ചാത്തന്നൂര്‍: സ്പിന്നിംഗ് മില്ലിലെ അഴിമതി സിബിഐയെ കൊണ്ട് അന്വേഷിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ബി.ബി.ഗോപകുമാര്‍ ആവശ്യപ്പെട്ടു.
സ്പിന്നിംഗ് മില്‍ അടച്ചുപൂട്ടാനുള്ള നീക്കത്തിനെതിരെയും തൊഴിലാളികളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും ബിജെപി ചാത്തന്നൂര്‍ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന സായാഹ്നധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മണ്ഡലം പ്രസിഡന്റ് എസ്. പ്രശാന്ത് അധ്യക്ഷനായി. ജില്ലാ വൈസ്പ്രസിഡന്റ് എ.ജി. ശ്രീകുമാര്‍, സഹകരണസെല്‍ ജില്ലാ കണ്‍വീനര്‍ എസ്. വി. അനിത്ത്, മഹിളാമോര്‍ച്ചാ ജില്ലാ ജനറല്‍ സെക്രട്ടറി തങ്കമണി അമ്മ, അഡ്വ. അനീഷ്, പുത്തന്‍കുളം അനില്‍കുമാര്‍, മണ്ഡലം ഭാരവാഹികളായ വിജയകുമാരനാശാന്‍, ഏ പ്രദീപ്, പഞ്ചായത്ത് അംഗങ്ങളായ ബീനാ രാജന്, ആര്.സന്തോഷ്, ശരത്ചന്ദ്രന്, മീരാ ഉണ്ണി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: