ന്യൂദല്‍ഹി: പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ ഒരു വിഭാഗം കര്‍ഷക സംഘടനകള്‍ നടത്തുന്ന സമരത്തില്‍ നാലു സിഖ് ഭീകര സംഘടനകള്‍ നുഴഞ്ഞു കയറിയതായി ഐബി റിപ്പോര്‍ട്ട്. സിഖ്സ് ഫോര്‍ ജസ്റ്റിസ്, ഖാലിസ്ഥാന്‍ സിന്ദാബാദ് ഫോഴ്സ്, ബബര് ഖല്‍സ ഇന്റര്‍നാഷണല്‍, ഖാലിസ്ഥാന്‍ ടൈഗര്‍ ഫോഴ്സ് എന്നിവയാണ് അവ.
സമരത്തിന്റെ മറവില്‍ ഭയവും ആശങ്കയും ജനിപ്പിക്കുക, അക്രമം അഴിച്ചുവിടുക, സര്‍ക്കാരിനെതിരെ സംഘടിതമായി പ്രചാരണം അഴിച്ചുവിടുക തുടങ്ങിയവയാണ് ഇവയുടെ ലക്ഷ്യം. സമരം സംഘടിപ്പിക്കാന്‍ വിദേശത്തു നിന്ന് വന്‍ തുകകളാണ് ഇവര്‍ പിരിച്ചെടുത്തത്. ഇവ സന്നദ്ധ സംഘടനകളുടെ സഹായത്തോടെ ഇന്ത്യയില്‍ എത്തിച്ചു നല്‍കുകയാണ്. ഹര്‍ദീപ് സിങ് നിജ്ജാര്‍, പരംജിത് സിങ് പമ്മ, ഗുരുപത്വന്ത് സിങ് പന്നു എന്നിവര്‍ അടക്കം ഖാലിസ്ഥാന്‍ വാദികളായ ഏതാനും നേതാക്കളാണ് സമരത്തിനു പിന്നിലെന്നും ഐബി റിപ്പോര്‍ട്ടിലുണ്ട്. ഇവരുമായി ബന്ധമുള്ള ചില കര്‍ഷക സംഘടനാ നേതാക്കളെ എന്‍ഐഎ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ട്.
ഖാലിസ്ഥാനി പതാക ഉയര്‍ത്തിയാല്‍ 15 കോടിയെന്ന് ഭീകര സംഘടന
ന്യൂദല്‍ഹി: ദല്‍ഹിയിലെ ഇന്ത്യ ഗേറ്റില്‍ ഖാലിസ്ഥാന്‍ പതാക ഉയര്‍ത്തിയാല്‍ രണ്ടര ലക്ഷം ഡോളര്‍ (15 കോടി രൂപ) സമ്മാനം പ്രഖ്യാപിച്ച് ഖാലിസ്ഥാന്‍ തീവ്രവാദ സംഘടനയായ സിഖ്സ് ഫോര്‍ ജസ്റ്റിസ്. കര്‍ഷക സംഘടനകളുടെ സമരത്തിന്റെ മറവില്‍ നുഴഞ്ഞു കയറിയ തീവ്രവാദികള്‍ വഴി ഇത് നടപ്പാക്കാനാണ് ലക്ഷ്യം.
പതിനഞ്ച് കോടി രൂപയുടെ അവാര്‍ഡ് പ്രഖ്യാപിച്ചത് ഐബി കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യം ഐബി അടുത്ത ദിവസം സുപ്രീം കോടതിയില്‍ നല്കുന്ന സത്യവാങ്മൂലത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: