കൊച്ചി: ഏത് ബാങ്ക് ഉപഭോക്താക്കള്‍ക്കും അനായാസം അംഗീകൃത പണം മാറ്റത്തില്‍ സഹായിക്കുന്നതിനായി ഐസിഐസിഐ ബാങ്ക് ഫോറെക്‌സ് പ്രീപെയ്ഡ് കാര്‍ഡ് ആപ്പ് അവതരിപ്പിച്ചു. ‘ഇന്‍സ്റ്റാ എഫ്എക്‌സ്’ എന്നു പേരിട്ടിരിക്കുന്ന ആപ്പ് ബാങ്കുമായി സഹകരിക്കുന്നവരുടെ കെവൈസി പരിശോധന ഡിജിറ്റലായി അപ്പോള്‍ തന്നെ പൂര്‍ത്തിയാക്കി അംഗീകൃത പണം മാറ്റം സാധ്യമാക്കും.
ഐസിഐസിഐ ബാങ്ക് ഫോറെക്‌സ് പ്രീപെയ്ഡ് കാര്‍ഡ് ഏതാനും മണിക്കൂറുകള്‍ക്കകം ആക്റ്റിവേറ്റഡാകുന്നതിനാല്‍ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമാകുന്നു. സാധാരണ ഗതിയില്‍ ഇതിന് രണ്ടു ദിവസമെടുക്കും. പണം മാറ്റക്കാര്‍ക്ക് ഈ സൗകര്യം ഏര്‍പ്പെടുത്തുന്ന രാജ്യത്തെ ആദ്യ ബാങ്കാണ് ഐസിഐസിഐ.
ബാങ്കിന്റെ ഉപഭോക്താക്കളല്ലാത്തവര്‍ക്കും ഐസിഐസിഐ ബാങ്ക് ഫോറെക്‌സ് പ്രീപെയ്ഡ് കാര്‍ഡ് ആക്റ്റിവേഷനിലൂടെ ഈ സൗകര്യം ലഭ്യമാക്കാന്‍ ആപ്പ് സഹായിക്കുന്നു. ഉദാഹരണത്തിന്, ആഭ്യന്തര വിമാനത്താവളം വിടുന്ന ഒരാള്‍ കാര്‍ഡിന് അപേക്ഷിച്ചാല്‍ അയാള്‍ ലക്ഷ്യത്തിലെത്തും മുമ്പ് തന്നെ ഇത് തയ്യാറായിരിക്കും. തടസമില്ലാതെ, വേഗത്തില്‍ ഉപഭോക്താവിന്റെ യാത്ര സുഖമമാക്കും.
പാന്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട് എന്നിവ അപ്പോള്‍ തന്നെ പരിശോധിച്ചാണ് ഉപഭോക്താവിന്റെ വിവരങ്ങള്‍ ഉറപ്പിക്കുന്നത്. തല്‍സമയം തന്നെ ഉപഭോക്താവിന്റെ ചിത്രവും പാസ്‌പോര്‍ട്ടുമായി ഒത്തുനോക്കി സ്ഥിരീകരണം പൂര്‍ത്തിയാക്കുംഇന്‍സ്റ്റാ എഫ്എക്‌സ് ആപ്പ് ഏത് ആന്‍ഡ്രോയിഡ് ഉപകരണത്തില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. രാജ്യത്തെ പ്രധാന നഗരങ്ങളിലെയും എയര്‍പോര്‍ട്ടുകളിലെയും പണം മാറ്റ ഔട്ട്‌ലെറ്റുകള്‍ വഴിയും ഐസിഐസിഐ ബാങ്ക് ഫോറെക്‌സ് പ്രീപെയ്ഡ് കാര്‍ഡ് ലഭ്യമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: