കൊച്ചി: ഒരു വിഭാഗം കര്‍ഷക സംഘടനകളുടെ സമരത്തിന് കേരളത്തില്‍ നിന്ന് ആഡംബര ബസുകളില്‍ ദല്‍ഹിയില്‍ പോയവരെ അയച്ചതാരെന്നും പണം മുടക്കിയതാരെന്നും കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്നു. 40 ആഡംബര ബസുകളില്‍ പോയവരില്‍ കര്‍ഷകര്‍ ഇല്ലായിരുന്നു.ദല്‍ഹിയിലെ സമരത്തിന് ഇന്ത്യയുടെ തെക്കേ അറ്റത്തെ സംസ്ഥാനങ്ങളില്‍നിന്നു പോലും പിന്തുണയെന്ന് സ്ഥാപിക്കാനായിരുന്നു ഈ സംഘടിപ്പിക്കല്‍. സിപിഎം നേതാക്കളില്‍ ചിലരും ഒരു സംസ്ഥാന മന്ത്രിയുമാണ് ഇതിന്റെ കേരളത്തിലെ സംഘാടകര്‍ എന്നാണ് വിവരം. ഇതിന് വിദേശത്തുനിന്ന് ധന സഹായവും ലഭിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. ഇതേക്കുറിച്ചുള്ള വിവരമാണ് ഇന്റലിജന്‍സ് വൃത്തങ്ങള്‍ തേടുന്നത്.
കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയുടെ (ഐബി) അന്വേഷണം ഇപ്പോള്‍ ട്രാവല്‍ ഏജന്‍സികളെയും ടൂര്‍ ഓപ്പറേറ്റര്‍മാരെയും കേന്ദ്രീകരിച്ചാണ്. ബസുകള്‍ വാടകയ്ക്ക് വിട്ടുകൊടുത്തതാണ്, ദല്‍ഹി യാത്രയ്ക്കാണ് എന്നീ വിവരങ്ങളല്ലാതെ കൂടുതല്‍ ട്രാവല്‍ ഏജന്സികള്ക്കറിയില്ല. എന്നാല്‍, സിപിഎം നേതാക്കളാണ് ഇടപാടിനു പിന്നിലെന്നും ഒരു മന്ത്രിയാണ് കാര്യങ്ങള്‍ നിയന്ത്രിച്ചതെന്നും വിവരം ലഭിച്ചു.
വിദേശത്തുനിന്ന് യാത്രയ്ക്കും പരിപാടിക്കുമുള്ള ചെലവിന് മാത്രമല്ല പണം നേടിയിരിക്കുന്നത്. പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ഈ ഇനത്തില്‍ വന്‍ തുക കിട്ടിയിട്ടുണ്ടെന്നും പറയപ്പെടുന്നു. കേരളത്തില്‍ സമരം നടത്താതെയാണ് ദല്‍ഹിയില്‍ സമരം നടത്താന്‍ സിപിഎം ആളെ സംഘടിപ്പിച്ച് അയച്ചത്. പരിപാടിയില്‍ നേതാക്കളുടെയും അണികളുടെയും സാന്നിധ്യം തെളിയിക്കാന്‍ കൊടി പിടിച്ച സഖാക്കളുടെയും ട്രാക്ടര്‍ ഓടിക്കുന്ന നേതാക്കളുടെയും ചിത്രങ്ങളും മറ്റും പാര്‍ട്ടി ഔദ്യോഗിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിട്ടുണ്ട്. ഇതിനായി വന്ന ഫണ്ട് നിരോധിത സംഘടനകളുടെയും അവരുമായി ബന്ധമുള്ളവരുടേതും ആണെന്ന് വ്യക്തമായാല്‍ സിപിഎം പ്രതിസന്ധിയിലാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: