ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരെ ജനശ്രദ്ധയാകര്‍ഷിക്കാന്‍ കര്‍ഷകസമരത്തിന്റെ പേരില്‍ തല്‍പരകക്ഷികള്‍ ആഗോളപ്രചാരണം നടത്തുന്നതായി കേന്ദ്രസര്‍ക്കാര്‍. കേന്ദ്രത്തിന്റെ കാര്‍ഷിക പരിഷ്‌കരണനടപടികള്‍ക്കെതിരെ നടക്കുന്ന സമരങ്ങള്‍ക്ക് ആഗോളപിന്തുണ ഉറപ്പിക്കാന്‍ ചില തല്‍പരകക്ഷികള്‍ ശ്രമം നടത്തുന്നതായും കേന്ദ്രം സംശയിക്കുന്നു.
ഇതിന്റെ ഭാഗമാണ് പരിസ്ഥിത പ്രവര്‍ത്തക ഗ്രെറ്റ് തെന്‍ബര്‍ഗിന്റെയും ഗായകി റിഹാനയുടെയും സമരത്തെ പിന്തുണച്ചുകൊണ്ടുള്ള ട്വീറ്റുകള്‍. പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന ചെറിയൊരു വിഭാഗം കര്‍ഷകര്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ എന്തൊക്കെ നടപടികള്‍ എടുത്തു എന്നത് വിശദമാക്കിക്കൊണ്ട് കേന്ദ്ര വിദേശകാര്യമന്ത്രാലയും ഒരു പത്രക്കുറിപ്പ് പുറത്തിറക്കി. റിപ്പബ്ലിക് ദിനത്തിന് നടന്ന അക്രമസംഭവങ്ങളും പൊലീസുകാര്‍ക്കെതിരെ നടന്ന സമരക്കാരുടെ അതിക്രമങ്ങളും ഇതില്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്.
ഇന്ത്യടുഗെതര്‍, ഇന്ത്യ എഗെയിന്‍സ്റ്റ് പ്രൊപഗണ്ട എന്നീ ടാഗുകളോടെയാണ് വിദേശകാര്യമന്ത്രാലയത്തിന്റെ വക്താവായ അനുരാഗ് ശ്രീവാസ്തവ ട്വീറ്റ് ചെയ്തിരിക്കുന്നത്. ഈ പത്രക്കുറിപ്പിന്റെ വിശദാംശങ്ങള്‍ താഴെ:
‘കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട് വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം പാര്‍ലമെന്‍റ് ചില പരിഷ്‌കരണനിയമങ്ങള്‍ ഉണ്ടാക്കിയിരുന്നു. കര്‍ഷകര്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യവും കൂടുതല്‍ വിശാലമായ വിപണികളിലേക്കെത്താനുള്ള സാധ്യതയും തുറന്നുകൊടുക്കുന്നതാണ് ഈ നിയമങ്ങള്‍. പാരിസ്ഥിതികമായും സാമ്പത്തികമായും നിലനില്‍ക്കുന്ന കാര്‍ഷിക രീതികള്‍ക്ക് പുതിയ നിയമം വഴിവെക്കും,’ – പത്രക്കുറിപ്പില്‍ പറയുന്നു.
കര്‍ഷകരില്‍ ചെറിയൊരു വിഭാഗത്തിന് മാത്രം ഈ പരിഷ്‌കാരങ്ങളില്‍ ചില എതിര്‍പ്പുകളുണ്ട്. ഇതിന്റെ പേരില്‍ കേന്ദ്രം ഇവരുടെ പ്രതിനിധികളുമായി ചര്‍ച്ചകള്‍ നടത്തി. കേന്ദ്രമന്ത്രിമാരും ഈ ചര്‍ച്ചകളുടെ ഭാഗമായിരുന്നു. 11 തവണ ചര്‍ച്ചകള്‍ നടത്തി. ഈ നിയമങ്ങള്‍ മരവിപ്പിക്കാമെന്ന് വരെ കേന്ദ്രം ഉറപ്പുനില്‍കിയതാണ്. ഇക്കാര്യം പ്രധാനമന്ത്രിയുടെ ഓഫീസ് ആവര്‍ത്തിക്കുകയും ചെയ്തു. പക്ഷെ സ്ഥാപിതതാല്‍പര്യക്കാര്‍ അവരുടെ അജണ്ട സമരക്കാരുടെ മേല്‍ അടിച്ചേല്‍പ്പിക്കാനാണ് ശ്രമിക്കുന്നത്. ഇതിന്റെ പേരില്‍ എല്ലാം അട്ടിമറിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. ഇതാണ് ജനവരി 26ന് റിപ്പബ്ലിക് ദിനത്തില്‍ നടന്ന അക്രമം. ഇന്ത്യയുടെ തലസ്ഥാനത്താണ് അക്രമം അരങ്ങേറിയത്. ഇപ്പോള്‍ ഈ സ്ഥാപിതതാല്‍പര്യക്കാര്‍ അന്താരാഷ്‌ട്ര പിന്തുണ ആര്‍ജ്ജിക്കാന്‍ മനപൂര്‍വ്വം ശ്രമിക്കുകയാണെന്നും പത്രക്കുറിപ്പ് പറയുന്നു.
ഇതിന്റെ ഭാഗമായാണ് യുഎസില്‍ മഹാത്മാഗാന്ധി പ്രതിമ തകര്‍ത്തത്. ഇത് വളരെ ദുഖകരമാണ്. സമരക്കാരെ അങ്ങേയറ്റം സമചിത്തതയോടെയാണ ഇന്ത്യയിലെ പൊലീസ് നേരിട്ടത്. പൊലീസില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും നേരെ ആക്രമണമുണ്ടായി. ചിലര്‍ക്ക് വെട്ടും കുത്തുമേറ്റു. ഇന്ത്യയുടെ ജനാധിപത്യമൂല്യങ്ങളുടെ പശ്ചാത്തലത്തില്‍ സമരക്കാരെ നോക്കിക്കാണണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. സര്‍ക്കാരും അഭിപ്രായഭിന്നതയുള്ള കര്‍ഷകരില്‍ ഒരു വിഭാഗവും ചേര്‍ന്ന് ജനാധിപത്യരീതിയില്‍ സമരം ഒത്തുതീര്‍ക്കാനാണ് ശ്രമിക്കുന്നത്. എന്തെങ്കിലും നിലപാട് പെട്ടെന്ന് എടുക്കാതെ വസ്തുതകള്‍ വിലയിരുത്തണമെന്നാണ ഞങ്ങള്‍ ആഗ്രഹിക്കുന്നത്- പത്രക്കുറിച്ച് ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: