തൊടുപുഴ: തൊടുപുഴ നഗരസഭയിലെ ആകെയുള്ള ആറ് സ്റ്റാന്‍ഡിങ് കമ്മിറ്റികളില്‍ രണ്ടെണ്ണം നേടി ബിജെപി നേതൃത്വം നല്കുന്ന എന്‍ഡിഎ. മൂന്നെണ്ണത്തില്‍ യുഡിഎഫ് നേടിയപ്പോള്‍ ചട്ടപ്രകാരം വൈസ് ചെയര്‍പേഴ്സണ്‍ അധ്യക്ഷയാകേണ്ട ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി മാത്രമാണ് എല്‍ഡിഎഫിന് ലഭിച്ചത്. ആരും നോമിനേഷന് നല്കാത്തതിനാല് ധനകാര്യത്തില്‍ നാലും ക്ഷേമകാര്യത്തില്‍ രണ്ടും വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റിയില്‍ ഒന്നും ഒഴിവുകള്‍ നികത്താനുണ്ട്.
പൊതുമരാമത്തും വിദ്യാഭ്യാസവുമാണ് ബിജെപി ഭൂരിപക്ഷം നേടിയ കമ്മിറ്റികള്‍. ഈ രണ്ടു കമ്മിറ്റികളിലും എന്‍ഡിഎയുടെ മൂന്ന് വീതം അംഗങ്ങള്‍ വിജയിച്ചു. അട്ടിമറിയിലൂടെ തൊടുപുഴ നഗരസഭാ ഭരണം പിടിച്ചെടുത്ത ഇടതുപക്ഷത്തിന് കാര്യമായൊന്നും മത്സരത്തില്‍ ചെയ്യാനായില്ല.
ആര്‍ക്കും കേവല ഭൂരിപക്ഷമില്ലാത്ത 35 അംഗ ഭരണ സമിതിയില്‍ എല്‍ഡിഎഫ്-14, യുഡിഎഫ്-13, ബിജെപി-8 എന്നിങ്ങനെയാണ് നിലവിലെ കക്ഷി നില. ചട്ടമനുസരിച്ച് ചെയര്മാന് ഒഴികെയുള്ള 34 കൗണ്‍സിലര്‍മാരും ഏതെങ്കിലും സ്റ്റാന്റിങ് കമ്മിറ്റികളില്‍ അംഗമാകണം. ധനകാര്യം, വികസനകാര്യം, ക്ഷേമകാര്യം, ആരോഗ്യകാര്യം എന്നീ സ്റ്റാന്‍ഡിങ് കമ്മിറ്റികളില്‍ ആറ് അംഗങ്ങള്‍ വീതവും മരാമത്ത്, വിദ്യാഭ്യാസം എന്നീ കമ്മറ്റികളില്‍ അഞ്ച് അംഗങ്ങള്‍ വീതവുമാണ് ഉള്‍പ്പെടേണ്ടത്.
ആറ് അംഗങ്ങള്‍ വീതമുള്ള വികസനം, ക്ഷേമം, ആരോഗ്യം എന്നീ സ്റ്റാന്‍ഡിങ് കമ്മിറ്റികളാണ് യുഡിഎഫ് സ്വന്തമാക്കിയത്.
സ്റ്റാന്റിങ് കമ്മിറ്റികളും അംഗങ്ങളും ചുവടെ: 1. മരാമത്ത് (ബിജെപി)- ജിഷ ബിനു (ബിജെപി), ജിതേഷ് സി. (ബിജെപി), പ്രൊഫ. ജെസി ആന്റണി (എല്‍ഡിഎഫ്), ബിന്ദു പത്മകുമാര്‍ (ബിജെപി), സജ്മി ഷിംനാസ്(എല്‍ഡിഎഫ്). 2. വിദ്യാഭ്യാസം (ബിജെപി)- ശ്രീലക്ഷ്മി കെ. സുധീപ് (ബിജെപി), സബീന ബിഞ്ചു (എല്‍ഡിഎഫ്), പി.ജി. രാജശേഖരന് (ബിജെപി), ടി.എസ്. രാജന് (ബിജെപി), (ഒരു ഒഴിവ്), 3. വികസനകാര്യം (യുഡിഎഫ്)- നീനു പ്രശാന്ത് (യുഡിഎഫ്), അഡ്വ. ജോസഫ് ജോണ്‍ (യുഡിഎഫ്), കെ. ദീപക് (കോണ്‍ഗ്രസ്), നിധി മനോജ് (എല്‍ഡിഎഫ്), സനു കൃഷ്ണന് (യുഡിഎഫ്), ആര്. ഹരി (എല്‍ഡിഎഫ്), 4. ക്ഷേമകാര്യം (യുഡിഎഫ്)- ഷീജ ഷാഹുല്‍ഹമീദ് (യുഡിഎഫ്), നിസ സക്കീര്‍ (യുഡിഎഫ്), സാബിറ ജലീല്‍ (യുഡിഎഫ്), സഫിയ ജബ്ബാര്‍ (യുഡിഎഫ്),(രണ്ട് ഒഴിവ്), 5. ആരോഗ്യം (യുഡിഎഫ്)- രാജി അജേഷ് (യുഡിഎഫ്), അബ്ദുള്‍ കരിം (യുഡിഎഫ്), ജോസ് മഠത്തില്‍ (എല്‍ഡിഎഫ്), മാത്യു ജോസഫ് (യുഡിഎഫ്), മുഹമ്മദ് അഫ്സല് (എല്‍ഡിഎഫ്), റസിയ കാസിം (യുഡിഎഫ്), 6. ധനകാര്യം (എല്‍ഡിഎഫ്), ജെസി ജോണി (എല്‍ഡിഎഫ്), ജയലക്ഷ്മി ഗോപന് (ബിജെപി), (4 ഒഴിവ്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: