Sunday, May 18, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

‘സ്വാമിയേ ശരണമയ്യപ്പ’ മഹാമന്ത്രം സൈന്യത്തിൽ മുഴങ്ങിത്തുടങ്ങിയത് ശുഭസൂചകം; കേന്ദ്രസർക്കാരിന്റെ അഭിനന്ദിച്ച് ശബരിമല അയ്യപ്പ സേവാ സമാജം

ലോകമെമ്പാടുമുള്ള കോടിക്കണക്കിനു അയ്യപ്പ ഭക്ത കുടുംബങ്ങൾ വിശ്വാസത്തോടെയും ഭക്തി പാരവശ്യത്തോടെയും വിളിക്കുന്ന ശരണം വിളികളിൽ അതിവിശേഷപ്പെട്ട നവാക്ഷരീ മന്ത്രമാണ് സ്വാമിയേ ശരണമയ്യപ്പാ എന്നത്.

Janmabhumi Online by Janmabhumi Online
Jan 25, 2021, 10:51 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കൊച്ചി: സ്വാമിയേ ശരണമയ്യപ്പാ എന്ന മഹാമന്ത്രത്തെ ഭാരതസൈന്യത്തിൽ കരസേനയുടെ 861 ബ്രഹ്മോസ് റെജിമെന്റിന്റെ യുദ്ധകാഹളമായി തെരഞ്ഞെടുത്ത സൈനിക നേതൃത്വത്തിനും പ്രതിരോധ മന്ത്രാലയത്തിനും കേന്ദ്ര സർക്കാരിനും ശബരിമല അയ്യപ്പ സേവാ സമാജത്തിന്റെ ദേശീയ എക്സിക്യൂട്ടീവ് യോഗം നന്ദിയും അഭിനന്ദനങ്ങളും അറിയിക്കുന്നതായി ദേശീയ ജനറൽ സെക്രട്ടറി ഈറോഡ് രാജൻ പറഞ്ഞു. ഓൺലൈനിലൂടെ കൂടിയ യോഗത്തിലാണ് കേന്ദ്ര സർക്കാരിന്റെ ഈ തീരുമാനത്തെ സമാജം അഭിനന്ദിക്കുകയും ബന്ധപ്പെട്ട എല്ലാ വകുപ്പുകൾക്കും അത് എഴുത്തു മുഖേന അറിയിക്കുവാനും പ്രമേയം പാസ്സാക്കിയത്.

ലോകമെമ്പാടുമുള്ള കോടിക്കണക്കിനു അയ്യപ്പ ഭക്ത കുടുംബങ്ങൾ വിശ്വാസത്തോടെയും ഭക്തി പാരവശ്യത്തോടെയും വിളിക്കുന്ന ശരണം വിളികളിൽ അതിവിശേഷപ്പെട്ട നവാക്ഷരീ മന്ത്രമാണ് സ്വാമിയേ ശരണമയ്യപ്പാ എന്നത്. ലോകത്തിന്റെ പല ഭാഗങ്ങളിലായി വസിക്കുന്ന ഈശ്വര വിശ്വാസികൾ ജപിക്കുന്ന മന്ത്രങ്ങളിൽ, ഒരുപക്ഷെ അധികം തവണ ജപിക്കുന്ന മന്ത്രവും ഇത് തന്നെയായിരിക്കും. വ്യക്തിയെ ഈശ്വരനിലേക്കു എളുപ്പം കൈപിടിച്ച് ഉയർത്തുന്ന വിജയ മന്ത്രമാണത്.

