ബംഗാള്‍: ബിജെപിയുടെ കുതിപ്പും തൃണമൂലില്‍ നിന്നുള്ള നേതാക്കളുടെ ബിജെപിയിലേക്കുള്ള ഒഴുക്കും മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ഉറക്കം കെടുത്തുന്നു.
സ്വന്തം ജനപ്രീതിയില്‍ അങ്ങേയറ്റം കൂറുള്ള മമത ഒരിയ്ക്കലും തന്റെ വിജയത്തെക്കുറിച്ച് ഇതുവരെ സംശയാലുവായിട്ടില്ല. പക്ഷെ ഇക്കുറി മമത രണ്ട് മണ്ഡലങ്ങളില്‍ മത്സരിച്ചേക്കും എന്ന വാര്‍ത്തയാണ് ഉയരുന്നത്.
ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ കോട്ടയായ പൂര്‍ബ മെഡ്നിപൂറിലെ നന്ദിഗ്രാമില്‍ താന്‍ ഇക്കുറി മത്സരിക്കുമെന്ന് മമത ബാനര്‍ജി തന്നെയാണ് തിങ്കളാഴ്ച പ്രഖ്യാപിച്ചത്. ബിജെപി കോട്ട തകര്‍ക്കുക എന്ന പ്രതീകാത്മക യുദ്ധതന്ത്രമാണ് മമത ഇതിലൂടെ നടത്തുന്നത്. അതുവഴി തന്റെ അണികളുടെ ആത്മവിശ്വാസം ഉണര്‍ത്താനും മമത ലക്ഷ്യമിടുന്നു. അങ്ങിനെ ചെയ്യുമ്പോഴും ഒരു പരാജയബോധം മമതയുടെ മനസ്സിലെവിടെയോ ഉണ്ടെന്ന് വേണം കരുതാന്‍. അതുകൊണ്ടാണ് അവരുടെ സിറ്റിംഗ് സീറ്റായ തെക്കന്‍ കൊല്‍ക്കത്തയിലെ ഭബാനിപൂരിലും മത്സരിക്കാന്‍ മമത വട്ടംകൂട്ടുന്നത്.കാരണം നന്ദിഗ്രാമില്‍ സുവേന്ദു അധികാരിയുമായി മുട്ടി വിജയം കുറിക്കാനാകുമോ എന്ന് ഏറ്റവുമധികം സംശയിക്കുന്നത് മമത തന്നെയാണ്. പകരം തന്റെ സിറ്റിംഗ് മണ്ഡലമായ മെഡ്നാപൂരില് എങ്ങിനെയെങ്കിലും വിജയിക്കാമെന്ന ഒരു പ്രതീക്ഷയും മമതയ്ക്കുണ്ട്.
മമത കഴിഞ്ഞാല്‍ തൃണമൂലിലെ രണ്ടാമനായ സുവേന്ദു അധികാരി എല്ലാവരേയും ഞെട്ടിച്ചുകൊണ്ടാണ് ബിജെപിയിലേക്ക് കൂടുമാറിയത്. ഇതിന് കാരണം മമതയുടെ കുടുംബരാഷ്ട്രീയമായിരുന്നു. തന്റെ പിന്‍ഗാമിയായി തൃണമൂലിലെ രണ്ടാമനായ സുവേന്ദു അധികാരിയെ തഴഞ്ഞ് മരുമകന് അഭിഷേക് ബാനര്‍ജിയെ കൊണ്ടുവരാനുള്ള ശ്രമത്തില്‍ തൃണമൂലില്‍ ഉള്ളവരെല്ലാം അസംതൃപ്തരായിരുന്നു. അതുതന്നെയാണ് സുവേന്ദു അധികാരിയെയും മമതയില്‍ നിന്നകറ്റിയത്.
പരാജയഭീതിയുടെ ലക്ഷ്ണങ്ങള്‍ പലതും മമത പ്രകടിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അതിലൊന്നാണ് കഴിഞ്ഞ ആഴ്ച കോണ്‍ഗ്രസിനോടും സിപിഎമ്മിനോടും തൃണമൂലിന്റെ പിന്നില്‍ അണിനിരക്കാന്‍ ചില നേതാക്കളെക്കൊണ്ട് മമത പറയിച്ചത്. അതായത് ഒറ്റയ്ക്ക് നിന്നാല്‍ പച്ചതൊടില്ലെന്ന ഭയം. കഴിഞ്ഞ വര്‍ഷങ്ങളില്‍ സിപിഎമ്മും കോണ്‍ഗ്രസും പല കുറി സഖ്യകക്ഷിയാകാന്‍ ഒരുമ്പെട്ട് മമതയുടെ വാതിലില്‍ മുട്ടിയിട്ടും ആട്ടിയിറക്കിവിട്ട മമത തന്നെയാണ് ഇപ്പോള്‍ ബിജെപി എന്ന ഭീതി പരത്തി സിപിഎമ്മിനെയും കോണ്‍ഗ്രസ്സിനെയും പിന്നില്‍ നിര്‍ത്താന്‍ ശ്രമിക്കുന്നതെന്ന് കാണുമ്പോള്‍ അത് അവരുടെ പരാജയഭീതിയല്ലെങ്കില് മറ്റെന്താണ്?
പ്രതികരിക്കാൻ ഇവിടെ എഴുതുക: