ബത്തേരി: കാലം തെറ്റി പെയ്ത മഴയില്‍ കുതിര്‍ന്നത് കര്‍ഷകരുടെ പ്രതീക്ഷകളാണ്. കൊയ്ത്തു കഴിഞ്ഞ പാടങ്ങളില്‍ കൂനകൂട്ടിയ വൈക്കോലും, കൊയ്ത്തൊഴിയാത്ത പാടങ്ങളില്‍ നെല്‍കൃഷിയും നശിച്ചപ്പോള്‍, വിളവെടുപ്പിനു ആഴ്ച്ചകള്‍ മാത്രം ശേഷിക്കുന്ന കാപ്പി കര്‍ഷകര്‍ക്കും വലിയ ദുരിതമായി.
മഴയെ തുടര്‍ന്ന് പാകമായ കാപ്പി കൊഴിയുകയും പുഷ്പ്പിക്കുകയും ചെയ്തു. കാപ്പി വിളവെടുപ്പ് നടത്തുമ്പോള്‍ പൂക്കള്‍ കൊഴിഞ്ഞു പോവുകയും ചെയ്തു. ഇത് അടുത്ത വര്‍ഷത്തെ വിളവിനെയും സാരമായി ബാധിക്കും. അടക്ക കര്‍ഷകര്‍ക്കും കാലം തെറ്റിയ മഴ ദുരിതമായി. കുരുമുളക് കര്‍ഷകര്‍ക്കും മഴ നഷ്ടസ്വപ്നങ്ങളാണ് സമ്മാനിച്ചത്.
വിളവെടുക്കാത്ത കാര്‍ഷിക വിളകള്‍, വിളവെടുപ്പു പാകമാകുമ്പോള്‍ പുതിയ തിരികള്‍ രൂപപ്പെടും, ഇവ വിളവെടുപ്പു സമയത്ത് പൊഴിഞ്ഞു പോകും. എല്ലാ വിളകള്‍ക്കും ദുരിതമായ മഴയിലെ ദുരിതങ്ങള്‍ കര്‍ഷകരുടെ കണ്ണീരാണ് പൊഴിയുന്നത്. വന്യമൃഗശല്യവും, വിലയിടിവും കൊണ്ട് ജീവിതം വഴിമുട്ടിയ കര്‍ഷകര്‍ക്ക് കാലാവസ്ഥയുടെ ദുരിതങ്ങളും ഏറ്റുവാങ്ങുന്നതോടെ കര്‍ഷക ജീവിത പ്രതിസന്ധികള്‍ വീണ്ടും ദുരിതക്കയത്തിലേക്ക് കൂപ്പുകുത്തുകയാണ്.
മഴയെ മാത്രം ആശ്രയിച്ച് കൃഷി നടത്തുന്ന വയനാട്ടിലെ കര്‍ഷകരെ കരുതലോടെ കാക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ തയ്യാറായില്ലെങ്കില്‍ വയനാടന്‍ കാര്‍ഷിക ജീവിതങ്ങള്‍ വലിയപ്രതിസന്ധികളുടെയും തകര്‍ച്ചയിലേക്കും കൂപ്പുകുത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: