ചെന്നൈ: ജീസസ് കോള്‍സ് മിന്സ്ട്രി, കാരുണ്യാ കല്‍പ്പിത സര്‍വ്വകലാശാല. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടിയുള്ള ശീഷന്‍… അങ്ങനെ നീളുന്നു തമിഴ്നാട്ടിലെ പ്രമുഖ സുവിശേഷകന് പോള്‍ ദിനകരന്റെ സ്വത്ത്. ഇയാള്‍ക്ക് കുറഞ്ഞത് അയ്യായിരം കോടിയുടെയെങ്കിലും സ്വത്തുണ്ടെന്നാണ് ആദായ നികുതി വകുപ്പിന്റെ കണക്ക്.
കഴിഞ്ഞ ദിവസം ഇയാളുമായി ബന്ധപ്പെട്ട് ചെന്നൈയിലും കോയമ്പത്തൂരിലുമുള്ള 28 കേന്ദ്രങ്ങളിലായിരുന്നു ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. കണക്കില്‍ പെടാത്ത കോടികളുടെയും സ്വത്തിന്റെയും രേഖകള്‍ കണ്ടെത്തിയിട്ടുണ്ടെന്നാണ് സൂചന. വിശദാംശങ്ങള്‍ ആദായ നികുതി വകുപ്പ് വെളിപ്പെടുത്തിയിട്ടില്ല. പ്രമുഖ സുവിശേഷകനായിരുന്ന ഡിജിഎസ് ദിനകരന്റെ മകനാണ് 58 കാരനായ പോള്‍ ദിനകരന്.
ചെന്നൈയിലെ ദിനകരന്റെ വസതി, കോയമ്പത്തൂര്‍ കാരുണ്യാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജി (ഡീംഡ്) എന്നിവിടങ്ങളിലും റെയ്ഡ് നടന്നിരുന്നു. 750 ഏക്കറിലാണ് കാരുണ്യ സ്ഥിതി ചെയ്യുന്നത്. പതിനായിരത്തോളം വിദ്യാര്‍ഥികള്‍. ഇന്ത്യയില്‍ 29 കേന്ദ്രങ്ങളിലും ഒന്‍പതു രാജ്യങ്ങളിലും ഇയാള്‍ക്ക് ജീസസ് കോള്‍സിന്റെ പ്രാര്‍ഥനാ ഗോപുരങ്ങളുണ്ട്. ജീസസ് കോള്‍സ് എന്ന ടിവി ചാനലുമുണ്ട്. യൂറോപ്യന്‍ രാജ്യങ്ങളിലും ഗള്‍ഫ് രാജ്യങ്ങളിലുമുള്ള റെയിന്‍ബോ ടിവി ഇയാളുടെയാണ്. ടൊറന്റോയിലെ കാനഡ ക്രിസ്ത്യന്‍ കോളേജ് നല്കിയ ഓണററി ഡോക്ടറേറ്റ് മുതലാക്കിയാണ് പ്രവര്‍ത്തനം.
ഇയാളും പിതാവും ചേര്‍ന്നാണ് തമിഴ്നാട്ടില്‍ മതംമാറ്റ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്. ഇതിന്റെ മറവില്‍ അമേരിക്ക, കാനഡയടക്കമുള്ള വിദേശരാജ്യങ്ങളില്‍ നിന്ന് വന്‍തോതില്‍ ഫണ്ടും സ്വീകരിച്ചിരുന്നു. കെ.പി യോഹന്നാനെ പോലെ ഇവയെല്ലാം ഇയാളും കുടുബവും സ്വന്തമാക്കുകയാണ് ചെയ്തിരുന്നതെന്നാണ് ആരോപണം.
വിദേശഫണ്ടിന്റെ കണക്കുകള്‍ കേന്ദ്രത്തിന് നല്‍കാറില്ല. ഇയാളും ഇയാളുടെ വഴിവിട്ട സാമ്പത്തിക പ്രവര്‍ത്തനങ്ങളും അല്പകാലമായി ആദായ നികുതി വകുപ്പിന്റെയും എന്‍ഫോഴ്സ്മെന്റിന്റെയും നിരീക്ഷണത്തിലായിരുന്നു. ഇതിനു പുറമേ സുവിശേഷത്തിന്റെ പേരിലും വന്‍തോതില്‍ പണം പിരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: