Monday, May 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ബജറ്റിന്റെ രൂപത്തില്‍ പ്രകടനപത്രിക

തങ്ങള്‍ കര്‍ഷക പ്രേമികളാണെന്നു വരുത്താന്‍ കബളിപ്പിക്കല്‍ തന്ത്രമാണ് ഐസക്ക് ബജറ്റില്‍ പുറത്തെടുത്തിരിക്കുന്നത്. റബ്ബറിന്റെ താങ്ങുവില ഉയര്‍ത്തിയും നെല്ലിനും നാളികേരത്തിനുമുള്ള സംഭരണ വില വര്‍ധിപ്പിച്ചും നടത്തിയിട്ടുള്ള പ്രഖ്യാപനത്തില്‍ യാതൊരു ആത്മാര്‍ത്ഥതയുമില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2021, 05:00 am IST
in Editorial

നിയമസഭാ തെരഞ്ഞെടുപ്പിന് കേവലം മൂന്നുമാസം അവശേഷിക്കെ വോട്ട് ഓണ്‍ അക്കൗണ്ടിനു പകരം സമ്പൂര്‍ണ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി തോമസ് ഐസക് കീഴ്‌വഴക്കങ്ങളെയും ജനാധിപത്യ മര്യാദകളെയും കാറ്റില്‍ പറത്തിയിരിക്കുകയാണ്. ബജറ്റ് എന്ന പേരില്‍ സിപിഎമ്മിന്റെ പ്രകടനപത്രികയാണ് ഐസക്ക് അവതരിപ്പിച്ചിട്ടുള്ളതെന്ന് പ്രത്യക്ഷത്തില്‍ തന്നെ വ്യക്തം. വോട്ടു ബാങ്കുകളെയും സമ്മര്‍ദ്ദഗ്രൂപ്പുകളെയും പ്രീണിപ്പിക്കാന്‍ ലക്ഷ്യമിട്ട്, യാതൊരു ദീര്‍ഘവീക്ഷണവുമില്ലാതെ ബജറ്റ് നിര്‍ദ്ദേശങ്ങളെന്ന പേരില്‍ വാഗ്ദാനങ്ങള്‍ വാരിവിതറിയിരിക്കുകയാണ് ധനമന്ത്രി. മൂന്നര മണിക്കൂറോളം എടുത്ത ബജറ്റ് അവതരണത്തിന്റെ പല ഘട്ടങ്ങളിലും ഒരു സിപിഎം നേതാവ് തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ പ്രസംഗിക്കുന്നതുപോലെയാണ് ഐസക്ക് ആവേശംകൊണ്ടതും രോഷാകുലനായതും. ദല്‍ഹിയില്‍ സമരം ചെയ്യുന്ന ചെറിയൊരു വിഭാഗം കര്‍ഷകരുടെ പേരില്‍ മുതലക്കണ്ണീരൊഴുക്കി കേന്ദ്ര സര്‍ക്കാരിനോടുള്ള വിരോധം പ്രകടിപ്പിക്കാനും ധനമന്ത്രി മറന്നില്ല. ചുരുക്കത്തില്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ എങ്ങനെയും ജയിക്കാനുള്ള സിപിഎമ്മിന്റെ രാഷ്‌ട്രീയ വ്യഗ്രതയാണ് ബജറ്റില്‍ നിറഞ്ഞുനില്‍ക്കുന്നത്. തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് ജയിക്കാനായില്ലെങ്കില്‍ ഈ ബജറ്റ് നടപ്പാക്കാനുള്ള ബാധ്യത ആര്‍ക്കായിരിക്കും എന്ന അടിസ്ഥാനപരമായ ചോദ്യത്തെക്കുറിച്ച് മൗനം പാലിക്കുകയാണ് ഐസക്ക് ചെയ്തിരിക്കുന്നത്.

തങ്ങള്‍ കര്‍ഷക പ്രേമികളാണെന്നു വരുത്താന്‍ കബളിപ്പിക്കല്‍ തന്ത്രമാണ് ഐസക്ക് ബജറ്റില്‍ പുറത്തെടുത്തിരിക്കുന്നത്. റബ്ബറിന്റെ താങ്ങുവില ഉയര്‍ത്തിയും നെല്ലിനും നാളികേരത്തിനുമുള്ള സംഭരണ വില വര്‍ധിപ്പിച്ചും നടത്തിയിട്ടുള്ള പ്രഖ്യാപനത്തില്‍ യാതൊരു ആത്മാര്‍ത്ഥതയുമില്ല. മുഖ്യമന്ത്രി പ്രഖ്യാപിക്കുകയും കഴിഞ്ഞവര്‍ഷം ഒക്‌ടോബറില്‍ കൊടുത്തുതീര്‍ക്കുമെന്ന് ഉറപ്പു നല്‍കുകയും ചെയ്ത കാര്‍ഷികോല്‍പ്പന്നങ്ങളുടെ താങ്ങുവില സംസ്ഥാനത്തെ ഒരു കര്‍ഷകനും ഇതുവരെ ലഭിച്ചിട്ടില്ല. ഈ വസ്തുത മൂടിവച്ച് വീണ്ടും കര്‍ഷക വഞ്ചനയ്‌ക്ക് ഇറങ്ങിത്തിരിച്ചിരിക്കുകയാണ് ധനമന്ത്രി. വിദ്യാഭ്യാസരംഗത്ത്, പ്രത്യേകിച്ച് ഉന്നതവിദ്യാഭ്യാസ രംഗത്ത് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതായി ബജറ്റില്‍ പറയുന്ന കാര്യങ്ങള്‍ സ്വജനപക്ഷപാതം മുന്നില്‍ കണ്ടാണ്. ഒരുലക്ഷം രൂപയുടെ പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോഷിപ്പുകള്‍ വാരിക്കോരി നല്‍കാനുള്ള തീരുമാനം അക്കാദമിക് രംഗത്ത് തങ്ങള്‍ക്ക് വിടുപണി ചെയ്യുന്ന വിധേയന്മാരെ പാര്‍ട്ടിയോട് അടുപ്പിച്ചു നിര്‍ത്താനാണെന്നു വ്യക്തം. കൊവിഡ് കാലത്ത് പൊതു വിദ്യാഭ്യാസത്തിനായി വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ് ഉള്‍പ്പെടെ നല്‍കുമെന്നു പറഞ്ഞിട്ട് ഒന്നും ചെയ്യാത്തവരാണ് ഇപ്പോള്‍ ഓരോ കുടുംബങ്ങള്‍ക്കും ലാപ്‌ടോപ് നല്‍കുമെന്ന് പ്രഖ്യാപിച്ച് പിന്തുണ നേടാന്‍ ശ്രമിക്കുന്നത്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ലോട്ടറി അടിച്ചതുപോലെ ലഭിച്ച വിജയം മനസ്സില്‍ വച്ചുകൊണ്ട് പാവപ്പെട്ട ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ഒരിക്കല്‍ക്കൂടി അധികാരത്തിലേറുക എന്നതാണ് ബജറ്റിലെ ജനക്ഷേമ പദ്ധതികളുടെ ലക്ഷ്യം. അധികാരം ലഭിച്ചില്ലെങ്കില്‍ ഇതിന്റെ ബാധ്യത അടുത്ത സര്‍ക്കാരിന്റെ തലയിലാവും. കാര്യം നടന്നു കഴിഞ്ഞാല്‍ ഇതൊക്കെ പാതിവഴിയിലുപേക്ഷിക്കുകയും ചെയ്യും.

ബജറ്റ് നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാന്‍ എവിടെനിന്ന് പണം കണ്ടെത്തുമെന്ന് പറയാനുള്ള ഉത്തരവാദിത്വം ധനമന്ത്രി കാണിച്ചിട്ടില്ല. നികുതി വരുമാനം വര്‍ധിപ്പിക്കുന്നതില്‍ യാതൊരു താല്‍പ്പര്യവും കാണിക്കാത്ത മന്ത്രിയാണ് ഐസക്ക്. കടമെടുപ്പ് മാത്രമാണ് ഐസക്കിന് അറിയാവുന്ന ഒരേയൊരു വരുമാന മാര്‍ഗം. വാഹനങ്ങളില്‍നിന്നും  ഇന്ധനങ്ങളില്‍നിന്നും സ്വാഭാവികമായി ലഭിക്കുന്ന നികുതിപ്പണം കടം വീട്ടാനാണ് ഉപയോഗിക്കുന്നത്. എല്ലാ കാര്യത്തിനും ഒരേയൊരുത്തരമേ ഐസക്കിനു പറയാനുള്ളൂ-കിഫ്ബി. ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുള്ള തൊണ്ണൂറു ശതമാനം പദ്ധതികളും കിഫ്ബി വഴിയാണ് നടത്താന്‍ പോകുന്നതത്രേ. സമ്പദ്‌വ്യവസ്ഥയുടെ കാര്യത്തില്‍ സര്‍ക്കാരിന് യാതൊരു പങ്കുമില്ല, എല്ലാം കിഫ്ബി ചെയ്തുകൊള്ളും എന്നതാണ് ഐസക്കിന്റെ നയം. ഇതുവഴി കേരളത്തിന്റെ രക്ഷകന്‍ ചമയുകയാണ് മന്ത്രി. സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതില്‍ സര്‍ക്കാരിന് യാതൊരു പങ്കുമില്ലെന്നു വരുത്തുന്ന ഈ ദുഷ്ടലാക്ക് മുഖ്യമന്ത്രി പിണറായി വിജയന് ഇനിയും വേണ്ടപോലെ മനസ്സിലായിട്ടില്ല. ഈ സര്‍ക്കാരിന്റെ കാലത്ത് കിഫ്ബി വഴി അറുപതിനായിരം കോടി രൂപയുടെ വികസന പദ്ധതികള്‍ നടപ്പാക്കുമെന്ന് പറഞ്ഞിട്ട് വെറും 5000 കോടി രൂപയാണ് ചെലവാക്കിയിട്ടുള്ളത്. ഇതിലും അഴിമതി നടന്നു. ഇക്കാരണത്താല്‍ത്തന്നെ കിഫ്ബി വഴി നടപ്പാക്കുമെന്ന് ഇപ്പോഴത്തെ ബജറ്റില്‍ പറഞ്ഞിട്ടുള്ള പദ്ധതികളെല്ലാം  ഐസക്കിന്റെ ബുദ്ധിയില്‍ രൂപംകൊണ്ടിട്ടുള്ള തട്ടിപ്പുകളാണെന്ന് പറയാതെ വയ്യ. ജനങ്ങള്‍ ഇത് തിരിച്ചറിയും.

Tags: kerala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ് എസ് എല്‍ സി പുനര്‍മൂല്യനിര്‍ണ്ണയം; മെയ് 22 വരെ അപേക്ഷിക്കാം

Kerala

ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ സ്വന്തം നാട്ടിൽ തൊഴിലവസരങ്ങൾ , വോട്ട് ചെയ്യാൻ പോയ ബംഗാളികൾ മടങ്ങിവരാത്തത് കേരളത്തിന് തിരിച്ചടി

Entertainment

‘ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാൻ; മലയാളം ഗാനങ്ങള്‍ ആലപിച്ച് കേരളത്തെ വിസ്മയിപ്പിച്ച അമേരിക്കന്‍ ഗായകന്‍ ഗ്രേഡി ലോങ് അന്തരിച്ചു

Ernakulam

എംഡിഎംഎ കൂടുതലായും കേരളത്തിലേക്ക് എത്തുന്നത് ബംഗളൂരുവിൽ നിന്ന് ; റൂറൽ ജില്ലയിലെ 475 കേസുകളിൽ ഭൂരിഭാഗം പ്രതികളും യുവാക്കൾ 

Kerala

തലയറുത്ത ആടുമായുള്ള പ്രകടനം പ്രാകൃത താലിബാനിസം; കെ.സുരേന്ദ്രന്റെ ഫ്ലക്സ് സ്ഫോടനത്തിലൂടെ തകർത്തവർക്കെതിരെയും കേസെടുക്കണം: എൻ.ഹരി

പുതിയ വാര്‍ത്തകള്‍

ശബരിമലയിൽ ഹെലികോപ്റ്റർ താഴ്‌ന്ന് പറന്നത് കോസ്റ്റ് ഗാർഡിലെ ഉന്നത ഉദ്യോഗസ്ഥന് തൊഴാൻ; ആഭ്യന്തര അന്വേഷണ റിപ്പോർട്ട് പുറത്ത്

ആശമാരുടെ വേതനം കൂട്ടി; ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര, തീരുമാനം ആദ്യ മന്ത്രിസഭാ യോഗത്തിൽ

ജീന്‍ എഡിറ്റിങ് സാങ്കേതിക വിദ്യ ഒഴിവാക്കണം; പരമ്പരാഗത കാര്‍ഷിക രീതിക്ക് അടിസ്ഥാനമായി പരിഹാരം കണ്ടെത്തണം: കിസാന്‍ സംഘ്

7 വയസ് മുതല്‍ തമിഴ് പഠിപ്പിച്ചിരുന്ന ട്യൂഷന്‍ സാറില്‍ നിന്നും ലൈംഗിക അതിക്രമം;സഹോദരിയ്‌ക്കും അയാൾ തന്നെ ക്ലാസെടുക്കാമെന്ന് പറഞ്ഞപ്പോള്‍ എതിർത്തു. .

അവൻ എനിക്ക് തന്നത് വളരെ ചെറിയ റോൾ ;അതുകൊണ്ടാണ് ബേസിലിന്റെ സിനിമയിൽ അഭിനയിക്കാത്തത്;സഞ്ജു സാംസൺ

ടെന്നീസ് ഇതിഹാസം ലിയാണ്ടർ പേസിന്റെ അമ്മ ജെന്നിഫർ പേസ് അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി മോദി

‘ബിജെപി ഭരണഘടനാ പരിധിക്കുള്ളിൽ പ്രവർത്തിക്കണം’: സുവേന്ദു സർക്കാരിന്റെ കൈയേറ്റ വിരുദ്ധ ബുൾഡോസർ നടപടിയിൽ രാജ എന്തിന് രോഷം പ്രകടിപ്പിക്കണം ?

കാസർഗോഡ് ജില്ലയ്‌ക്ക് മന്ത്രി പദവിയില്ലാത്തത് അങ്ങേയറ്റം വേദനാജനകം; ഫേസ്ബുക്ക് പോസ്റ്റുമായി കെ.സുരേന്ദ്രൻ

ശൈശവ വിവാഹം നിയമവിധേയമാക്കി, നടപ്പാക്കി താലിബൻ

ഇന്ത്യ-വിയറ്റ്നാം ബ്രഹ്മോസ് മിസൈൽ കരാർ ചൈനയ്‌ക്ക് കനത്ത തിരിച്ചടിയാകും ; പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ ദ്വിരാഷ്‌ട്ര സന്ദർശനം തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.