കഴിഞ്ഞ ജനുവരി 15- നു കരസേനാ ദിനത്തിൽ ഡൽഹിയിൽ നടന്ന സൈന്യത്തിന്റെ പരേഡിലാണ് 861 ബ്രഹ്മോസ് റജിമെൻറ് ‘സ്വാമിയേ ശരണമയ്യപ്പാ’ എന്ന മഹാമന്ത്രം അവരുടെ യുദ്ധകാഹള ധ്വനിയാക്കിയ വിവരം പുറംലോകം അറിയുന്നത്. ലോകം മുഴുവനുമുള്ള അയ്യപ്പ ഭക്തർ ആ വാർത്ത വന്ന ഉടനെ, നിമിഷങ്ങൾക്കകം സമൂഹ മാധ്യമങ്ങളിലൂടെ അത് പ്രചരിപ്പിക്കുകയും ആഹ്ലാദം പങ്കിടുകയുമുണ്ടായി. എല്ലാവരും ഈ നടപടിയെ സ്വാഗതം ചെയ്യുകയാണുണ്ടായത്.

ജനുവരി 26-നു രാജ്‌പഥിൽ നടക്കാനിരിക്കുന്ന റിപ്പബ്ലിക്ക് ദിന പരേഡിലും ‘സ്വാമിയേ ശരണമയ്യപ്പാ’ എന്ന മഹാമന്ത്രം മുഴങ്ങുന്നത് കേൾക്കാൻ ലോകത്തെമ്പാടുമുള്ള അയ്യപ്പഭക്തർ കാതും കൂർപ്പിച്ചിരിക്കുകയാണ്. കോടിക്കണക്കായ അയ്യപ്പഭക്ത കുടുംബങ്ങളെ അഭിമാനപുളകിതരാക്കി, അവരുടെ വിശ്വാസങ്ങൾക്കും പ്രാർത്ഥനകൾക്കും ഉയർന്ന മൂല്യം കല്പിച്ചുകൊണ്ടു ഈ മഹാമന്ത്രത്തിനെ യുദ്ധകാഹള ധ്വനിയായി തെരഞ്ഞെടുത്ത 861 ബ്രഹ്മോസ് റജിമെന്റിനും അതിനു അനുവാദം നൽകിയ പ്രതിരോധ മന്ത്രാലയത്തിനും കേന്ദ്ര സർക്കാരിനും ശബരിമല അയ്യപ്പ സേവാ സമാജ ത്തിന്റെ ദേശീയ എക്സിക്യൂട്ടീവ് യോഗം, അയ്യപ്പഭക്തരുടെ പേരിൽ നന്ദിയും കടപ്പാടും അറിയിച്ചു കൊള്ളുന്നു.

ദുഷ്ട ശക്തികളെയും ശത്രു നിരകളെയും അശേഷം നശിപ്പിക്കുന്നതിനായി ശരചാപങ്ങളേന്തിയ കലിയുഗ വരദനായ ഭഗവൻ അയ്യപ്പന്റെ വീര ചരിതവും അയ്യപ്പധർമ്മവും ഇന്ത്യയുടെ 71-മത്തെ റിപ്പബ്ലിക്ക് ദിന പരേഡിലൂടെ ലോകത്തിന്റെ എല്ലാ മൂലകളിലും എത്തിക്കാനുതകുന്ന ഈ ചുവടുവെപ്പിൽ അയ്യപ്പ ഭക്തന്മാർ ‘അയ്യപ്പ തിന്തകതോം, സ്വാമി തിന്തകതോം’ – എന്ന് പാടിക്കൊണ്ട് ഏറെ ആഹ്ലാദത്തോടെ ആനന്ദ നൃത്തം ചവിട്ടുകയാണ്.

ഭാരത രാഷ്‌ട്രത്തിന്റെയും നമ്മുടെ സൈന്യത്തിന്റെയും സർവ്വതോന്മുഖമായ അഭിവൃദ്ധിക്കും വിജയത്തിനും വേണ്ടി ജനുവരി 26- നു ഭാരതത്തിലുള്ള എല്ലാ ക്ഷേത്രങ്ങളിലും വിശേഷാൽ പൂജകളും പ്രാർത്ഥനയും നടത്തുവാൻ ശബരിമല അയ്യപ്പ സേവാ സമാജം എക്സിക്യൂട്ടീവ് യോഗം ആഹ്വാനം ചെയ്തതായും ഈറോഡ് രാജൻ അറിയിച്ചു.

Tags: militaryLord AyyappaAyyappa Seva SamajamSwamiye Saranam Ayyappa
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഷോപ്പിയാനിൽ ലഷ്കറെ തൊയ്ബ ഭീകരനെ വധിച്ച് സുരക്ഷാ സേന; രണ്ട് ഭീകരരെ കെണിയലകപ്പെടുത്തി, ഏറ്റുമുട്ടൽ തുടരുന്നു

Kerala

ഷെല്ലാക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലുളള മലയാളി യുവാവിനോട് വീണ്ടും യുദ്ധമുഖത്ത് എത്താന്‍ റഷ്യന്‍ പട്ടാളത്തിന്റെ നിര്‍ദ്ദേശം

India

കുപ് വാരയില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍; നുഴഞ്ഞുകയറാൻ ശ്രമിച്ച ഒരു ഭീകരനെ വധിച്ച് സൈന്യം

Vicharam

നമ്മള്‍ ഉറങ്ങുമ്പോഴും ഇവര്‍ ഉണര്‍ന്നിരിക്കുകയാണ്; ഇന്ന് ദേശീയ കരസേനാ ദിനം

India

ജമ്മു കശ്മീരിൽ രണ്ട് ഭീകരരെ വധിച്ച് സുരാക്ഷാസേന; സൈന്യമെത്തിയത് പ്രദേശത്ത് ഭീകരരുടെ സാന്നിധ്യം ഉണ്ടെന്നറിഞ്ഞ്

പുതിയ വാര്‍ത്തകള്‍

കേന്ദ്രസര്‍ക്കാരിന്റെ ജാതി സെന്‍സസ് സ്വാഗതാര്‍ഹം: ഒബിസി മോര്‍ച്ച

കടുവയെ പിടികൂടാനുളള ദൗത്യത്തിനെത്തിച്ച കുങ്കിയാന പാപ്പാനെ എടുത്തെറിഞ്ഞു

കാളികാവിലെ കടുവാ ആക്രമണത്തില്‍ ടാപ്പിംഗ് തൊഴിലാളി മരിച്ച സംഭവം: വനംവകുപ്പിന്റേത് ഗുരുതര വീഴ്ച

ഷഹബാസ് കൊലപാതകം : കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം പ്രസിദ്ധീകരിക്കരുതെന്ന് കുടുംബം

ഓപ്പറേഷൻ സിന്ദൂരിനെപ്പറ്റി വിവാദ പരാമർശം : അശോക സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ അലി ഖാൻ അറസ്റ്റിൽ

ലെയോ പതിനാലാമന്‍ സ്ഥാനമേല്‍ക്കുന്ന ചടങ്ങ് വത്തിക്കാനില്‍ പുരോഗമിക്കുന്നു

ന്യൂയോർക്കിലെ ബ്രൂക്ലിൻ പാലത്തിൽ മെക്സിക്കൻ നാവികസേനയുടെ കപ്പൽ ഇടിച്ചുകയറി : 2 പേർ കൊല്ലപ്പെട്ടു , 19 പേർക്ക് പരിക്ക്

ലഷ്‌കർ-ഇ-തൊയ്ബ ബന്ധമുള്ള രണ്ട് ജിഹാദികൾ വൈറ്റ് ഹൗസ് ഉപദേശക സമിതിയിൽ; നിയമനം നൽകി ട്രംപ് ഭരണകൂടം

പാകിസ്ഥാന് വായ്പ നൽകിയത് അബദ്ധമായി പോയെന്ന് ഐഎംഎഫ് ; അടുത്ത ഗഡു വേണമെങ്കിൽ പുതിയ വ്യവസ്ഥകൾ പാലിക്കേണ്ടി വരും

തുർക്കിയെ ബഹിഷ്കരിച്ച്  ഐഐടി ബോംബെ ; സർവകലാശാലകളുമായുള്ള ധാരണാപത്രം താൽക്കാലികമായി നിർത്തിവച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies