എടത്വാ: തകഴി കേളമംഗലം ജങ്ഷനില്‍ ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈന്‍ പൊട്ടി റോഡ് ഒലിച്ചുപോയി. 55-ാമത്തെ തവണയാണ് പൈപ്പ് ലൈന്‍ പൊട്ടുന്നത്. അമ്പലപ്പുഴ-തിരുവല്ല സംസ്ഥാനപാതയില്‍ കെഎസ്ആര്‍ടിസി ബസ് സര്‍വ്വീസ് നിലച്ചു. ഒലിച്ചെത്തിയ വെള്ളം സമീപത്തെ കച്ചവട സ്ഥാപനങ്ങളിലേക്ക് ഇരച്ച് കയറി ഉടമകള്‍ക്ക് ലക്ഷങ്ങളുടെ നഷ്ടം.
കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. പൈപ്പ് പൊട്ടിയ സ്ഥലത്തെ ടാറിങിന് താഴെയുള്ള ഭാഗം പര്‍ണ്ണമായി ഒലിച്ചുപോയിട്ടുണ്ട്. ഇവിടെ പത്തടിയോളം താഴ്ചയില്‍ കുഴി രൂപപ്പെട്ടു. റോഡിന് മുകളില്‍ കവചം മാത്രമാണ് ടാറിങ് നില്‍ക്കുന്നത്. റോഡിന്റെ ഇരുഭാഗങ്ങളിലുമുള്ള നടപ്പാതയിലും വിള്ളല്‍ വീണു. സമീപത്തെ ട്രാന്‍സ്ഫോര്‍മറിനും, വൈദ്യുതി പോസ്റ്റിനും ഇളക്കം തട്ടിയിട്ടുണ്ട്.
നടപ്പാതയ്ക്ക് താഴെക്കൂടിയാണ് വെള്ളവും, മണലും ഒലിച്ചത്. തകഴി പഞ്ചായത്തില്‍ ലോക്ഡൗണായതിനാല്‍ സംഭവം നടക്കുമ്പോള്‍ സമീപത്തെ കടയിലെ സുധാകരനും, താമസിക്കുന്ന അതിഥി തൊഴിലാളികളും മാത്രമാണുണ്ടായിരുന്നത്. അതിഥി തൊഴിലാളികളാണ് പോലീസിനെ വിവരം അറിയിച്ചത്. പോലീസ് സ്ഥലത്തെത്തി ജലഅതോറിറ്റിയെ അറിയിച്ചശേഷമാണ് പമ്പിങ് നിര്‍ത്തിവെച്ചത്. ഇതിനോടകം പ്രദേശം വെള്ളത്തില്‍ മുങ്ങിയിരുന്നു.
ഗതാഗത നിയന്ത്രണത്തിനായി സ്ഥലത്ത് പോലീസിനെ ഡ്യൂട്ടിക്കിട്ടു. കെഎസ്ആര്‍ടിസി എടത്വാ ഡിപ്പോ സ്റ്റേഷന് മാസ്റ്റര്‍ സ്ഥലത്തെത്തി സ്ഥിതിഗതി വിലയിരുത്തിയ ശേഷമാണ് ബസ് സര്‍വ്വീസ് നിര്‍ത്തിവെച്ചത്. തിരുവല്ലായില്‍ നിന്നെത്തുന്ന ബസ് പച്ച ജങ്ഷനിലും, അമ്പലപ്പുഴയില്‍ നിന്നെത്തുന്ന ബസ് തകഴി പാലത്തിലും വരെയാണ് സര്‍വ്വീസ് നടത്തുന്നത്. ഇരുഭാഗങ്ങളില്‍ നിന്നുമെത്തുന്ന യാത്രക്കാര്‍
രണ്ടണ്ട് കിലോ മീറ്ററോളം നടന്നുവേണം അടുത്ത ബസ്സ് ആശ്രയിക്കാന്‍. പൈപ്പ് ലൈന്‍ നന്നാക്കാനും, റോഡ് പുനസ്ഥാപിക്കാനുമായി ആഴ്ചകളോളം വേണ്ടി വരും.
തിരുവല്ല-അമ്പലപ്പുഴ റോഡില്‍ കടുത്ത യാത്രദുരിതം സൃഷ്ടിക്കാന്‍ സാധ്യതയുണ്ടെണ്ടന്നും, പൈപ്പ് ലൈന്റേയും റോഡിന്റേയും നിര്‍മ്മാണം അടിയന്തിരമായി പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് സ്ഥലം സന്ദര്‍ശിച്ച ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് കുമാര്‍ പിഷാരത്ത് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: