ചെന്നൈ: ലോര്‍ഡ്സിലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ സ്വപ്്നം കണ്ട് കോഹ്ലിപ്പട റൂട്ട്സിന്റെ പട്ടാളവുമായി പോരിനിറങ്ങുന്നു. നാലു മത്സരങ്ങളുള്ള ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റ്് ഇന്ന് ചെപ്പോക്കില്‍ ആരംഭിക്കും. രാവിലെ 9.30 മുതല്‍ സ്റ്റാര്‍ സ്പോര്‍ട്സില്‍ തത്സമയം കാണാം.
കളി ചെപ്പോക്കിലാണെങ്കിലും ഇരു ടീമുകളുടെയും കണ്ണ് ലോര്‍ഡ്സിലാണ്. ജൂണില്‍ ലോര്‍ഡ്സില്‍ നടക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിന്റെ എതിരാളികളെ ഈ പരമ്പരയാണ് നിശ്ചയിക്കുക. ജയിക്കുന്ന ടീമിന് ഫൈനല്‍ ഉറപ്പാകും. സമനിലയായാല്‍ ഓസീസിന് ലോര്‍ഡ്സിലേക്കുള്ള വഴി തുറക്കും.
ഓസീസ് മണ്ണില്‍ ചരിത്രവിജയം കുറിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ആദ്യ ടെസ്റ്റിന് ഇറങ്ങുന്നത്. പരിക്കിന്റെ പിടിയിലകപ്പെട്ടിട്ടും ഇന്ത്യ ഓസീസിനെ 2-1 ന് വീഴ്ത്തി. ശ്രീലങ്കയെ അവരുടെ മണ്ണില്‍ 2-0 ന് കീഴടക്കിയാണ് ഇംഗ്ലണ്ടിന്റെ വരവ്. പക്ഷെ കളി ഇന്ത്യയിലാണെന്നുളളത് കോഹ്ലിപ്പടയ്ക്ക് വീര്യം പകരുന്നു. സ്വന്തം മണ്ണില്‍ തുടര്‍ച്ചയായി പന്ത്രണ്ട് പരമ്പരകള്‍ ഇന്ത്യ സ്വന്തമാക്കിക്കഴിഞ്ഞു.
ചെപ്പോക്ക് ഇന്ത്യയുടെ ഭാഗ്യ ഗ്രൗണ്ടാണ്. ഇംഗ്ലണ്ടിനെതിരെ ഇന്ത്യന്‍ മണ്ണില്‍ ഇന്ത്യ ആദ്യ വിജയം നേടിയത്് ചെപ്പോക്കിലാണ്. 1952 ല്‍ ഇന്നിങ്സിനും
രണ്ട് റണ്‍സിനുമാണ് ഇംഗ്ലണ്ടിനെ തകര്‍ത്ത് വിട്ടത്. ഇംഗ്ലണ്ടിനെതിരെ ചെപ്പോക്കില്‍ കളിച്ച ഒമ്പത് ടെസ്റ്റുകളില്‍ അഞ്ചിലും ഇന്ത്യ വിജയം നേടി. ചെപ്പോക്കില്‍ ഇന്ത്യ ഇതുവരെ 32 ടെസ്റ്റുകള്‍ കളിച്ചു. ഇതില്‍ പതിനാല് വിജയം നേടി. ആറു മത്സര ങ്ങളില്‍ തോറ്റു. പതിനൊന്നെണ്ണം സമനിലയായി.
കഴിഞ്ഞ മുപ്പത് വര്‍ഷമായി ഇംഗ്ലണ്ട് ചെപ്പോക്കില്‍ വിജയിച്ചിട്ടില്ല. ബ്രിസ്ബനിലെ ഗാബയില്‍ മുപ്പത്തിരണ്ട് വര്‍ഷമായി തോല്‍ക്കാത്ത ഓസ്ട്രേലിയയെ, പകരക്കാരനായ ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ നയിച്ച ഇന്ത്യ കീഴടക്കിയതുപോലെ ചെപ്പോക്കില്‍ ജോ റൂട്ടിന്റെ ഇംഗ്ലണ്ട്് അട്ടിമറി നടത്തുമോയെന്ന് കാത്തിരുന്നു കാണാം.
ഓസ്ട്രേലിയയ്ക്കെതിരെ ചരിത്ര വിജയം നേടിയ ടീമില്‍ ഇല്ലാതിരുന്ന ക്യാപ്റ്റന്‍ വിരാട് കോഹ്ലി, ജസ്പ്രീത് ബുംറ, ഇഷാന്ത് ശര്‍മ, ആര്. അശ്വിന് എന്നിവര്‍ തിരിച്ചെത്തിയതോടെ ഇന്ത്യന്‍ ടീമിന്റെ കരുത്ത്് വര്‍ധിച്ചിട്ടുണ്ട്.
ക്യാപ്റ്റന്‍ ജോ റൂട്ടാണ് ഇംഗ്ലണ്ടിന്റെ കരുത്ത്. ശ്രീലങ്കന്‍ പര്യടനത്തില്‍ റൂട്ട്് മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. വേഗത്തില്‍ റണ്‍സ് അടിച്ചുകൂട്ടുന്ന ഓള് റൗണ്ടര്‍ ബെന്‍സ്റ്റോക്സാണ് മറ്റൊരു പ്രധാന താരം. ജെയിംസ് ആന്ഡേഴ്സണ്, ജോഫ്ര ആര്‍ച്ചര്‍ എന്നിവരാണ് ഇംഗ്ലണ്ടിന്റെ ബൗളിങ്ങിനെ നയിക്കുന്നത്. മൊയിന്‍ അലിയാണ് സ്പിന്‍ ശക്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: