ബാംബോലിം: അവസാന മത്സരത്തില്‍ ബെംഗളൂരു എഫ്സിയെ പൊരുതിത്തോല്പ്പിച്ചതിന്റെ ആത്മവിശ്വാസത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നു. ഐഎസ്എല്‍ ഏഴാം പതിപ്പിന്റെ രണ്ടാം പാദത്തില്‍ ഇന്ന് എഫ്സി ഗോവയുമായി ഏറ്റുമുട്ടും. ജി.എം.സി സ്റ്റേഡിയത്തില്‍ രാത്രി 7.30 ന് കളി തുടങ്ങും. സ്റ്റാര്‍ സ്്പോര്ട്്സില് തത്സമയം കാണാം.
ആദ്യ പാദത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ഗോവയോടെ തോറ്റ ബ്ലാസ്റ്റഴേ്സ് പകവീട്ടാനുള്ള ഒരുക്കത്തിലാണ്. അവസാന മത്സരങ്ങളിലെ മിന്നുന്ന പ്രകടനം ബ്ലാസ്റ്റേഴ്സിന് ആത്മവിശ്വാസം പകരുന്നു.
പ്രതിരോധത്തിലെ പാളിച്ചകളാണ് ബ്ലാസ്റ്റേഴ്സിന് പലപ്പോഴും തിരിച്ചടിയായത്. പന്ത്രണ്ട് മത്സരങ്ങളില്‍ പതിനാറ് ഗോളുകള്‍ എതിരാളികളുടെ പോസ്റ്റില്‍ അടിച്ചുകയറ്റിയ ബ്ലാസ്റ്റേഴ്സിന്റെ വലയില്‍ കയറിയത് ഇരുപത്തിയൊന്ന് ഗോളുകള്‍. പ്രതിരോധം ശക്തമാക്കിയാല്‍ ബ്ലാസ്റ്റേഴ്സിന് ഗോവയെ വീഴ്ത്താം.
പന്ത്രണ്ട് മത്സരങ്ങളില്‍ പതിമൂന്ന് പോയിന്റുള്ള ബ്ലാസ്റ്റേഴ്സ് ഒമ്പതാം സ്ഥാനത്താണ്. ഇന്ന് എഫ്സി ഗോവയെ കീഴടക്കിയാല്‍ പതിനാറ് പോയിന്റുമായി അഞ്ചാം സ്ഥാനത്തേക്ക് കയറാം. പന്ത്രണ്ട് മത്സരങ്ങളില്‍ പത്തൊമ്പത് പോയിന്റുള്ള എഫ്സി ഗോവ മൂന്നാം സ്ഥാനത്താണ്.
ബ്ലാസ്റ്റേഴ്സിനെതിരെ നേരത്തെ നടന്ന ഏഴു മത്സരങ്ങളില്‍ ഗോവ തോല്‍വി അറിഞ്ഞിട്ടില്ല. 2016 ലാണ് അവര്‍ അവസാനമായി ബ്ലാസ്റ്റേഴ്സിനോട് തോറ്റത്.എഡു ബേദിയ, ഇഗോള്‍ അംഗുളോ , ആല്‍ബര്‍ട്ടോ നോഗ്യൂറ , ഇഷാന് പണ്ഡിത തുടങ്ങിയവരാണ് ഗോവയുടെ ശക്തി കേന്ദ്രങ്ങള്‍.
ബെംഗളൂരു എഫ്സിക്കെതിരെ ഗോള്‍ നേടിയ മലയാളി താരം രാഹുല്‍ കെ.പി, ഇംഗ്ലീഷ് സ്ട്രൈക്കര്‍ ഗാരി ഹൂപ്പര്‍, ഫക്കുണ്ടോ പെരേര എന്നിവരാണ് ബ്ലാസ്റ്റേഴ്സിന്റെ കരുത്ത്്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: