ന്യൂദല്‍ഹി:ഉപരിതല ഗതാഗത, ദേശീയപാത മന്ത്രാലയത്തിനായി എക്കാലത്തെയും ഉയര്‍ന്ന 1,18,101 കോടി രൂപ വകയിരുത്തി. ഇതില്‍ 1,08,230 കോടി മൂലധനച്ചെലവിനാണ്.
5.35 ലക്ഷം കോടിയുടെ ഭാരത് മാല പദ്ധതിയില്‍ ഉള്‍പ്പെടുത്തി 3.3 ലക്ഷം കോടി രൂപ ചെലവഴിച്ച് നടപ്പാക്കുന്ന 13,000 കിലോമീറ്ററിലധികം റോഡുകള്‍ക്ക് നിര്‍മ്മാണാനുമതി നല്കി. ഇതില്‍ 3,800 കിലോമീറ്റര്‍ പൂര്‍ത്തിയായതായും നിര്‍മ്മല സീതാരാമന് പാര്‍ലമെന്റിനെ അറിയിച്ചു. 2022 മാര്‍ച്ചോടെ 8,500 കിലോമീറ്റര്‍ റോഡ് അനുവദിക്കുകയും, 11,000 കിലോമീറ്റര്‍ ദേശീയപാത ഇടനാഴി പൂര്‍ത്തിയാക്കുകയും ചെയ്യും.
കൂടുതല്‍ സാമ്പത്തിക ഇടനാഴികളും ആസൂത്രണത്തിലുണ്ടെന്ന് സീതാരാമന് പറഞ്ഞു:
1. 1.03 ലക്ഷം കോടി മുതല്‍മുടക്കില്‍ തമിഴ്നാട്ടില്‍ 3,500 കിലോമീറ്റര്‍ ദേശീയപാത പദ്ധതി. ഇതിലുള്‍പ്പെടുന്ന മധുരകൊല്ലം ഇടനാഴിയുടെ നിര്‍മ്മാണം അടുത്ത വര്‍ഷം ആരംഭിക്കും.
2. 65,000 കോടി മുതല്‍മുടക്കില്‍ കേരളത്തിലൂടെ കടന്നു പോകുന്ന മുംബൈ-കന്യാകുമാരി ഇടനാഴിയിലെ 600 കിലോമീറ്റര്‍ ഭാഗം ഉള്‍പ്പെടെ, 1,100 കിലോമീറ്റര്‍ ദേശീയപാത നിര്‍മ്മാണം ആരംഭിക്കും.
3. പശ്ചിമ ബംഗാളില്‍ 675 കിലോമീറ്റര്‍ ദേശീയപാത നിര്‍മ്മാണം ആരംഭിക്കും.
4. ആസാമില്‍ നിലവില്‍ 19,000 കോടി രൂപയുടെ ദേശീയപാത പദ്ധതികള്‍ പുരോഗമിക്കുന്നു.1300 കിലോമീറ്ററിലധികം ദേശീയപാതകള്‍ ഉള്‍പ്പെടെ 34,000 കോടിയിലധികം രൂപയുടെ ജോലികള്‍ വരുന്ന മൂന്ന് വര്‍ഷത്തിനുള്ളില്‍ ഏറ്റെടുക്കും.
2021-22 കാലഘട്ടത്തില്‍ വിഭാവനം ചെയ്യുന്ന ചില പ്രധാന ഇടനാഴികളും മറ്റ് പ്രധാന പദ്ധതികളും ഇവയാണ്:
1. ദില്ലിമുംബൈ അതിവേഗ പാത
2. ബെംഗളൂരു ചെന്നൈ അതിവേഗ പാത
3. ദില്ലിഡെറാഡൂണ് സാമ്പത്തിക ഇടനാഴി
4. കാണ്പൂര്ലഖ്നൗ അതിവേഗ പാത
5. ചെന്നൈ സേലം ഇടനാഴി
6. റായ്പൂര്വിശാഖപട്ടണം
7. അമൃത്സര്ജാംനഗര്
8. ദില്ലി കാത്ര
പ്രതികരിക്കാൻ ഇവിടെ എഴുതുക: