തിരുവനന്തപുരം: ബെംഗളൂരു സ്ഫോടനക്കേസിലെ പ്രതി അബ്ദുള്‍ നാസര്‍ മഅദനിയെ ക്രിമിനല്‍ എന്ന് വിശേഷിപ്പിക്കരുതെന്ന് തൃത്താല എംഎല്‍എ വി.ടി ബല്‍റാം. മഅദനിയെ ക്രിമിനല്‍ എന്നു വിളിക്കുന്നത് ക്രൂരമായ നടപടിയാണെന്ന് ബല്‍റാം റിപ്പോര്‍ട്ടര്‍ ടിവിയില്‍ നടന്ന ചര്‍ച്ചയില്‍ പറഞ്ഞു.
നിരവധിപേരുടെ മരണത്തിന് കാരണമായ സ്ഫോടനക്കേസില്‍ പ്രതി ചേര്‍ത്ത് ബംഗളൂരു ജയിലില്‍ കഴിയുന്ന മഅദനിയെ ക്രിമിനല്‍ തന്നെയാണെന്ന് ബിജെപി ജനറല്‍ സെക്രട്ടറി ജോര്‍ജ്ജ് കുര്യന് പറഞ്ഞു. ഈ ക്രിമിനലിനെ രക്ഷിക്കാന്‍ വേണ്ടി, നിയമ സഭ സംയുക്തമായി പ്രമേയം പാസാക്കിയിരുന്നല്ലോയെന്നും അദേഹം ചോദിച്ചു.
അപ്പോള്‍ കേരള നിയമസഭയുടെ പ്രമേയങ്ങള്‍ക്ക് എന്താണ് വിലയുള്ളത്. പ്രമേയങ്ങള്‍ക്ക് നിയമത്തിന്റെ മുമ്പില്‍ എന്താണ് വിലയുള്ളത്? രാഷ്ട്രീയ ലക്ഷ്യം വെച്ച് ജനാധിപത്യത്തെയും നിയമസഭയെയും അപഹാസ്യപ്പെടുത്തുകയാണെന്ന് ജോര്‍ജ് കുര്യന് വ്യക്തമാക്കി. ഇൗ പരാമര്ശത്തിനൊടുവിലാണ് മഅദനിയെ വെള്ളപൂശി ബല്‍റാം ചര്‍ച്ചയില്‍ എത്തിയത്.
‘ബിജെപി പ്രതിനിധി പറഞ്ഞ കാര്യങ്ങള്‍ അത്ര ഉചിതമാണെന്ന് തോന്നുന്നില്ല. അതിലുള്ള വിയോജിപ്പ് രേഖപ്പെടുത്തുന്നു. അബ്ദുള്‍ നാസര്‍ മഅദനിയെ ക്രിമിനല്‍ എന്ന് വിശേഷിപ്പിച്ചത് വളരെ ക്രൂരമായ പരാമര്‍ശമാണ്. അദ്ദേഹം എത്രയോ കാലമായി തടവറയില്‍ കഴിയുകയാണ്. ആ നിലയിലുള്ള പരാമര്‍ശം ഉചിതമല്ല’ എന്നാണ് വിടി ബല്‍റാം എംഎല്‍എ പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: