Saturday, April 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളം സാമ്പത്തിക തകര്‍ച്ചയില്‍; വളര്‍ച്ച ഇടിഞ്ഞു; കടം കൂടി; കാര്‍ഷിക മേഖലയില്‍ വന്‍ തിരിച്ചടി

കൊറോണയും പ്രകൃതി ദുരന്തങ്ങളും സാമ്പത്തിക തകര്‍ച്ചയ്‌ക്കുള്ള പല കാരണങ്ങളില്‍ രണ്ടെണ്ണം മാത്രമാണ്. കാര്‍ഷിക മേഖലയിലെ വലിയ തകര്‍ച്ചയാണ് ഒരു പ്രധാന കാരണമെന്നും സൂചനയുണ്ട്. ദേശീയ തലത്തില്‍ കൊറോണക്കാലത്തും കാര്‍ഷിക മേഖല ശക്തമായി നിലകൊണ്ടപ്പോഴാണ് കേരളത്തില്‍ മറിച്ചായത്. മുന്‍ വര്‍ഷം കാര്‍ഷിക രംഗത്തെ വളര്‍ച്ച മൈനസ് 2.38 ശതമാനമായിരുന്നു. അത് മൈനസ് 6.62ശതമാനത്തിലേക്കാണ് ഇടിഞ്ഞത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jan 15, 2021, 09:57 am IST
in Kerala

തിരുവനന്തപുരം: കേരളം വന്‍ സാമ്പത്തിക തകര്‍ച്ചയിലെന്ന് നിയമസഭയില്‍ വച്ച സാമ്പത്തിക അവലോകന റിപ്പോര്‍ട്ട്. വളര്‍ച്ചാനിരക്ക് കൂപ്പുകുത്തി, കടം കുത്തനെ കൂടി, വരുമാനം വന്‍തോതില്‍ ഇടിഞ്ഞു, ചെലവ് അനിയന്ത്രിതമായി ഉയര്‍ന്നു. പിണറായി സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും പിടിപ്പുകേടും  ക്രമക്കേടുകളും കൃത്യമായി വരച്ചുകാട്ടുന്ന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.  

കൊറോണയും പ്രകൃതി ദുരന്തങ്ങളും സാമ്പത്തിക തകര്‍ച്ചയ്‌ക്കുള്ള പല കാരണങ്ങളില്‍ രണ്ടെണ്ണം മാത്രമാണ്. കാര്‍ഷിക മേഖലയിലെ വലിയ തകര്‍ച്ചയാണ് ഒരു പ്രധാന കാരണമെന്നും സൂചനയുണ്ട്. ദേശീയ തലത്തില്‍ കൊറോണക്കാലത്തും കാര്‍ഷിക മേഖല ശക്തമായി നിലകൊണ്ടപ്പോഴാണ് കേരളത്തില്‍ മറിച്ചായത്. മുന്‍ വര്‍ഷം കാര്‍ഷിക രംഗത്തെ വളര്‍ച്ച മൈനസ് 2.38 ശതമാനമായിരുന്നു. അത് മൈനസ് 6.62ശതമാനത്തിലേക്കാണ് ഇടിഞ്ഞത്.

ആഭ്യന്തര ഉല്‍പ്പാദന വളര്‍ച്ചാ നിരക്ക് കുത്തനെ കുറഞ്ഞു. റവന്യൂ വരുമാനത്തില്‍ വന്‍ ഇടിവുണ്ടായി, തനത് നികുതി വരുമാനവും കാര്‍ഷികരംഗവും പൂജ്യത്തിനും താഴെയാണ് (മൈനസ്)  എത്തിയത്. ചെലവിന്റെ 74.70 ശതമാനവും  ശമ്പളവും പെന്‍ഷനും നല്‍കാനാണ് ഉപയോഗിക്കുന്നതെന്നും  ആഭ്യന്തര കടം കുത്തനെ കൂടിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മുന്‍പ് കേരളത്തിന്റെ വളര്‍ച്ചാനിരക്ക് ദേശീയ ശരാശരിയേക്കാള്‍ കൂടുതലായിരുന്നു. ഇതാണ് കുത്തനെ താഴേക്ക് പോയത്.  വളര്‍ച്ച മുന്‍ വര്‍ഷത്തെ 6.49 ശതമാനത്തില്‍ നിന്ന് 2019-20ല്‍ 3.45 ശതമാനത്തിലേക്കാണ് വീണത്. മൊത്തം സംസ്ഥാന മൂല്യവര്‍ധന 6.2 ശതമാനത്തില്‍ നിന്ന് 2.58 ശതമാനമായി കൂപ്പുകുത്തി. മൂന്നു വര്‍ഷമായി നേരിടുന്ന പ്രകൃതിദുരന്തങ്ങളും കൊറോണയും സമ്പദ് വ്യവസ്ഥയെ ബാധിച്ചിട്ടുണ്ട്. വളര്‍ച്ചാനിരക്ക് കുറഞ്ഞതും വിലക്കയറ്റവും സാമ്പത്തിക പ്രതിസന്ധി വര്‍ധിപ്പിച്ചു. കൊവിഡിനെ തുടര്‍ന്നുള്ള അടച്ചിടല്‍ ഇത് രൂക്ഷമാക്കി. കൊവിഡ് വ്യാപനം മൂലം 2020-21 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ സമ്പദ് വ്യവസ്ഥ 26 ശതമാനമായി ചുരുങ്ങുമെന്നും വിലയിരുത്തിയിട്ടുണ്ട്.  

റവന്യൂ വരുമാനം വന്‍തോതിലാണ് കുറഞ്ഞത്. 2018-19 നെ അപേക്ഷിച്ച്  2629.8 കോടിയുടെ കുറവ്. തനത് നികുതി വരുമാനം ഒമ്പതില്‍ നിന്ന് മൈനസ് 0.6 ആയി. അതേസമയം, നികുതിയേതര വരുമാനം വര്‍ധിച്ചു. എന്നാല്‍, മൊത്തം ബാധ്യതപ്പെട്ട ചെലവ് വര്‍ധിച്ചു. മൊത്തം റവന്യൂ ചെലവിന്റെ 74.70 ശതമാനം പെന്‍ഷനും ശമ്പളത്തിനും മറ്റുമായി ചെലവിടുന്നു.  

സംസ്ഥാനത്തിന്റെ കടബാധ്യത 2,60,311.37 കോടിയായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ കടബാധ്യതയില്‍ 64.08 ശതമാനം ആഭ്യന്തര കടം ആണ്. ആഭ്യന്തര കടം 1,65,960 കോടിയായി വര്‍ധിച്ചു. ആഭ്യന്തര കടത്തിന്റെ വര്‍ധനവ് 9.91 ശതമാനവുമായി. പണപ്പെരുപ്പം 2020ല്‍ ആറ് മുതല്‍ ഏഴ് ശതമാനം വരെ ഉയര്‍ന്നു. കാര്‍ഷിക മേഖലയും അനുബന്ധ മേഖലയുടെയും വളര്‍ച്ച നിരക്ക് നെഗറ്റീവ് ആയി തന്നെ തുടരുകയാണ്. കാര്‍ഷിക വായ്‌പ 73,034 കോടിയായി. പണപ്പെരുപ്പം 2020ല്‍ ആറ് മുതല്‍ ഏഴ് ശതമാനം വരെ ഉയര്‍ന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം വിനോദ സഞ്ചാര മേഖലയ്‌ക്ക് കനത്ത തിരിച്ചടിയായി. 2020ലെ ഒമ്പത് മാസത്തിനിടെ ഉണ്ടായ നഷ്ടം 25,000 കോടിയാണ്.

നെല്ലിന്റെയും പച്ചക്കറിയുടെയും ഉത്പാദനം വര്‍ധിച്ചതും കൃഷിഭൂമിയുടെ അളവ് വര്‍ധിച്ചതും മാത്രമാണ് ഏക ആശ്വാസം. നെല്ലുത്പാദനം 1.52 ശതമാനമെന്നത് എന്നത് 5.24 ആയി വര്‍ധിച്ചു. കരനെല്‍ കൃഷി 46 ശതമാനത്തിലെത്തി. പച്ചക്കറി ഉത്പാദനം 23 ശതമാനം വര്‍ധിച്ചുവെന്നും ഇന്നലെ ധനമന്ത്രി നിയമസഭയുടെ മേശപ്പുറത്തുവച്ച സാമ്പത്തിക അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നു.  

പ്രവാസികള്‍ കൂട്ടത്തോടെ തിരികെ വരുന്നു

2018ലെ കേരള മൈഗ്രേഷന്‍ സര്‍വെ പ്രകാരം ആകെ പ്രവാസികളുടെ 60 ശതമാനം തിരിച്ചെത്തിയെന്നാണ് കണ്ടെത്തല്‍. 12.95 ലക്ഷം പ്രവാസികളാണ് തിരിച്ചെത്തിയത്. കൊവിഡ് വ്യാപനം ഇതിന്റെ തോത് വര്‍ധിപ്പിക്കുമെന്നും വിലയിരുത്തിയിട്ടുണ്ട്.

Tags: keralabudget
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

Kerala

എല്‍പിജി വിതരണത്തില്‍ സംസ്ഥാനത്ത് പ്രതിസന്ധിയില്ലെന്ന് സിവില്‍ സപ്ലൈസ്

Article

യാര് വിസില്‍ പോടും ?

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Vicharam

കേരള കേരളം ആവുമ്പോൾ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധിയും പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേരയും (ഇടത്ത്)

രാഹുല്‍ ഗാന്ധിയോട് പ്രിയങ്കയുടെ ഭര്‍ത്താവിന്റെ ചെവിക്കല്ല് പൊട്ടിക്കണമെന്ന് അഖില്‍ മാരാര്‍ കുറിച്ച നിമിഷം ഇതാണ്

പൃഥ്വി ആണവ മിസൈല്‍ (ഇടത്ത്) പൃഥ്വി മിസൈലില്‍ ഉപയോഗിച്ചിരുന്ന പഴയ ലിക്വിഡ് റോക്കറ്റ് എഞ്ചിന്‍ (വലത്ത്)

ഇന്ത്യ അഗ്നി എന്ന ആണവ മിസൈല്‍ ശ്രേണി നിര്‍ത്തി മികച്ച മറ്റൊരു ആണവ മിസൈല്‍ ശ്രേണിയ്‌ക്ക് രൂപം നല‍്കുന്നു

രാമായണത്തേക്കാൾ മികച്ച ഒരു വെല്ലുവിളി ഇല്ല ; ലക്ഷ്മണൻ ആകാൻ 21 വർഷം കഠിനാധ്വാനം ചെയ്ത രവി ദുബെ

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

വീടിന്റെ ഹാളിൽ ഒരിക്കലും ഈ വസ്തുക്കൾ സൂക്ഷിക്കാൻ പാടില്ല, കാരണം

വര്‍ഗ്ഗീയത ആര് പറഞ്ഞാലും ചോദ്യം ചെയ്യുമെന്ന് വി.ഡി. സതീശന്‍; കെ.എം. ഷാജിയുടെയുും രേവന്ത് റെഡ്ഡിയുടെയും പ്രസംഗങ്ങളില്‍ മിണ്ടാട്ടമില്ലാതെ സതീശന്‍

മിന്നൽ വേഗത്തില്‍ ആക്രമിക്കും ; കൈയ്യിൽ കിട്ടിയാൽ രണ്ട് കഷണമാക്കി മാറ്റും ; മനുഷ്യർക്കും ഭീഷണി

അദ്ദേഹം വരാനിരിക്കുന്ന മരണം അനുഭവിച്ചറിഞ്ഞ് എഴുതിയ വരികളോ ? കണ്ണേ കലൈമാനേ കേട്ടാൽ ഇന്നും കണ്ണ് നനയുന്ന ഇളയരാജ

എഫ് 15ഇ യുദ്ധവിമാനം (വലത്ത്) വെടിവെച്ചിട്ട വിമാനത്തിന്‍റെ അവശിഷ്ടം (ഇടത്ത്)

870 കോടി രൂപ വിലവരുന്ന യുഎസ് യുദ്ധ വിമാനം എഫ് 15ഇ ഇറാന്‍ വെടിവെച്ചിട്ടു; സ്വരക്ഷയ്‌ക്കായി എടുത്തുചാടിയ പൈലറ്റിനെ കാണാനില്ല

എഫ് സി ആര്‍ എ നിയമ ഭേദഗതി താത്ക്കാലികമായി നിര്‍ത്തിയെന്ന് ഫാ. യൂജിന്‍ പേരേര, ആശങ്കകള്‍ മന്ത്രിയെ അറിയിച്ചു, കൂടിക്കാഴ്ചയില്‍ പ്രതീക്ഷ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.