ഹരിപ്പാട്: ആറാട്ടുപുഴയില്‍ കരിമണല്‍ ഖനനം നടത്തിയാല്‍ പരിസ്ഥിതിലോല പ്രദേശമായ ആറാട്ടുപുഴ എന്നന്നേക്കുമായി ഇല്ലാതാകുമെന്നും, വലിയഴീക്കല്‍ പൊഴിയില്‍ ഖനനം നടത്തിയാല്‍ ആറാട്ടുപുഴ പഞ്ചായത്തിലെ മുഴുവന്‍ തീരപ്രദേശത്തും ഖനനം നടത്തുന്നതിന് തുല്യമാണെന്നും ബിഎംഎസ്. താലൂക്ക് ഓഫീസില്‍ നടന്ന ചര്‍ച്ചയില്‍ ഖനനത്തിനെതിരെ ശക്തമായ നിലപാടുകളാണ് ബിഎംഎസ് എടുത്തത്.
കായംകുളം കായലിനും കടലിനും ഇടയില്‍ ആറാട്ടപുഴയിലെ പല പ്രദേശങ്ങളിലും 30 മീറ്ററിന് താഴെ മാത്രമാണ് ദൂരമുള്ളത് അതിനാല്‍ തന്നെ കരിമണല്‍ ഖനനത്തിന്റെ ആഘാതത്തില്‍ ഈ പ്രദേശത്തെ പൂര്‍ണ്ണമായും കടല്‍ വിഴുങ്ങുക തന്നെ ചെയ്യും.
ആറാട്ടുപുഴയിലെ ജനങ്ങളെ അഗതികളും അനാഥരുമാക്കാന് സാധ്യതയുള്ള കരിമണല്‍ ഖനനത്തിനെതിരെ പിറന്ന നാടും വളര്‍ന്ന മണ്ണും സംരക്ഷിക്കാന്‍ ബിഎംഎസ് ശക്തമായി സമരമുഖത്ത് ഉണ്ടാവുമെന്നും ബിഎംഎസ് ആറാട്ടുപുഴ മേഖലാ പ്രസിഡന്റ് ഷാന്‍കുമാര്‍ കണിയാംപറമ്പില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: