ന്യൂദല്‍ഹി: വാക്സിന് പിന്നില്‍ പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞരെയും ആരോഗ്യപ്രവര്തകരെയും അഭിനന്ദിക്കാത്തതിന് രാഹുല്‍ഗാന്ധിയെ വിമര്‍ശിച്ച് ബിജെപി.
കോവിഡ്19വാക്സിന് പുറത്തിറക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ പരിശ്രമങ്ങളെ സംശയിച്ചതിനും ബിജെപി രാഹുലിനെ വിമര്‍ശിച്ചു. ‘ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ വാക്സിന് യത്നത്തില്‍ ഏര്പ്പട്ടിരിക്കുമ്പോള്, മോദി സര്‍ക്കാര്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച രണ്ട് വാക്സിനുകള്‍ പുറത്തിറക്കിയപ്പോള്‍ ഒരൊറ്റ ട്വീറ്റുപോലുമില്ല. ഇന്ത്യയിലെ ശാസ്ത്രജ്ഞര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഒരു അഭിനന്ദനം പോലുമില്ലേ?,’ ബിജെപിയുടെ ഐടി വകുപ്പ് മേധാവി അമിത് മാളവ്യ തന്റെ ട്വിറ്റര്‍ കുറിപ്പില്‍ രാഹുല്‍ ഗാന്ധിയോട് ചോദിച്ചു. അതേ സമയം
മോദി സര്‍ക്കാര്‍ കോവിഡ് മഹാമാരിയെ കൈകാര്യം ചെയ്ത രീതിയെ വിമര്‍ശിച്ച രാഹുല്‍ നടത്തിയ ഒരു പിടി പഴയ ട്വീറ്റുകളും അമിത് മാളവ്യ പങ്കുവെച്ചു. കോണ്‍ഗ്രസ് നേതാവിന്റെ വിരുദ്ധസമീപനങ്ങള്‍ തുറന്നുകാണിക്കാനായിരുന്നു അമിത് മാളവ്യയുടെ ശ്രമം.
അതേ സമയം, കോവിഡ് വാക്സിന്റെ സംശയിച്ചവരേയും കേന്ദ്രസര്‍ക്കാര്‍ വിമര്ശിച്ചവരെയും നേരിട്ടുകൊണ്ട് കേന്ദ്ര മന്ത്രി ഹര്‍ദീപ് സിംഗ് പുരി ട്വിറ്ററില്‍ കുറിച്ചതിങ്ങിനെ: ‘ എല്ലാ ഇന്ത്യക്കാര്‍ക്കും പ്രതീക്ഷ നല്കുന്ന ഈ ദിനത്തില്‍, വാക്സിന് നിര്‍മ്മിക്കാനുള്ള ഇന്ത്യയുടെ കഴിവിനെതിരെ വ്യാജവാര്‍ത്തകളും ഭീതിയും പരത്തിയ എല്ലാവരും ഇനിയെങ്കിലും വായടച്ച് വാക്സിന് എടുക്കാന്‍ നോക്കൂ’ .
പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച വാക്സിന് യജ്ഞത്തിന്റെ ദേശീയ ഉദ്ഘാടനം നിര്‍വ്വഹിച്ചു. രണ്ട് വാക്സിനുകള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ടെന്നും ശാസ്ത്രജ്ഞര്‍ അതിന്റെ ഫലപ്രാപ്തിയെക്കുറിച്ച് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് വാക്സിനുകള്‍ക്ക് അനുമതി നല്‍കിയതെന്നും ഇനിയെങ്കിലും വ്യാജപ്രചാരണങ്ങള്‍ തള്ളിക്കളയാന്‍ മോദി രാജ്യത്തെ ജനങ്ങളോട് ആഹ്വാനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: