റെ അനുഗ്രഹമാണ് എനിക്കു വേണ്ടത്. നിങ്ങളില്‍ ആരാണ് എന്റെ ആരാധ്യന്‍ എന്ന് എനിക്കു വ്യക്തമാക്കി തന്നാലും.  

അത്രി മഹര്‍ഷിയുടെ ഈ വാക്കുകള്‍ കേട്ട് മൂര്‍ത്തിത്രയം മന്ദഹസിച്ചു. മഹര്‍ഷിമാര്‍ പോലും തങ്ങളുടെ മായയില്‍ പെട്ട് സംശയാലുക്കളാകുന്നല്ലോ എന്ന് ചിന്തിച്ചു. ഞങ്ങള്‍ മൂന്നുപേരും വ്യത്യസ്തരല്ലെന്നും ഒരേ തത്വത്തിന്റെ മൂന്നു രൂപങ്ങള്‍ മാത്രമാണെന്നും അവര്‍ അത്രി മഹര്‍ഷിയെ ഓര്‍മിപ്പിച്ചു.  

അഥാസ്മദംശഭുതാസ്‌തേ

ആത്മജാഃ ലോകവിശ്രുതഃ

ഭവിതാരോംഗ! ഭദ്രം തേ  

വിസ്രപ്‌സ്യന്തി ച തേ യശഃ  

അതിനാല്‍ നിന്റെ തപസ്സില്‍ പ്രസാദിച്ച് ഞങ്ങള്‍ മൂവരും അംശാവതാരങ്ങളായി നിനക്ക് കീര്‍ത്തി വര്‍ധനരായ സന്താനങ്ങളായി  പിറക്കുന്നതാണ് എന്ന് അവര്‍ അത്രി മഹര്‍ഷിയെ അനുഗ്രഹിച്ചു.  

ഈ അനുഗ്രഹ പ്രകാരം ബ്രഹ്മാംശമായി സോമനും വിഷ്ണ്വംശമായി ദത്താത്രേയനും ശിവാംശമായി ദുര്‍വാസാവും അത്രിപുത്രന്മാരായി അനസൂയയില്‍ ജനിച്ചു. ബ്രഹ്മാംശമായി പിറന്ന സോമന്‍ സൃഷ്ടികള്‍ക്കുള്ള സാഹചര്യമൊരുക്കാന്‍, വാസനകള്‍ സൃഷ്ടിക്കാന്‍ നിലാവു പരത്തി ശോഭിച്ചു. വിഷ്ണ്വംശമായ ദത്താത്രേയന്‍ ജ്ഞാനം പ്രദാനം ചെയ്യുന്ന  മഹാഗുരുവായി പരിലസിച്ചു. ശിവാംശമായ ദുര്‍വാസാവ് ക്ഷോഭത്തിന്റെ മൂര്‍ത്തിമദ്ഭാവമായി ശാപപ്രദാനനായും ഭവിച്ചു. ഇതില്‍ ദത്താത്രേയ മഹര്‍ഷിയുടെ പേര് ദത്തന്‍ എന്നും അറിയപ്പെട്ടു.  

അത്രി മഹര്‍ഷിയുടെ ഭാര്യയായ അനസൂയയുടെ സന്നിധിയില്‍ ബ്രഹ്മാവിഷ്ണു മഹേശ്വരന്മാര്‍ പരീക്ഷണാര്‍ഥം ചെന്നു എന്നും ഒരു കഥയുണ്ട്. ആ കഥയനുസരിച്ച് ഈ മൂര്‍ത്തിത്രയം വേഷം മാറിച്ചെന്ന് അനസൂയയോട് ഭിക്ഷ യാചിച്ചുവത്രേ. ആവശ്യപ്പെട്ട ഭിക്ഷ വിശേഷമായിരുന്നു. അനസൂയയെ യഥാരൂപത്തില്‍ കാണണം എന്നായിരുന്നുവത്രേ ആവശ്യപ്പെട്ടത്. അതിനെന്താ ആകാമല്ലോ എന്ന് പറഞ്ഞ് അനസൂയാ ദേവി പ്രാര്‍ഥിച്ചപ്പോള്‍ മൂര്‍ത്തിത്രയം കൈക്കുഞ്ഞുകളായി മാറിയത്രേ. ആ മൂന്നു കുഞ്ഞുങ്ങളെയും അനസൂയാ ദേവി ഒരുമിച്ച് കൈകളില്‍ വാരിയെടുത്തപ്പോള്‍ അവര്‍ മൂന്നു മുഖമുള്ള ശിശുവായി മാറിയതാണ് ദത്താത്രേയന്‍ എന്ന് ആ കഥയില്‍ പറയുന്നു.  പിന്നീട് അവരുടെ തന്നെ ആവശ്യമനുസരിച്ച് അവര്‍ക്ക് മൂന്ന് രൂപങ്ങളും തിരിച്ചു നല്‍കുകയായിരുന്നു.  

ഈ മൂന്നു ശിശുക്കള്‍ക്കും അനസൂയാദേവി മുലപ്പാല്‍ കൊടുത്തു വളര്‍ത്തി. ആ അമ്മ കൊടുത്ത പാല്‍ ജ്ഞാനാമൃതമായിരുന്നു. ഏതൊരു പ്രതിസന്ധിയെയും തരണം ചെയ്യാനുതകുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ അടങ്ങിയ ജ്ഞാനം.  

മൂര്‍ത്തിത്രയത്തിനുപോലും അനസൂയാ ദേവിയില്‍ നിന്ന് വിദ്യ തേടേണ്ടി വന്നു എന്നത് വിദ്യ പരസ്പരം പകര്‍ന്നു നല്‍കാനുള്ളതാണ് എന്ന സൂചനയും തരുന്നു. ഒരാള്‍ ഒരു തരത്തില്‍ ഗുരുവാണെങ്കിലും മറ്റൊരു തരത്തില്‍ ശിഷ്യനാകുമെന്നും ഇത് പഠിപ്പിക്കുന്നു. ആദിഗുരുവായ സദാശിവമൂര്‍ത്തി പോലും ഇവിടെ അത്രി, അനസൂയമാരുടെ ശിഷ്യനായി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രതിവര്‍ഷം 40 ലക്ഷം രൂപ ശമ്പളം, പക്ഷെ യുവാവിന്റെ റോള്‍ മോഡല്‍ രാഹുല്‍ ഗാന്ധി;ഇതോടെ വിവാഹം വേണ്ടെന്ന് വെച്ച് കര്‍ണ്ണാടകയിലെ പെണ്‍കുട്ടി

India

അല്‍ഗൊരിതത്തിന്റെ കഴുത്തിന് പിടിച്ചതോടെ ഫെയ്സ്ബുക്ക് മര്യാദക്കാരായി….രാഹുല്‍ ഗാന്ധിയ്‌ക്കും സിജെപിയ്‌ക്കും എതിരായ പോസ്റ്റുകളും വന്ന് തുടങ്ങി

Thiruvananthapuram

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ ഓണാഘോഷം പൊലീസ് സ്റ്റേഷനില്‍, റീല്‍സ് വിവാദമായതോടെ അന്വേഷണം, നടപടിക്ക് നീക്കം

Kerala

ഖലീഫയിലെ നായിക മാളവിക ശര്‍മ്മയോട് കേരളത്തിലെ യൂട്യുബര്‍ ചോദിച്ച പ്രധാന ചോദ്യം:”ബീഫ് കഴിക്കാറുണ്ടോ?” യൂട്യൂബര്‍ക്ക് വിമര്‍ശനം

Kerala

നാലംഗ മദ്യപസംഘത്തിന്റെ ക്രൂര മര്‍ദ്ദനമേറ്റ ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ വെന്റിലേറ്ററില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

രാഹുൽ ഗാന്ധിയുടെ “വിദ്യാർത്ഥി പരിപാടി” നടത്തിയത് ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേരുമാറ്റം സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി

ആഗസ്റ്റ് 23നും 25നും റേഷന്‍ കടകള്‍ പ്രവൃത്തിക്കും,ഓണം ഫെയറുകളും സപ്ലൈകോയും ഞായറാഴ്ച തുറക്കും.

‘ഇതല്ല, ഞങ്ങളുടെ മലയാളം’: രജനീകാന്ത്- ഷംന കാസിം ചിത്രമായ ജയിലര്‍ 2 വിലെ പാട്ടിനെച്ചൊല്ലി കലഹം

തൈമൂര്‍ ക്ഷേത്രങ്ങള്‍ നശിപ്പിച്ചു, നിങ്ങളുടെ ചെറുമകന്റെ പേരും തൈമൂര്‍ എന്നാണ്..വന്ദേമാതരത്തെ അപമാനിച്ച ശര്‍മ്മിള ടാഗോറിനോട് സമിക് ഭട്ടാചാര്യ

ഹോക്കി ലോകകപ്പ് : ഇന്ത്യ നെതര്‍ലന്‍ഡിനോട് തോറ്റു

കുളത്തില്‍ റീല്‍സ് ചിത്രീകരണത്തിനായി ഇറങ്ങിയ യുവ ഡോക്ടര്‍ മുങ്ങി മരിച്ചു

‘കല്യാണി’ എന്ന മലയാളം റാപ്പിന് കയ്യടിച്ച് പ്രശസ്ത അമേരിക്കന്‍ റാപ്പര്‍ സ്നൂപ് ഡോഗ്; ശ്രേയാഘോഷാല്‍ വെര്‍ഷന്‍ കേട്ടത് 10 കോടി പേര്‍

ആര്‍ട്ട് ഓഫ് ലിവിംഗ് : ഹരിത ട്രൈബ്യൂണലിന്‌റെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി, 5 കോടി തിരികെ ലഭിക്കും

ഇടമലക്കുടിയില്‍ വീണ്ടും രോഗിയെ കമ്പില്‍ തുണി കെട്ടി ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.