തൃശൂര്‍: ഈ വര്‍ഷത്തെ തൃശൂര്‍ പൂരം കര്‍ശന നിയന്ത്രണങ്ങളോടെ നടത്തും. കോവിഡ് പ്രോട്ടോക്കോളുകള്‍ നിലനില്‍ക്കുന്നതിനാല്‍ ഇവയെല്ലാം പാലിച്ചുകൊണ്ടായിരിക്കും ഇത്തവണ പൂരം നടത്തുക. പൊതുജനങ്ങള്‍ പങ്കെടുക്കുന്നതിനും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പൊതു ജനങ്ങളെ നിയന്ത്രിക്കുന്നതിനായി പ്രത്യേക സമിതി രൂപീകരിക്കും. രണ്ടാഴ്ചയ്ക്ക് ശേഷം സമിതി യോഗം ചേര്‍ന്ന സാഹചര്യങ്ങള്‍ പരിശോധിച്ച് വ്യക്തത വരുത്തും. ഏപ്രില്‍ 23നാണ് തൃശൂര്‍ പൂരം. അതിനാല്‍ മാര്‍ച്ചില്‍ ചേരുന്ന യോഗത്തിലാകും അന്തിമ തീരുമാനം എടുക്കുക.
കോവിഡ് രോഗവ്യാപന സാധ്യതയുള്ളതിനാല്‍ സര്‍ക്കാരിന്റെ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി തീരുമാനമെടുക്കാമെന്ന് പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങള്‍ സമ്മതിച്ചിട്ടുണ്ട്. ഇതോടൊപ്പം ചമയങ്ങളുടെ പ്രദര്‍ശനം സംഘടിപ്പിക്കാനും യോജനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: