ന്യൂദല്‍ഹി: ശ്രീലങ്കയിലേക്ക് അഞ്ച് ലക്ഷം കോവിഷീല്‍ഡ് വാക്സിന് വ്യാഴാഴ്ച സമ്മാനമായി അയക്കാന്‍ ഒരുങ്ങി ഇന്ത്യ.
സപ്തംബറില്‍ നടന്ന വെര്‍ച്വല്‍ ഉച്ചകോടിയില്‍ വാക്സിന് അയക്കാമെന്ന് പ്രധാനമന്ത്രി മോദി ശ്രീലങ്കയിലെ പ്രധാനമന്ത്രി മഹീന്ദ രാജപക്സയ്ക്ക് ഉറപ്പുനല്‍കിയിരുന്നു. വാക്സിന് മൈത്രി എന്ന പദ്ധതി പ്രകാരമാണ് ശ്രീലങ്കയ്ക്ക് വാക്സിന് സമ്മാനമായി നല്‍കുന്നത്. ഈ പദ്ധതി പ്രകാരം ഏഴ് രാഷ്ട്രങ്ങള്‍ക്ക് ഇന്ത്യ വാക്സിന് സമ്മാനമായി നല്‍കും. ഭൂട്ടാന്, മാലിദ്വീപ്, നേപ്പാള്‍, ബംഗ്ലാദേശ്, മ്യാന്മര്, മൗറീഷ്യസ്, സീഷെല്‍സ് എന്നീ രാജ്യങ്ങള്‍ക്കാണ് സമ്മാനമായി വാക്സിന് നല്‍കുക.
കഴിഞ്ഞയാഴ്ച ബ്രസീലിലേക്കും മൊറോക്കയിലേക്കും 20 ലക്ഷം വീതം ഡോസുകള്‍ വാണിജ്യാടിസ്ഥാനത്തില്‍ അയച്ചതിന് പിന്നാലെയാണ് ശ്രീലങ്കയ്ക്ക് വാക്സിന് നല്‍കുന്നത്. നേരത്തെ സൗദി, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, മ്യാന്മര് എന്നിവിടങ്ങളിലേക്കും വാണിജ്യാടിസ്ഥാനത്തില്‍ ഇന്ത്യ വാക്സിന് അയച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: